Crime

ദിലീപിന്‌ നടിയോട്‌ വിരോധമുണ്ടെന്ന്‌ തെളിയിക്കാനായില്ല, സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണം ദിലീപ്‌ നല്‍കിയതാണെന്നതിന് തെളിവില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഒന്നാംപ്രതി പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ ഒരു കഷണം കടലാസ്‌ പോലും അന്വേഷണസംഘം ഹാജരാക്കിയില്ലെന്നു വിചാരണക്കോടതി. ദിലീപിനു നടിയോട്‌ വിരോധമുണ്ടെന്നു തെളിയിക്കാനും പ്രോസിക്യൂഷനു സാധിച്ചില്ലെന്ന്‌ കോടതി വിലയിരുത്തി. കാറില്‍ ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷണസംഘം പറയുന്നു. എന്നാല്‍, അത്‌ സാധൂകരിക്കാന്‍ പാര്‍ക്കിങ്‌ രജിസ്‌റ്ററോ സി.സി. ടിവി ദൃശ്യങ്ങളോ മൊഴികളോ ഒന്നുമില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു. ദിലീപും സുനിയുമായുള്ള ബന്ധം, സുനിക്കു ദിലീപ്‌ മൂന്നുതവണ പണം നല്‍കിയെന്ന വാദം, Read More…

Crime

നടിയെ ആക്രമിച്ച കേസ്‌: ശ്രീലക്ഷ്‌മിയെ സാക്ഷിയാക്കിയില്ല, ഭാര്യയെ ചോദ്യം ചെയ്‌തിരുന്നെന്ന്‌ ഭര്‍ത്താവ്‌

നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തില്‍ വ്യക്‌തമാകുന്നത്‌ അന്വേഷണസംഘത്തിന്റെ ഗുരുതരവീഴ്‌ചകള്‍. കേസില്‍ പരാമര്‍ശിക്കപ്പെട്ട ശ്രീലക്ഷ്‌മിയും ‘മാഡ’വുമടക്കം പലരെക്കുറിച്ചും അന്വേഷിക്കുകയോ വിസ്‌തരിക്കുകയോ ചെയ്‌തില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്‌ നടന്‍ ദിലീപടക്കം നാല്‌ പ്രതികളെ വിട്ടയയ്‌ക്കാന്‍ ഇടയാക്കിയതെന്നും വിധിയില്‍നിന്നു വ്യക്‌തമാകുന്നു. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതു രാത്രി 10.30-നും 10.48-നും ഇടയിലാണെന്നാണു ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. അതിന്‌ അരമണിക്കൂര്‍ മുമ്പുവരെ പ്രതി പള്‍സര്‍ സുനിയുമായി ശ്രീലക്ഷ്‌മി ആശയവിനിമയം നടത്തിയിരുന്നു. ഫെബ്രുവരി 23-ന്‌ സുനി അറസ്‌റ്റിലായ ശേഷവും ഇവര്‍ ഫോണില്‍ വിളിച്ചതായി കോടതി കണ്ടെത്തി. സുനിയുമായി അടുത്തബന്ധമുണ്ടെന്നു Read More…

Crime Featured

‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്’; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച ദിവസം ഒന്നാം പ്രതി പള്‍സര്‍ സുനിയെ നിരന്തരം വിളിച്ച ശ്രീലക്ഷ്മിയെക്കുറിച്ച് അന്വേഷിച്ചുവെന്ന് പ്രോസിക്യൂഷൻ. മൊഴിയും രേഖപ്പെടുത്തി. പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം. ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് പൊലീസ് സമർപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയിൽ നിന്ന് വിളിച്ചു. ‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന്‌ പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും പറഞ്ഞു. കോടതിയിലും അന്വേഷണസംഘം ഫോൺ സംഭാഷണം സമർപ്പിച്ചിരുന്നു. ശ്രീലക്ഷ്മിയെ കുറിച്ചുളള അന്വേഷണത്തില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിമര്‍ശിച്ചിരുന്നു. Read More…

Crime

പൾസർ സുനിയെ വിളിച്ച ശ്രീലക്ഷ്മിയും മാഡവും ആര്? ഫോൺ വിവരങ്ങള്‍ കോടതിയിലെത്തിക്കാതെ അന്വേഷണസംഘം

