Movie News

ഇനി മുരുഗദോസും, വെങ്കട്പ്രഭുവും സുധകൊങ്കരയും ; ശിവകാര്‍ത്തികേയന്റെ പിന്നാലെ വമ്പന്‍ സംവിധായകര്‍

സമീപ വര്‍ഷങ്ങള്‍ ശിവകാര്‍ത്തികേയന് മികച്ച സമയമാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് യുടെ പിന്‍ഗാമിയായി സിനിമാവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പേരാണ് ശിവകാര്‍ത്തികേയന്റേത്. അമരന്റെ വന്‍ വിജയത്തിന് പിന്നാലെ വമ്പന്‍ സംവിധാകയരുടെയും ബാനറുകളുടെയും സൂപ്പര്‍ ആക്ഷന്‍ സിനിമകള്‍ അനവധിയാണ് താരത്തിന്റെ പേരില്‍ അണിയറയിലുള്ളത്. എ ആര്‍ മുരുകദോസിനെപ്പോലെ ഉയര്‍ന്ന നിലവാരമുള്ള ഒരു ചലച്ചിത്ര സംവിധാകന്റെ ചിത്രമാണ് പട്ടികയില്‍ ആദ്യം. എസ്‌കെ 23 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമയില്‍ രുക്മിണി വസന്ത് നായികയായി അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. വിദ്യുത് ജംവാള്‍, ബിജു മേനോന്‍, വിക്രാന്ത്, Read More…