Featured Movie News

സന്ദേശം പോലൊരു സിനിമ ശ്രീനിയുമായി ആലോചിച്ചിരുന്നു: സത്യന്‍ അന്തിക്കാട്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ആലോചിച്ചിരുന്നെന്നും ഇനിയതു നടക്കില്ലെന്നും സത്യന്‍ അന്തിക്കാട്. ശ്രീനിവാസനുണ്ടായിരുന്നെങ്കില്‍ അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാക്കാന്‍ ശ്രീനിയെപ്പോടെ വേറെയാരുമുണ്ടായിട്ടില്ല. ശൂന്യതയില്‍നിന്നുപോലും ശ്രീനി നര്‍മമുണ്ടാക്കുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശം പോലൊരു സിനിമ ചെയ്യണമെന്ന് ഒരുപാട് ഭാഗത്തുനിന്ന് ആളുകള്‍ പറഞ്ഞു. താനും ശ്രീനിയും അതേപ്പറ്റി ചിന്തിച്ചിരുന്നു. നിഷ്‌കളങ്കനായ ഒരു വ്യക്തി ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തെ കാണുന്നതു സിനിമയാക്കണമെന്നാണ് Read More…