മോഷണങ്ങളുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബംഗളുരുവിൽ നിന്ന് പുറത്തുവരുന്ന ഒരു മോഷണത്തിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. സ്കൂട്ടറിൽ എത്തി ഒരു കടയ്ക്കുമുന്നിൽ വച്ചിരുന്ന പാക്കറ്റ് പാൽ മോഷ്ടിച്ചെടുത്തു കടന്നു കളയുന്ന നാലു യുവാക്കളുടെ ദൃശ്യങ്ങളാണിത്. പുലർച്ചെയാണ് സംഭവം. പ്രായമായ കടയുടമ കടയ്ക്കുള്ളിലിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മോഷണം. നഗരത്തിലെ പാൽ മോഷണത്തിന്റെ തുടർക്കഥയായിട്ടാണ് ഈ സംഭവവും അരങ്ങേറിയത്. വീഡിയോയിൽ സ്കൂട്ടറിൽ എത്തിയ നാലുപേരും തെരുവിൽ ഒരു കടയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ട്രേകളിൽ നിന്ന് Read More…