Crime

പണം കൊടുത്തില്ലെങ്കില്‍ ക്രൂരമായി അടിച്ച് വീഴ്ത്തും; രക്തം നോക്കി സന്തോഷിക്കും; ബിജു സൈക്കോ സീരിയല്‍ കില്ലര്‍

കൊല്ലം: നഗരമധ്യത്തിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കന്യാകുമാരി തക്കല സ്വദേശി ബിജു (22) ഒരു സൈക്കോ സീരിയൽ കില്ലറാണെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾ കാണുന്നവരോടൊക്കെ പണം ചോദിക്കാറാണ് പതിവ്. പണം നൽകാത്തവരെ അതിക്രൂരമായി ആക്രമിച്ച് മുഖത്തിടിച്ചു നിലത്തിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോകും. തുടർന്ന് കൈയിലുള്ള തുണി കഴുത്തിൽ കുരുക്കി വലിച്ചിഴച്ച് അടുത്തുള്ള ഏതെങ്കിലും മരക്കുറ്റിയിലോ മറ്റോ കെട്ടിയിടുകയാണ് രീതി. അതിനുശേഷം മരണം ഉറപ്പാക്കാനായി മുഖത്ത് വീണ്ടും ആഞ്ഞിടിക്കുകയും Read More…

Crime

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ തേടി അയാള്‍ എത്തും, ശേഷം അരുംകൊല; സീരിയല്‍ കില്ലര്‍ പിടിയില്‍

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കൊലപാതകങ്ങൾ നടത്തിയിരുന്ന കൊടും കുറ്റവാളി പിടിയിലായി. 45 വയസ്സുകാരനായ പി. വിശ്വനാഥനെയാണ് തിരുപ്പതി പോലീസ് അറസ്റ്റ് ചെയ്തത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ആറ് കൊലപാതകങ്ങൾ ഉൾപ്പെടെ 21 കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. അബ്ദുൾ, അജിത്ത്, അജി, പ്രശാന്ത് തുടങ്ങിയ വ്യാജ പേരുകളിൽ മാറിമാറി താമസിച്ചാണ് വിശ്വനാഥ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. 2018-ൽ ആന്ധ്രയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതേ വർഷം തന്നെ കേരളത്തിൽ Read More…

Crime

ബലാല്‍സംഗംചെയ്തു കൊന്നു; ഭക്ഷണം കഴിച്ചെത്തി മൃതദേഹത്തിൽ വീണ്ടും ലൈംഗികാതിക്രമം

ഗുജറാത്തിലെ ഉദ്‌വാഡയില്‍ 19കാരി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കൊലപാതകത്തിനു ശേഷവും പ്രതി കൃത്യം നടന്ന സ്ഥലത്തെത്തിയതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തന്റെ സാധനങ്ങള്‍ തിരികെഎടുക്കാന്‍ വേണ്ടിയാണ് പ്രതി എത്തിയത് എന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ​ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിൽ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും അതിനുവേണ്ടിയാണ് കൃത്യംനടന്ന സ്ഥലത്തേയ്ക്ക് വീണ്ടുമെത്തിയത് എന്നുമാണ് പൊലീസ് നിഗമനം. കൊള്ളയും കൊലയും ബലാല്‍സംഗവും Read More…

Crime Featured

1000 രൂപയ്ക്ക് വരെ കൊലപാതകം; 38 വര്‍ഷത്തിനിടയില്‍ സീരിയല്‍ കില്ലര്‍ കൊന്നത് ഏഴു പേരെ

ഹൈദരാബാദ്: 38 വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴിലധികം പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഏഴാമത്തെ ഇരയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടികൂടപ്പെട്ടത്. 1985 മുതല്‍ കൊലപാതകങ്ങള്‍ നടത്തിവന്ന കിഷ്ടയ്യ എന്നയാളാണ് അറസ്റ്റിലായത്. കൊള്ളയടിക്കാന്‍ വേണ്ടി കൊലപാതകം നടത്തിയിരുന്ന ഇയാള്‍ ഇരയാക്കിയിരുന്നത് സ്ത്രീകളെയായിരുന്നു.1000 രൂപയ്ക്ക് വരെ ഇയാള്‍ കൊലപാതകം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഒരു കൊലപാതകക്കേസില്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്ന കിഷ്ടയ്യയെ തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ സെപ്തംബറില്‍ വെറുതേ വിട്ടിരുന്നു. നവംബര്‍ 29 ന് Read More…