Oddly News

ആക്ഷന്‍ മൂവി സീന്‍… റീല്‍ വൈറലാകാന്‍ റോഡിന് തീയിട്ട് യുവാവ്; വിഡിയോ

എടുക്കുന്ന റീലുകള്‍ വൈറലാവാന്‍ വേണ്ടി എന്തു സാഹസവും കാണിക്കാന്‍ മടിയില്ലാതായിരിക്കുന്നു ആളുകള്‍ക്ക്. ഇത്തവണ വൈറല്‍ വീഡിയോയ്ക്കായി റോഡിന് തീയിട്ടിരിക്കുകയാണ് യുവാവ്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്നെഴുതി തീ കൊളുത്തി ഈ സാഹസം കാണിച്ചത്. ആക്ഷന്‍ സിനിമകളില്‍ കാണുന്ന മാതൃകയില്‍ റോഡില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ തന്റെ ജീപ്പില്‍ ചാരി നില്‍ക്കുന്ന നില്‍ക്കുന്ന യുവാവിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. സംഭവം ഓണ്‍ലൈനില്‍ Read More…

Oddly News

ലജ്ജയില്ല? പാമ്പ് പശുവിനെ ആവർത്തിച്ച് കൊത്തുമ്പോൾ മനുഷ്യൻ റീൽ ഉണ്ടാക്കുന്നു; രോഷാകുലരായ നെറ്റിസൺമാര്‍

സോഷ്യല്‍ മീഡിയയില്‍ ​വീഡിയോ വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുന്ന ചിലയാളുകള്‍ ഉണ്ട്. എന്നാല്‍ ക്രൂരതയ്ക്കും ഒരു അതിരില്ലേ? അതും മണ്ടാപ്രാണികളോട്? മൃഗസ്നേഹികളും ഗോസംരക്ഷകരും ധാരാളമുള്ള ഈ രാജ്യത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുന്നി​ല്ലേ? ഒരു പാമ്പ് പശുവിനെ കൊത്തുമ്പോള്‍ പാമ്പിനെ ഓടിച്ചു വിടാനോ പശുവിനെ പാമ്പുകടിയില്‍നിന്ന് സംരക്ഷിക്കാനോ തയാറാകാതെ കാമറയില്‍ അത് ഷൂട്ട് ചെയ്യുകയാണ് ഇവിടെ യൂട്യൂബര്‍. പലപ്രാവശ്യം പാമ്പു കൊത്തുമ്പോഴും, കയറില്‍ കെട്ടിയിട്ട പശുവിന് ഒന്നും ചെയ്യാനാകുന്നില്ല. ദുരിതത്തിലായ മൃഗത്തെ സഹായിക്കാൻ ഒന്നും ചെയ്യാതെ ഇൻസ്റ്റാഗ്രാം റീലിനായി Read More…

Oddly News

റഷ്യൻ യുവതിക്ക് ചുറ്റും നൃത്തം; അശ്ലീല ഗാനത്തോടെ റീൽ; രാജ്യത്തെ നാണംകടുത്തി, കണ്ടന്റ് ക്രീയേറ്റർ​ക്കെതിരേ നടപടിവേണമെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനും ലൈക്കുകൾ വാരിക്കൂട്ടനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. മുൻപൊക്കെ പൊതുസ്ഥലങ്ങളിലാണ് റീൽസ് ഷൂട്ട്‌ നടന്നിരുന്നതെങ്കിൽ ഇന്ന് ആളുകൾ വിശുദ്ധമെന്ന് കരുതുന്ന സ്ഥലങ്ങളിൽ പോലും കയറിച്ചെന്ന് ഇത്തരത്തിലുള്ള ചിത്രീകരണങ്ങൾ നടത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോഴിതാ സമാനമായ ഒരു റീൽസ് ചിത്രീകരണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഒരു റഷ്യൻ വിനോദസഞ്ചാരിക്ക് ചുറ്റും ഒരു കണ്ടന്റ് ക്രീയേറ്റർ നൃത്തം കളിക്കുന്ന വീഡിയോയാണ് ഇത്. നിമിഷനേരങ്ങൾക്കുള്ളിൽ വീഡിയോ വൈറലായതോടെ, Read More…

Oddly News

ടു കിങ്സ് : സിംഹസത്തിനൊപ്പം നടക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍, പൊങ്കാലയിട്ട് സൈബറിടം

പട്ടികളെയും പൂച്ചകളെയുമൊക്കെ വീട്ടില്‍ വളര്‍ത്തുക സര്‍വ സാധാരണമാണല്ലോ. മനുഷ്യരോട് ഇവ വേഗം ഇണങ്ങുന്നതുമൂലം മിക്കവരുടോയും വീട്ടില്‍ ഇവരുണ്ടാകും. എന്നാല്‍ ഒരു സിംഹത്തിന്റെ പക്കല്‍ നിങ്ങള്‍ക്ക് ഇതു പോലെ നില്‍ക്കാന്‍ സാധിക്കുമോ? അതിനുള്ള ധൈര്യമുണ്ടോ? എന്നു ചോദിച്ചാല്‍, സിംഹത്തെ കണ്ടാല്‍ മുട്ടിടിക്കുമെന്നാകും ഭൂരിഭാഗം ആളുകളുടേയും മറുപടി. എന്നാല്‍ സിംഹത്തോടൊപ്പമുളള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിയാന്‍ സാഖിബ് എന്ന യുവാവ്. അദ്ദേഹം യാതൊരു ഭയവുമില്ലാതെയാണ് സിംഹത്തിനൊപ്പം നടക്കുന്നത്. കാഴ്ചയില്‍ അതൊരു വീടിന്റെ മുറ്റമാണെന്ന് മനസിലാക്കാം. സിംഹം സാഖിബിന്റെ ഒപ്പം വളരെ സ്‌നേഹത്തോടെ Read More…

Crime

തോക്ക് ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ജയില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി പല തരത്തിലുള്ള റീല്‍സുകളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇപ്പോള്‍ തോക്കുമായി നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ തിഹാര്‍ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നു. അസിസ്റ്റന്റ് സുപ്രണ്ട് ദീപക് ശര്‍മ്മയ്ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്. കൈയില്‍ തോക്കുമായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം ‘ ഖല്‍നായക് ഹൂന്‍ മെയ്’ എന്ന ബോളിവുഡ് ഗാനത്തിന് ദൂപക് ശര്‍മ്മ നൃത്തം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരേ Read More…