Movie News

രജനീകാന്തിനും ശ്രീദേവിയോട് പ്രണയമുണ്ടായിരുന്നു; ഇഷ്ടം പറയാന്‍ ചെന്നപ്പോള്‍ അപശകുനം

‘റണുവ വീരന്‍’, ‘പോക്കിരി രാജ’, ‘ചാല്‍ബാസ്’ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും ശ്രീദേവിയും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. 18 സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരത്തിന് ശ്രീദേവിയെ ശരിക്കും ഇഷ്ടമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തുടര്‍ച്ചയായി ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ക്രമേണെ രജനീകാന്തിന് ശ്രീദേവിയോട് പ്രണയമുണ്ടായി. ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, 16 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ശ്രീദേവിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രജനീകാന്ത് ശ്രീദേവിയുടെ വീട്ടില്‍ പ്രണയം പറയാന്‍ പോകുക പോലും Read More…

Movie News

സൽമാൻ ഖാനും രജനീകാന്തും ആറ്റ്‌ലീയുടെ ആറാമത്തെ ചിത്രത്തില്‍ നായകന്മാര്‍? നായിക രശ്മിക മന്ദാന

ഏതുഭാഷയിലായാലും സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതില്‍ അഗ്ര ഗണ്യന്മാരില്‍ ഒരാളാണ് സംവിധായകന്‍ ആറ്റ്‌ലീ. ഇപ്പോള്‍ തമിഴിന് പിന്നാലെ ഹിന്ദി പ്രേക്ഷകരെയും കയ്യിലെടുത്തിരിക്കുന്ന സംവിധായകന്‍ ഇതാദ്യമായി സൂപ്പര്‍താരങ്ങളായ രജനികാന്തിനേയും സല്‍മാന്‍ ഖാനേയും ഒരു സിനിമയില്‍ ഒന്നിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംവിധായകന്‍ ആറ്റ്ലിയുടെ ആറാമത്തെ ചിത്രത്തില്‍ രണ്ട് അഭിനേതാക്കളും പ്രധാന വേഷങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. സിനിമയില്‍ നായികയാകാന്‍ നടി രശ്മിക മന്ദാന ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ആവേശം വര്‍ധിപ്പിക്കുന്നത്. തന്റെ അടുത്ത സംവിധാനം സല്‍മാന്‍ ഖാനെ Read More…

Movie News

‘രജനീകാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനി സമീപിച്ചു’ പൃഥ്വിയുടെ വെളിപ്പെടുത്തല്‍

ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ടു തന്നെ സംവിധായകന്‍ എന്ന മേല്‍വിലാസം തനിക്ക് എത്രമാത്രം ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2019 ലെ സിനിമയുടെ തുടര്‍ച്ച സൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ യുവതാരം. എന്നാല്‍ ഒരിക്കല്‍ തമിഴിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനികളില്‍ ഒന്ന് രജനീകാന്തിനെ നായകനാക്കി സിനിമയെടുക്കാന്‍ സമീപിച്ചതാണെന്ന് നടന്‍ പറഞ്ഞു. ‘എല്‍ 2: എമ്പുരാ’ന്റെ ടീസറിന്റെ പ്രകാശനത്തോടനുബന്ധിച്ച് നിര്‍മ്മാണ സ്ഥാപന മായ ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. മമ്മൂട്ടി, എമ്പുരാന്റെ നായകന്‍ മോഹന്‍ലാല്‍, Read More…

Movie News

ഒരു ബയോപിക് ചെയ്താല്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചെയ്യുക ഈ നടനെക്കുറിച്ചുള്ള സിനിമ

സിനിമയില്‍ ഏതെങ്കിലും ഒരു ബയോപിക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യുന്ന സിനിമ നടന്‍ രജനീകാന്തിനെ കുറിച്ച് ആയിരിക്കുമെന്ന് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ സിനിമകളുടെ തലവര മാറ്റിയ വമ്പന്‍ സിനിമകളുടെ സംവിധായകനായ ശങ്കര്‍ രാം ചരണ്‍ തേജയെ നായകനാക്കി ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് തന്റെ പദ്ധതി വെളിപ്പെടുത്തിയത്. ഇക്കാര്യത്തിലുള്ള തന്റെ മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോടുളള തന്റെ അഗാധമായ ആരാധന ശങ്കര്‍ വെളിപ്പെടുത്തിയത്. താന്‍ എപ്പോഴെങ്കിലും ഒരു ജീവചരിത്ര സിനിമ നിര്‍മ്മിക്കാന്‍ തുനിഞ്ഞാല്‍, അത് Read More…

