Crime Featured

ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ! പ്രതി ഭർതൃപിതാവ്; ഭർ‌ത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല

ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി ഭര്‍ത്താവിന്റെ പിതാവ് തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കൻ ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. എഫ്‌ഐആർ പ്രകാരം, പരാതിക്കാരി 2007 മുതൽ ബെംഗളൂരുവിലെ ആർ.ടി നഗറിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയാണ്. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇവരുടെ അമ്മായിയച്ഛനും ഇതേ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…

Featured Spotlight

വിവാഹിതയെങ്കില്‍, വിവാഹവാഗ്ദാന പീഡനപരാതി നല്‍കാനാവില്ല; കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പരസ്പരസമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു സുപ്രധാന ഉത്തരവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്ത്രീ വിവാഹിതയായതിനാല്‍ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ, വിവാഹവാഗ്ദാനം ലംഘിച്ചെന്ന വാദം ഉന്നയിക്കാനാവില്ല. 1955-ലെ ഹിന്ദു വിവാഹനിയമപ്രകാരം, ജീവിച്ചിരിക്കുന്ന Read More…

Crime

‘അമ്മൂമ്മേ, വയറ്റിലെന്തോ മുരളുന്നു’; പരിശോധനയില്‍ 20കാരി ഗര്‍ഭിണി! ഡിഎന്‍എയില്‍ പിതാവ് കുടുങ്ങി, ബധിരയും മൂകയുമായ സ്വന്തം മകളോട് ക്രൂരത

ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് മുംബൈയിൽ ഡിഎൻഎ പരിശോധനയിലൂടെ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപതുകാരിയായ മകൾ തന്റെ വയറ്റിൽ എന്തോ ജീവി കിടന്നു മുരളുന്നതായി ആംഗ്യഭാഷയിലൂടെ മുത്തശ്ശിയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിക്ക് സംസാരിക്കാനോ കേൾക്കാനോ സാധിക്കാത്തതിനാൽ തുടക്കത്തിൽ പോലീസിന് പ്രതിയെ കണ്ടെത്തുക പ്രയാസകരമായിരുന്നു. വിവരം അന്വേഷിച്ച പോലീസിനോട് മകൾ പീഡിപ്പിക്കപ്പെട്ട വിവരം തനിക്ക് അറിയില്ലെന്നും സംഭവത്തിൽ പരാതിയില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. Read More…

Crime

വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ 25കാരിയെ ഓടുന്ന വാനിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തില്‍ മുറിവുകള്‍

വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാനില്‍‌ വച്ച് ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദിൽ 25കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു. മുഖത്ത് 12 തുന്നലുകൾ ഇടേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ Read More…

Crime

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്തു, തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി 5വര്‍ഷം പീഡിപ്പിച്ചു

പൂച്ചാക്കല്‍: യുവതിയെ വിവാഹ വാഗ്ദാനംനല്‍കി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍ പാണാവള്ളി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ മൂലക്കത്ത വീട്ടില്‍ മിഥുന്‍ ബാബു (27) വിനെയാണ് പൂച്ചാക്കല്‍ സി.ഐ. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് ചെയ്തത്. 2020 സെപ്റ്റംബര്‍ 12 ആം തീയതി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയും 2025 ഡിസംബര്‍ 17 വരെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്‌തെന്നാണ് കേസ്. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ഷെഫീക്കിന്റെ Read More…

Lifestyle

രാഹുല്‍ മാങ്കൂട്ടത്തില്‍ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ എത്തി, കേസുകളില്‍ പെടുന്നവര്‍ വഴിപാട്‌ നടത്താനെത്തുന്ന ക്ഷേത്രം

പൊന്‍കുന്നം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഇന്നലെ വൈകിട്ട്‌ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ്‌ ഉപദേവാലയങ്ങളിലും ദര്‍ശനം നടത്തി വഴിപാടുകള്‍ക്കുശേഷം ജഡ്‌ജിയമ്മാവന്‍ നടയില്‍ അടവഴിപാട്‌ നടത്തി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ കേസുകളില്‍ പെടുന്നവര്‍ വഴിപാട്‌ നടത്താനെത്താറുണ്ട്‌. മുന്‍പ്‌ ദിലീപ്‌, ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌, തമിഴ്‌ നടന്‍ വിശാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്‌. അതിനിടെ ബംഗളൂരുവിൽ സ്വദേശിനിയായ 23 കാരിയെ Read More…

Crime

‘ഗുളിക ആവശ്യപ്പെട്ടത് യുവതി; പേര് അയച്ചത് വാട്സാപ്പ് വഴി’; മുന്‍കൂര്‍ ജാമ്യത്തിന് രാഹുലിന്റെ സുഹൃത്ത് ജോബി

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്ക്കെതിരെ രാഹുലിന്‍റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്നും യുവതിയാണ് ഗുളികയുടെ പേരും വാങ്ങേണ്ട ആളുടെ ലൊക്കേഷനും തന്‍റെ ഫോണിലേക്ക് അയച്ച് തന്നതെന്നും ജോബി ജോസഫ്. മെഡിക്കല്‍ റെപ്പിന്‍റെ കൈയില്‍ നിന്നും വാങ്ങി യുവതിയെ ഏല്‍പ്പിച്ച ഗുളിക ഗര്‍ഭഛിദ്രത്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജോബി യുവതിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി Read More…

Crime

ബലാത്സംഗത്തിനുശേഷവും ബന്ധം തുടര്‍ന്നത് എന്തിന്? മൊഴിയിലും പരാതിലും വൈരുധ്യം; സംശയമുന്നയിച്ച് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ തന്നെ ഈ കുറ്റാരോപണം സംശയാസ്പദമാണെന്നാണ് കോടതി ഉത്തരവില്‍ Read More…

Crime

‘കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു’; മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി. ശരീരമാകെ മുറിവേൽപ്പിച്ചു Read More…