മാളികപ്പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം എക്സില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഗ്രഹത്തിന്റെ ചിത്രമെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിനുതാഴെ നിരവധി വിമര്‍ശന കമന്റുകളാണ് വന്നത്. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പേജില്‍ നിന്ന് നീക്കിയത്. ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം Read More…
Tag: sabarimala
‘ഞാന്‍ ഒറ്റയ്ക്കല്ല; ഉദ്യോഗസ്ഥര്‍ക്കും പങ്ക് കൊടുത്തു’ ശബരിമലയിലെ സ്വര്‍ണ്ണ മോഷണം സമ്മതിച്ച് പോറ്റി
ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കൊള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി സമ്മതിച്ചു. പക്ഷെ കട്ടത് താന്‍ ഒറ്റക്കല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കെുണ്ടെന്നാണ് പോറ്റിയുടെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. അടിച്ചുമാറ്റിയ സ്വര്‍ണം കല്‍പേഷിന് കൈമാറിയ വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാം. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അനുസരിച്ചു. ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്നും മൊഴി. ഇതോടെ പോറ്റിക്ക് പിന്നാലെ കല്‍പേഷിനെ കണ്ടെത്താനും മുരാരി ബാബു ഉള്‍പ്പടെയുള്ള Read More…
ശബരിമല ദ്വാരപാലക ശില്‍പം; വാറന്റി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വന്നതെങ്ങനെ?
ശബരിമല: സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിയുടെ നവീകര ണത്തിന് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വാറന്റി വന്നതില്‍ ദുരൂഹത. ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി നവീകരണത്തിന് കൊണ്ടുപോയത്. 2019 ലാണ് പോറ്റി ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി അറ്റകുറ്റപ്പണിക്ക് ചെന്നൈയില്‍ എത്തിക്കുന്നത്. അന്ന് മുതല്‍ 40 വര്‍ഷത്തേക്കാണ് വാറന്റി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, എ.ഒ, തിരുവാഭരണം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥ സംവിധാനമുള്ളപ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരുടെ പേരില്‍ വാറന്റി എഴുതാതെ അറ്റകുറ്റപ്പണിക്കുള്ള Read More…
‘പൂജ നടന്നത് എന്റെ വീട്ടിലല്ല; ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാറുണ്ട്’- വിശദീകരണവുമായി ജയറാം
ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ജയറാമിന്റെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി. ‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ Read More…
ശബരിമലയിലെ സ്വര്‍ണപ്പാളി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചു; വ്യവസായിക്ക് കൈമാറി, യഥാര്‍ത്ഥ സ്വര്‍ണപ്പാളി മാറ്റി?; വൻവഴിത്തിരിവ്
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം വഴിത്തിരിവിലേക്ക്. സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചെന്ന് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ ജോലി നോക്കിയിരുന്ന ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെത്തിച്ച കാര്യം ക്ഷേത്രം ഭാരവാഹി സ്ഥിരീകരിച്ചു. ഇതോടെ യഥാര്‍ത്ഥ സ്വര്‍ണപ്പാളി 2019ല്‍ ഉണ്ണികൃഷ്ണന്‍ മാറ്റിയതായും ദേവസ്വം വിജിലന്‍സിന് സൂചന ലഭിച്ചു. സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും നോക്കുകുത്തികളാക്കി, ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന്‍ ശബരിമലയുടെ സ്വത്ത് തോന്നുംപടി കൈകാര്യം ചെയ്തെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് Read More…
“നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ല, കാശുമുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാം”; ഗണേഷ് കുമാർ
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും Read More…
പ്രമേഹരോഗികളുടെ ശബരിമല യാത്ര; വ്രതമെടുക്കുമ്പോള്‍ മുതല്‍ വേണം കരുതലുകള്‍
വീണ്ടുമൊരു മണ്ഡലകാലം കൂടി. കഠിനമായ വ്രതാനുഷഠാനങ്ങളുടെ ദിനങ്ങള്‍. ശരീരവും മനസും ശരണംവിളികളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ വ്രതശുദ്ധിയുടെ പുണ്യം തേടിയുള്ള ശബരിമല യാത്രയില്‍ പ്രമേഹരോഗിക്ക് ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. എല്ലാ പ്രമേഹരോഗികള്‍ക്കും ശബരിമലയാത്രയ്‌ക്ക് ഒരുങ്ങാമെങ്കിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. അയ്യപ്പദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്‌ഠാനം മുതല്‍ മലയിറക്കംവരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. വ്രതമെടുക്കുമ്പോള്‍ പ്രമേഹരോഗി വ്രതമെടുക്കുന്നതിനുമുമ്പ് ശാരീരികക്ഷമത ഉറപ്പുവരുത്തണം. പ്രമേഹം നിയന്ത്രണ വിധേയമാക്കുക. പ്രമേഹത്തോടൊപ്പം മറ്റ് രോഗങ്ങളുള്ളവര്‍ വ്രതമെടുക്കുംമുമ്പ് ഒരു ഡോക്‌ടറെകണ്ട് ഉപദേശം തേടുന്നത് നന്നായിരിക്കും. Read More…