Movie News

ഇന്റര്‍വ്യൂ ചെയ്യാന്‍വന്ന ആദ്യകാഴ്ചയില്‍ തന്നെ സ്പാര്‍ക്ക്; രജനീകാന്തും ഭാര്യ ലതയും തമ്മിലുള്ള പ്രണയം ഇങ്ങിനെ

ചെറുപ്പക്കാരായ സംവിധായകര്‍ക്കൊപ്പം തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച് തമിഴ്‌സിനിമയില്‍ രാജാവായി വാഴുന്ന രജനീകാന്തിന് എഴുപത്തിനാലാം പിറന്നാള്‍ ആശംസ അറിയിക്കുന്ന തിരക്കിലാണ് തമിഴ്‌സിനിമാലോകം. എന്നാല്‍ തന്നെ ഇന്നത്തെ നിലയിലേക്ക് ഉയരാന്‍ സഹായിച്ച ഭാര്യയും ജീവിതപങ്കാളിയുമായ ലതയ്ക്ക് അതിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുകയാണ് സൂപ്പര്‍സ്റ്റാര്‍. നാല്‍പ്പതിലേറെ വര്‍ഷക്കാലമായി അസാധാരണമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളാണ് രജനീകാന്തും ലതാരജനീകാന്തും. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ലത എങ്ങിനെയാണ് തന്നെ ഒരു മനുഷ്യനിലേക്ക് മാറ്റിയതെന്നും മുമ്പ് പലപ്പോഴായി അഭിമുഖത്തില്‍ രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തന മേഖലയില്‍ തുടക്കക്കാരിയായിരുന്ന സമയത്ത് രജനീകാന്തിനെ Read More…

Featured Movie News

രജനീകാന്തും മരുമകനും ഒന്നിക്കുമോ? ജയിലര്‍ 2 വില്‍ ധനുഷിനും വേഷം

വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന്‍ ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതേസമയം Read More…

Movie News

സ്‌റ്റൈല്‍മന്നനൊപ്പം സിനിമ ചെയ്യാന്‍ സൂര്യയുടെ സഹായം തേടി; ജയ്ഭീം കണ്ട് രജനി നേരിട്ട് സിനിമ ചെയ്യാന്‍ വിളിച്ചു

ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ തമിഴ്‌നാട്ടിലടക്കം വന്‍ മുന്നേറ്റം നടത്തുകയാണ്. സിനിമ കണ്ടവരെല്ലാം സംവിധായകനും രജനിക്കും അഭിനന്ദനങ്ങളുമായി എത്തുമ്പോള്‍ സിനിമ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് ജ്ഞാനവേല്‍. സംവിധായകന്റെ ആദ്യസിനിമയായ ജയ് ഭീമില്‍ സൂപ്പര്‍താരം സൂര്യയായിരുന്നു നായകന്‍. സിനിമ വന്‍ വിജയം നേടിയതിന് സംവിധായകന്‍ താരത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയില്‍ രജനീകാന്തിനെ ഡയറക്ട് ചെയ്യാനുള്ള കൊതിയെപ്പറ്റി ജ്ഞാനവേല്‍ സൂര്യയുമായി സംസാരിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു വലിയ സാമൂഹ്യപ്രശ്‌നം സംസാരിച്ച സിനിമ Read More…

Movie News

രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍

ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് Read More…

Movie News

ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ?

പ്രശസ്തരായ ദമ്പതികളായ നടന്‍ ധനുഷും രജനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയും ഇപ്പോള്‍ വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ? ഇവരുടെ കേസിന്റെ അടുത്ത വാദം ഒക്ടോബര്‍ 19 ന് ചെന്നൈ കുടുംബ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 2022 ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ച ധനുഷും ഐശ്വര്യയും വേര്‍പിരിയലിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായ ധനുഷും ഐശ്വര്യയും 2004-ലാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. അവരുടെ ബന്ധത്തില്‍ നേരിട്ട വെല്ലുവിളികള്‍ 2022-ല്‍ വേര്‍പിരിയലിലേക്ക് നയിച്ചു. ഈ സാഹചര്യത്തില്‍, Read More…