കൊല്‍ക്കത്തയില്‍ മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കളി തടസപ്പെട്ടാല്‍ ഫൈനലിസ്‌റ്റുകളെ എങ്ങനെ നിശ്‌ചയിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയാല്‍ നേരിടാന്‍ ഐ.സി.സി. കര്‍ശനമായ നിയമങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്ന് വ്യത്യസ്‌തമായി സെമി ഫൈനലിനും ഫൈനലിനും ഐ.സി.സി. റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് നിശ്‌ചിത സമയത്ത് കളി നടന്നില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അപ്പോഴും കളി സാധ്യമായില്ലെങ്കില്‍ മത്സരം Read More…
Tag: rain
വീശിയടിച്ച് രഗാസ; ചൈനയിൽ ഒരൊറ്റ മഴയിൽ മീനുകള്‍ റോഡിലേക്ക്: വാരിക്കൂട്ടി ജനം- വീഡിയോ
തെക്കന്‍ ചൈനയിലും ഹോങ്കോങ്ങിലും കനത്ത മഴയും ശക്തമായ കാറ്റും കൊണ്ട് സൂപ്പര്‍ ടൈഫൂണ്‍ റാഗസ ആഞ്ഞടിച്ചപ്പോള്‍, മക്കാവുവിലെ ജനതയ്ക്ക് തങ്ങള്‍ താമസിക്കുന്ന തെരുവില്‍ തന്നെ ഫിഷിംഗും നടത്താനായി. പ്രളയത്തിന്റെ ഭാഗമായി നഗരത്തിലെ റോഡില്‍ കയറിയ വെള്ളക്കെട്ടിലൂടെ മത്സ്യങ്ങള്‍ നീന്തിനടക്കുന്ന സാഹചര്യം ഉണ്ടായതോടെ നാട്ടുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാകര അടിച്ചുകയറിയിരിക്കുകയാണ്. കിലോക്കണക്കിന് തൂക്കമുള്ള മത്സ്യങ്ങളെയാണ് നാട്ടുകാര്‍ തെരുവില്‍ നിന്നും പിടികൂടിയത്. പലരും അതിനെ കയ്യില്‍ വെച്ച് സെല്‍ഫിയും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ മത്സ്യങ്ങള്‍ നീന്തി. മത്സ്യങ്ങളെ Read More…
മഴയിൽ നിന്ന് രക്ഷപ്പെടാൻ മേൽക്കൂരയിൽ കയറി, പോത്തിനെ താഴെയിറക്കിയത് ക്രെയിൻ ഉപയോഗിച്ച്- വീഡിയോ
മഴയെത്തുടർന്ന് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ കയറിയ പോത്തിനെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് നാടകീയമായി രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിൽ പോത്തിനെ രക്ഷപ്പെടുത്തിയ സംഭവം പ്രദേശവാസികൾക്കിടയിൽ ചിരിയും ആശ്വാസവും പടർത്തി. കനത്ത മഴയെത്തുടർന്ന് ഒരു വീടിന്റെ പടികൾ കയറി മേൽക്കൂരയിലെത്തിയ പോത്ത് അവിടെ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പോത്തിനെ മേൽക്കൂരയിൽ നിന്ന് രക്ഷിക്കാൻ ഒരു ഹൈഡ്രോളിക് ക്രെയിൻ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. സിംഗ്രോളിയിലെ ദാദർ Read More…
വെള്ളപ്പൊക്കം; അരയ്ക്കൊപ്പം വെള്ളത്തിലൂടെ യുവാവിന്റെ സ്കൂട്ടര്‍ യാത്ര വൈറലാകുന്നു- വീഡിയോ
ഞായറാഴ്ച മുതൽ ഗുജറാത്തിൽ തുടർച്ചയായ മഴ പെയ്യുകയാണ്. 100 മില്ലിമീറ്ററിലധികം മഴ പെയ്തതോടെ വിവിധ ജില്ലകളിലായി കടുത്ത വെള്ളക്കെട്ടും, ഗതാഗത തടസ്സവും, വെള്ളപ്പൊക്ക സമാനമായ അവസ്ഥയും ഉണ്ടായി. പ്രളയത്തിനിടയിൽ, സൂറത്തിൽ നിന്നുള്ള ഒരു സ്കൂട്ടറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളത്തിനടിയിലായ തെരുവുകളിലൂടെ താമസക്കാർ മുട്ടോളം വെള്ളത്തിലൂടെ നടക്കുമ്പോൾ ഒരാൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത് ഇതിൽ കാണാം .ഇത്രയും കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള സ്കൂട്ടറിന്റെ കഴിവ് നിരവധി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. എന്നാൽ വീഡിയോയൊടുള്ള പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നു. Read More…
മഴക്കാലം പനിക്കാലം; കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയം
കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയമാണ് മഴക്കാലം. ശരീരത്തിലേല്‍ക്കുന്ന അമിതമായ തണുപ്പും ഈര്‍പ്പവുമെല്ലാം അവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. ഈ മഴക്കാലത്ത് കുട്ടികളുടെ ചര്‍മ്മസംരക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതലറിയാം. കാലാവസ്ഥയിലുണ്ടായ മാറ്റവും ജീവിതശൈലിയിലുണ്ടായ മാറ്റവും മൂലം ഇക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാല്‍ പോലും പനി പിടിക്കും. പനിയോ ജലദോഷമോ ഉണ്ടായാല്‍ അധികം താമസിക്കാതെ കുട്ടിയെ ആശുപത്രിയെലെത്തിക്കണം. പനിക്കാലത്ത് ആഹാരശീലങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുള്ളതും അല്പം പഴകിയതുമായ ആഹാരം ഒഴിവാക്കുക. ചൂടോടു കൂടിയ ആഹാരം കഴിപ്പിക്കുക. മഴക്കാലത്ത് വിശപ്പ് Read More…
മഴയൊരുക്കിയ മതസൗഹാര്‍ദം; കനത്തമഴയില്‍ വിവാഹഹാള്‍ പങ്കിട്ട് മുസ്ലിം, ഹിന്ദു ദമ്പതികള്‍
കനത്ത മഴയും വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഒക്കെ വച്ചുനീട്ടുന്ന വിഷമഘട്ടങ്ങള്‍ അതിജീവിക്കാന്‍ ജാതി- മത, സമ്പന്ന- ദരിദ്ര വ്യത്യാസങ്ങളൊന്നും തന്നെയില്ലാതെ, മാനവികതയുടെ, പരസ്പര സ്നേഹത്തിന്റെ നിറവില്‍ കടന്നുപോയവരാണ് മലയാളികള്‍. പരസ്പര സഹായത്തിന്റെ കൈകോര്‍ക്കലുകള്‍ക്കും മനുഷ്യരുടെ കൂട്ടായ്മയ്ക്കും അത്തരം വിഷമഘട്ടങ്ങള്‍ വേദിയാകാറുണ്ട്. ഇവിടെയിതാ, അത്തരത്തില്‍ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു വിവാഹിവേദിയിലെത്തിയ മഴ മതസൗഹാര്‍ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കിയ കഥയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. കനത്തമഴയില്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെട്ട് ഇനിയെന്ത് എന്ന് അറിയാതെ കുഴങ്ങിനിന്ന ഒരു ഹിന്ദു Read More…
മഴയത്ത് തണുത്തുവിറച്ച് അലയുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന നായ: വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്
ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു നായയും ഒരു തെരുവ് പൂച്ചക്കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം ദശലക്ഷത്തിലധികം കാഴ്‌ചകളും 64,000 ലൈക്കുകളും നേടി ഈ വീഡിയോ. നല്ല മഴയുള്ള ഒരു ദിവസം തുറസായ ഒരു പ്രദേശത്ത് തണുത്ത് വിറച്ചു നടന്നുനീങ്ങുന്ന ഒരു പൂച്ചക്കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയിൽ, പൂച്ചക്കുട്ടി നിസ്സഹായനായി നില്‍ക്കുന്നു. തണുത്തുവിറച്ചു തീർത്തും Read More…
മഴപെയ്യാന്‍ ഈ ഗ്രാമം ആണ്‍കുട്ടികളെ വിവാഹം ചെയ്യിക്കും; ആചാരം ഇന്ത്യയുടെ ഐടി നഗരത്തിന്റെ തൊട്ടപ്പുറത്ത്
ഒരേസമയം നഗരങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളില്‍ അമരുമ്പോഴും പഴയ പാരമ്പര്യങ്ങളും പൈതൃകങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ രീതി. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള ഗ്രാമങ്ങളില്‍ ഇപ്പോഴും കൃഷിക്ക് ആവശ്യമായ മഴപെയ്യാന്‍ ഗ്രാമീണര്‍ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും രീതികള്‍ പിന്തുടരുന്നുണ്ട്. പ്രീതിപ്പെടുത്താന്‍ കുട്ടികളെ പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ച് കര്‍ണാടകയിലെ ഗ്രാമമാണ് ഇതില്‍ ഏറ്റവും പുതിയ വിശേഷം. ബംഗലുരു നഗരത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്തിച്ചേരാവുന്ന ഹാസന്‍ ജില്ലയുടെ ഭാഗമായ കാരി-കേയറ്റനഹള്ളിയിലാണ് Read More…








