സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടുത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതലമുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാനും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ ടൂ എര്‍ത്തായ നടന്‍ തമിഴ്ജനതയ്ക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ഒന്നായ ഊട്ടിയില്‍ ഷൂട്ടിംഗിന് പോയ സംഭവം രജനീകാന്തിന് തമിഴ്ജനതയ്ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. Read More…