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. കേസിൽ പരാമർശിക്കപ്പെട്ട ശ്രീലക്ഷ്മിയും, മാഡവുമടക്കം പലരെയും കുറിച്ചും വേണ്ടത്ര അന്വേഷണം നടത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ പരാജയമാണ് ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ഉത്തരവിൽ വ്യക്തം. പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായും വിധിന്യായത്തിലുണ്ട്‌. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച്‌ എന്തുകൊണ്ട്‌ അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്‌. നടൻ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിന്‍റെ ഉത്തരം Read More…

Crime

ദിലീപ് എങ്ങനെ സംശയത്തിന്റെ ആനുകൂല്യങ്ങൾ നേടി ? ഗൂഢാലോചനയ്ക്ക് തെളിവ് അപര്യാപ്തം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല, വിധി പകർപ്പ് പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും 1709 പേജുള്ള ശിക്ഷാവിധിയിൽ കോടതി പറയുന്നു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ Read More…

Crime

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കൂളിംഗ് ഗ്ലാസ്, ബൂട്ട്, സ്റ്റൈലിഷ് കോട്ട്; മാസ് ലുക്കില്‍ പള്‍സര്‍ സുനിയുടെ റീല്‍

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കോട്ട്, കറുത്ത കൂളിങ് ഗ്ലാസ്. തകര്‍പ്പന്‍ മ്യൂസിക്കിന്‍റെ പശ്ചാത്തലത്തില്‍ ക്ലോസപ്പും വൈഡും മിഡും ഒക്കെയായി മാറിമാറി വരുന്ന ഫ്രെയിമുകള്‍. പാഞ്ഞുവരുന്ന കാറില്‍ നിന്ന് സിനിമനായകനെ വെല്ലും മാസ് എന്‍ട്രി. സൂപ്പര്‍താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലറിനെക്കുറിച്ചല്ല പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റീല്‍ വീഡിയോകളെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് ഈ വിഡിയോകള്‍. പാര്‍ക്കര്‍ ഫൊട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ മാസ് പരിവേഷ റീലുകള്‍ വന്നത്. എല്ലാ Read More…

Crime

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ്, 50,000 പിഴ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവില്‍ വിചാരണ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. രണ്ടാം പ്രതി മാർട്ടിൻ ആന്റണി മൂന്നാംപ്രതി ബി മണികണ്ഠൻ നാലാം പ്രതി വിജീഷ് അഞ്ചാം പ്രതി വടിംവാൾ സലിം ആറാം പ്രതി പ്രദീപ് എന്നിവരും ഇതേ ശിക്ഷ അനുഭവിക്കണം. പ്രതികളുടെ പ്രായം പരിഗണിച്ചു​വെന്നാണ് കോടതി പറഞ്ഞത്. പിഴത്തുകയില്‍ 5ലക്ഷം രൂപ അതിജീവിതയ്ക്ക് കൊടുക്കണം. Read More…

Crime

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍ ആന്‍റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതികളില്‍ പലരും കോടതിയില്‍ വ്യക്തമാക്കിയത്. പള്‍സര്‍ സുനി നിര്‍വ്വികാരതയോടെ നില്‍ക്കുമ്പോള്‍ മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റണി പൊട്ടിക്കരഞ്ഞു. അതേസമയം പരമാവധിശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിനെ നേരത്തെ വെറുതേ വിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കുടുംബപശ്ചാത്തലം ദയനീയമാണെന്നും കുടുംബത്തിന് താങ്ങ് തങ്ങള്‍ മാത്രമേയുള്ളൂ എന്നായിരുന്നു പ്രതികളില്‍ ഭൂരിഭാഗം പേരും പറഞ്ഞത്. വീട്ടില്‍ അമ്മ Read More…

Crime

ദിലീപും സുനിയും ഫോണിൽ വിളിച്ചില്ല; തെളിവ് ഒഴിവാക്കാൻ നടന്ന ആസൂത്രിത നീക്കമെന്ന് അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലെ ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ നേരിട്ട് ഫോണില്‍ സംസാരിക്കാതിരുന്നത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇരുവരുടെയും കോളുകളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന കാലയളവിലോ അതിന് ശേഷമോ ദിലീപും പൾസർ സുനിയും തമ്മിൽ നേരിട്ടുള്ള വിളികളോ സന്ദേശങ്ങളോ കൈമാറിയതായി കണ്ടെത്താനായിട്ടില്ല. ഇത് യാദൃശ്ചികമല്ലെന്നും, ബോധപൂർവം Read More…