Sports

”ഭാരമുള്ള ക്രിക്കറ്റ് കിറ്റുമായി പോകുമ്പോള്‍ സച്ചിന്‍ പോകുന്നെന്ന് പരിഹാസം കേള്‍ക്കുമായിരുന്നു” ; സഞ്ജു

കോടാനുകോടി ആള്‍ക്കാര്‍ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യയില്‍ ദേശീയ ടീമില്‍ എത്തുന്നവര്‍ വളരെയധികം അര്‍പ്പണബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്നവരും സമര്‍പ്പണജീവിതം നയിക്കുന്നവരുമാണ്. ജീവിതത്തില്‍ ഉടനീളം അനേകം പ്രതിബന്ധങ്ങളും പ്രതിസന്ധികളും അതിജീവിച്ചും മറികടന്നും ഒടുവില്‍ അവര്‍ വലിയ വിജയം നേടുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി വന്‍ വിജയം നേടുന്ന ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന താരത്തിന് സ്ഥിരമായി ടീമില്‍ അവസരം നല്‍കാത്തതില്‍ ആരാധകര്‍ക്ക് Read More…

Sports

സഞ്ജുവും ഋഷഭ് പന്തും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യണം ; ടി20 ലോകകപ്പ് ടീമിനെക്കുറിച്ച് ഇതിഹാസതാരങ്ങള്‍

ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ഏറെ നിര്‍ണ്ണായകമായതിനാല്‍ യുവതാരങ്ങള്‍ ശക്തമായ മത്സരത്തിലാണ്. ലോകകപ്പിനുള്ള അവസാന 15 പേരെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയ്ക്കായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തും ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായ്ഡുവും ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ലാറയും. സ്റ്റാര്‍ സ്പോര്‍ട്സ് പ്രസ് റൂം ഷോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് താരം റായിഡുവിനോട് സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, Read More…

Sports

കേരളത്തിന്റെ രഞ്ജി മത്സരത്തില്‍ പന്തെറിഞ്ഞ് സഞ്ജുസാംസണ്‍ ; ലക്ഷ്യം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച് 1-1 ന് സമനിലയിലാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ സ്വന്തം തട്ടകത്തില്‍ മൂന്നാം മത്സരത്തിന് തയ്യാറെടുക്കുകയാണ്. കളിക്കുന്നത് ടെസ്റ്റ് ആണെങ്കിലും മിക്ക കളിക്കാരുടെയും കണ്ണ് 2024 ലെ ഐസിസി ടി20 ലോകപ്പ് ടീമില്‍ ഇടം പിടിക്കുക എന്നതാണ്. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യ ഇതിനകം തന്നെ ടി20 ഐ ഫോര്‍മാറ്റില്‍ തങ്ങളുടെ അന്താരാഷ്ട്ര അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, എന്നാല്‍ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ അന്തിമമാക്കുന്നതില്‍ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്രധാന Read More…

Sports

സഞ്ജു യുപി ബൗളിംഗിനെതിരേ പരാജയപ്പെട്ടു ; രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിനത്തില്‍ ഉജ്വല സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ രഞ്ജിട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരേ പരാജയപ്പെട്ട് സഞ്ജു സാംസണ്‍. ഇംഗ്‌ളണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കേരളത്തിന്റെയും ഐപിഎല്‍ ടീം രാജസ്ഥാന്റെയും നായകനുമായ സഞ്ജു സാംസണ്‍ 46 പന്തില്‍ 35 റണ്‍സെടുത്തു പുറത്തായി. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം 243 റണ്‍സിന് ഓള്‍ഔട്ടായി പേസര്‍ യഷ് ദയാലിന്റെ പന്തിലായിരുന്നു സഞ്ജു Read More…

Sports

സഞ്ജുസാംസണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ അവസരം; അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ പരിഗണിച്ചേക്കും

അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ശേഷം ടി20 ടീമില്‍ ഇടംനേടിയിട്ടില്ലാത്ത സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് മികച്ച തിരിച്ചുവരവിന് അവസരം. നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. കേരളത്തിന്റെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ക്യാപ്റ്റനാകേണ്ട സഞ്ജു സാംസണ്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് സൂചന നല്‍കി രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) വീഡിയോ പങ്കിട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പരിശീലന ജേഴ്സി ധരിച്ച് വൈറ്റ് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ Read More…

Sports

‘അവന്‍ ദക്ഷിണാഫ്രിക്കയില്‍ മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യും’ ; സഞ്ജുവിനെക്കുറിച്ച് കെ.എല്‍. രാഹുല്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ലോകകപ്പില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല വിഷമിച്ചത്. കാര്യമായ അവസരം നല്‍കാതെ താരത്തെ എന്നന്നേക്കുമായി ഒഴിവാക്കുകയാണോ എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കെ താരത്തെ ടീം മദ്ധ്യനിരയില്‍ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ ടീം നായകനും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുല്‍. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍, പരമ്പരയിലെ സാംസണിന്റെ പങ്കിനെ അഭിസംബോധന Read More…

Sports

ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി; പക്ഷേ കേരളം തോറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കേരളത്തിന് വേണ്ടി നായകന്‍ സഞ്ജു സാംസന്റെ വെടിക്കെട്ട്. വിജയ് ഹസാരേ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ റെയില്‍വേയ്ക്ക് എതിരേ സഞ്ജു ഉജ്വല സെഞ്ച്വറി നേടിയെങ്കിലും ടീം 18 റണ്‍സിന് തോല്‍വി നേരിട്ടു. ചൊവ്വാഴ്ച ബെംഗളൂരു കിനി സ്പോര്‍ട്സ് അരീന ഗ്രൗണ്ടില്‍ റെയില്‍വേയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി 2023 ലെ ഗ്രൂപ്പ് എയിലെ റൗണ്ട് 7 മത്സരത്തിലായിരുന്നു കേരള ക്യാപ്റ്റന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. 139 പന്തുകളില്‍ സാംസണ്‍ 128 റണ്‍സ് Read More…

Sports

സഞ്ജു… പ്ലീസ് ഈ അവസരം മുതലാക്കണം ; ടി20 ലോകകപ്പ് വരുന്നു

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം. ലോകകപ്പിനു ശേഷം ഇന്ത്യ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജുവും ഇടം പിടിച്ചു. മൂന്ന് ടി 20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ടുകളുമാണ് ഇന്ത്യ കളിക്കുക. ഈ അവസരം മുതലാക്കാനായാല്‍ താരത്തിന് ടി20 ലോകകപ്പ് ടീമിലേക്കും നോക്കാനാകും. ഈ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് അയര്‍ലന്‍ഡില്‍ നടന്ന ടി20യിലും കളിച്ചു. എന്നാല്‍ Read More…

Sports

നിരന്തരം അവസരം നഷ്ടപ്പെടുത്തുന്നതാര്? ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെക്കുറിച്ച് സഞ്ജുവിന്റെ പ്രതികരണം

2023 ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതായിരുന്നില്ല. പിന്നാലെ വരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ടി20 പര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമിലും താരത്തിന്റെ പേരു കണ്ടിരുന്നില്ല. സഞ്ജു നിരന്തരം തഴയപ്പെടുന്നതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ സംശയിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇതിനെയെല്ലാം തള്ളി രോഹിതുമായുള്ള തന്റെ മികച്ച ബന്ധത്തെക്കുറിച്ച് പറയുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഹിതിന് കീഴില്‍ വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും, രോഹിതില്‍ നിന്ന് Read More…