ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് എട്ടരമാസം ഗര്‍ഭിണിയായ അഞ്ജലി വര്‍മ എന്ന 28കാരിക്ക് ദാരുണാന്ത്യം. ഭൗവ ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നടന്ന മോഷണത്തിൽ അഞ്ജലിയുടെ ഭർത്താവ് ഗൗരവ് കുമാറിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് എസ്.ഐമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഗൗരവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ താൻ പൂർണ ഗർഭിണിയാണെന്നും Read More…
Tag: pregnant woman
മറ്റൊരു യുവതിയുമായി ബന്ധം; എതിർത്ത 7 മാസം ഗർഭിണിയായ കാമുകിയെ കാട്ടിലെത്തിച്ച് കഴുത്തറുത്തു കൊന്നു!
മറ്റൊരു യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഏഴുമാസം ഗർഭിണിയായ പത്തൊൻപതുകാരി കാമുകിയെ കാട്ടിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ സംഭവം . അർക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ബറുഹാതു സ്വദേശിയായ സിനിത സാറുകാട് (19) ആണ് കൊല്ലപ്പെട്ടത്. കേസിൽ പെൺകുട്ടിയുടെ പങ്കാളി സാഗർ ഒഡേയ (20) എന്ന യുവാവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച മുർഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പങ്കുര ഗ്രാമത്തിനടുത്തുള്ള കാട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി Read More…
കൊല്ലരുതച്ഛാ…. ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും മകള്‍ ഗര്‍ഭിണിയായി; നദിയില്‍ മുക്കിക്കൊന്ന് പിതാവ്, ദുരഭിമാനക്കൊല
ഇൻസ്റ്റഗ്രാം സുഹൃത്തിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത മകളെ നദിയിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ തിഗ്രി സ്വദേശിയായ ലോക്പാൽ സിങ് ആണ് മകൾ ഖുശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. കുടുംബത്തിന്റെ മാനം സംരക്ഷിക്കാനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. എട്ടാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട ഖുശി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരനുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. നാലു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കാമുകനെ അറിയിച്ചു. ഇരുവീട്ടുകാരും സംസാരിച്ചെങ്കിലും അപമാനം ഭയന്ന് ഗർഭച്ഛിദ്രം നടത്താൻ Read More…
കുടുംബം നോക്കാൻ ആണ്‍കുട്ടി വേണമെന്ന് കുടുംബം; ആറാമതും ഗര്‍ഭിണിയായി 22കാരി
കുടുംബം നോക്കാൻ ഒരു ആൺകുട്ടി കൂടി വേണമെന്ന ഭർതൃവീട്ടുകാരുടെ കടുത്ത നിർബന്ധത്തെ തുടർന്ന് 22 വയസ്സുള്ള യുവതി ആറാമതും ഗർഭിണിയായി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഡോ. പ്രഗ്യ തോമർ എന്ന ഗൈനക്കോളജിസ്റ്റാണ് യുവതിയുടെ ദയനീയമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തുടർച്ചയായ ഗർഭധാരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഈ യുവതിയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും, കുടുംബവും സമൂഹവും സ്ത്രീകളെ ഇത്തരത്തിൽ സമ്മർദത്തിലാക്കരുതെന്നും ഡോക്ടർ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. നിലവിൽ അഞ്ചുമാസം ഗർഭിണിയായ യുവതി കടുത്ത Read More…
ഗര്‍ഭിണിയെ ബൈക്കില്‍ വലിച്ചിഴച്ച് പൊലീസുകാരന്; സമൂഹമാധ്യമങ്ങളില്‍ രോഷം
