കോട്ടയം: പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിനു കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. കാണക്കാരി രത്‌നഗിരിപ്പള്ളി കപ്പടക്കുന്നേല്‍ സാം ജോര്‍ജി (59)ന്റെ ഭാര്യ ജെസി (49) കൊല്ലപ്പെട്ട സംഭവത്തിലെ തുടര്‍ അന്വേഷണത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. ജെസിയുടെ ഈ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ നീക്കം. വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സാപിൽ ചാറ്റ് ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. Read More…
Tag: Sam
പ്ലസ്‌വൺ കാലത്തെ പരിചയം പ്രണയമായി; വീട്ടുകാരെ അവഗണിച്ച് ജെസി സാമിനെ വിവാഹം കഴിച്ചു, ഒടുവിൽ ദാരുണാന്ത്യം
കോട്ടയം: ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. പര സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. പ്ലസ്‌വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസിയും സാമും ആദ്യമായി കണ്ടുമുട്ടുന്നത്. സാമിന്റെ പ്രണയാഭ്യർഥനയോടെ ബന്ധം ശക്തമായി. ജെസിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. 1994-ൽ ബെംഗളൂരുവിലെ വിവേക് നഗറിൽവച്ചായിരുന്നു ഇരുവരും മാത്രമുണ്ടായിരുന്ന വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ Read More…
‘അവിഹിതത്തെക്കുറിച്ച് തര്‍ക്കം, മുഖത്ത് മുളക് സ്‌പ്രേയടിച്ചു, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് ശ്വാസം മുട്ടിച്ച് കൊന്നു’
കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ കേസിലെ പ്രതി സാം കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിനുശേഷമെന്നു പോലീസ്. കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോര്‍ജാ(59)ണ് ഭാര്യ ജെസി(49)യെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ്, മൃതദേഹം ഉപേക്ഷിച്ച ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടുത്തെ സാഹചര്യങ്ങള്‍ കണ്ടു മനസിലാക്കി. 26 വൈകിട്ട് ആറിന് വീട്ടിലെത്തിയ സാം വീട്ടിലുണ്ടായിരുന്ന ജെസിയുമായി തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കൈയില്‍ കരുതിയിരുന്ന Read More…


