യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ Read More…
Tag: saubin
സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ
സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ Read More…
രമേഷ് പിഷാരടി വീണ്ടും സംവിധായകനാകുന്നു, സൗബിന്‍ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ
മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന രമേഷ് പിഷാരടി തന്റെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “സുഹൃത്തുക്കളെ…ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനാവുന്നു.രചന സന്തോഷ് ഏച്ചിക്കാനം,നിർമ്മാണം ബാദുഷ സിനിമാസ് (ബാദുഷ, ഷിനോയ് )…” എന്ന് കുറിച്ച് സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് പിഷാരടി Read More…
സൗബിനും നമിതാ പ്രമോദും- ‘മച്ചാന്റെ മാലാഖ’ ബോബൻ സാമുവൽ ചിത്രം
സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മച്ചാന്റെ മാലാഖ എന്നു നാമകരണം ചെയ്തിരിക്കുന്നു. ക്രിസ്മസ് ദിനത്തിൽ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കന്നത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ‘സാധരണക്കാരനായബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ Read More…