Lifestyle

പ്രമേഹരോഗികളുടെ ശബരിമല യാ​‍ത്ര; വ്രതമെടുക്കുമ്പോള്‍ മുതല്‍ വേണം കരുതലുകള്‍

വീണ്ടുമൊരു മണ്ഡലകാലം കൂടി. കഠിനമായ വ്രതാനുഷഠാനങ്ങളുടെ ദിനങ്ങള്‍. ശരീരവും മനസും ശരണംവിളികളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ വ്രതശുദ്ധിയുടെ പുണ്യം തേടിയുള്ള ശബരിമല യാത്രയില്‍ പ്രമേഹരോഗിക്ക്‌ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്‌. എല്ലാ പ്രമേഹരോഗികള്‍ക്കും ശബരിമലയാത്രയ്‌ക്ക് ഒരുങ്ങാമെങ്കിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. അയ്യപ്പദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്‌ഠാനം മുതല്‍ മലയിറക്കംവരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. വ്രതമെടുക്കുമ്പോള്‍ പ്രമേഹരോഗി വ്രതമെടുക്കുന്നതിനുമുമ്പ്‌ ശാരീരികക്ഷമത ഉറപ്പുവരുത്തണം. പ്രമേഹം നിയന്ത്രണ വിധേയമാക്കുക. പ്രമേഹത്തോടൊപ്പം മറ്റ്‌ രോഗങ്ങളുള്ളവര്‍ വ്രതമെടുക്കുംമുമ്പ്‌ ഒരു ഡോക്‌ടറെകണ്ട്‌ ഉപദേശം തേടുന്നത്‌ നന്നായിരിക്കും. Read More…