രാത്രി പട്രോളിംഗിനിടെ ഗര്‍ഭിണിയായ യുവതിയെ പോലീസുകാരന് ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള പൊലീസുകാരൻ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യൻ യൂത്ത് കോൺഗ്രസാണ് വിഡിയോ എക്സിലൂടെ പുറത്ത് വിട്ടത്. ബിഹാറിലെ പട്നയിലെ മറൈൻ ഡ്രൈവിലാണ് സംഭവം. യുവതി പൊലീസുകാരന് കയറിയിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ നിൽക്കുന്നതും അയാൾ മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാള്‍ സ്കൂട്ടർ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്കൂട്ടറിന് മുന്നിലായി നിന്ന Read More…
ഗര്‍ഭകാല അസ്വാസ്ഥ്യം; പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം
ഗർഭിണിയായശേഷവും പലരും പഠിക്കാനും ജോലിക്കുമൊക്കെ പോകാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും ഗർഭിണികള്‍ക്ക് തൊഴിലുടമകള്‍ പ്രത്യേക പരിഗണനയും നൽകാറുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഗർഭിണികൾക്ക് വേണ്ട പരിരക്ഷ തൊഴിലിടങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ പോലും ഗർഭിണിയായ വിദ്യാർഥിനികൾ ഉണ്ടെങ്കിൽ അവർക്ക് പഠനത്തിന് തടസ്സം ഉണ്ടാക്കാതെ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ജോലി സ്ഥലത്ത് വെച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിലുസ്ക എന്ന യുവതി റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായി ജോലി Read More…
ഒറ്റമുറി വീട്ടില്‍ ഗര്‍ഭിണിയും 6 മക്കളും; പണം ലഭിച്ചാൽ ഭര്‍ത്താവ് കൂടുതൽ കുട്ടികളെ നല്‍കും; സമൂഹമാധ്യമങ്ങളിൽ വിമർശനം
കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്ക് താമസിയ്ക്കാന്‍ കഴിയുന്ന സ്ഥലത്ത് എട്ടംഗ കുടുംബം കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി വെച്ചിരിയ്ക്കുന്നത്. ഒരു വീട്ടമ്മയാണ് ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനും ഭര്‍ത്താവും ആറ് മക്കളും കഴിയുന്ന മുറിയുടെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇത്തരത്തില്‍ ശ്വാസം മുട്ടി ഒരു മുറിയില്‍ താമസിയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് പലരും ഇവര്‍ക്കെതിരെ കമന്റുമായി എത്തിയത്. ഒറ്റ മുറി വീട് Read More…
ഗർഭിണിയെ ചുമലിലേറ്റി കുതിച്ചൊഴുകുന്ന നദി മുറിച്ചുകടക്കാൻ പാടുപെടുന്ന യുവാവ്: ഹൃദയഭേദകം ഈ കാഴ്ച്ച – വീഡിയോ
നാം കേൾക്കാത്തതും അറിയാത്തതുമായ അനേകായിരം ആളുകൾ നമ്മുക്കുചുറ്റും ജീവിക്കുന്നുണ്ട്. ഇവരിൽ ഓരോ ആളുകളുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർ സുഖസൗകര്യങ്ങളോടെ ജീവിക്കുമ്പോൾ മറ്റുചിലർ ദൈനംദിന ജീവിതത്തിൽ കടുത്ത ബുദ്ധിമുട്ടുകളെ മറികടന്ന് ജീവിച്ചുപോരുന്നു. ഇത്തരത്തിൽ പ്രതിസന്ധികളുടെയും പ്രതിബദ്ധതകളുടെയും നടുവിൽ ജീവിതത്തോട് മല്ലിട്ടുനിൽക്കുന്ന ആളുകളെയും നാം കണ്ടിട്ടുണ്ട്. സമാനമായ അനുഭവം കാട്ടിത്തരികയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. തീർത്തും കരളലിയിപ്പിക്കുന്ന ദൃശ്യമാണ് ഇത്. ഒരു പുരുഷൻ ഗർഭിണിയായ സ്ത്രീയെ തോളിൽ കയറ്റി അരുവിയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ഇത്. ആന്ധ്രാപ്രദേശിലെ Read More…
ഐസ്ക്രീം കഴിക്കാന്‍ നാലു വയസുകാരന് മകനൊപ്പം പോയ ഗര്‍ഭിണി മരിച്ച നിലയില്‍; രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു മകന്
ഐസ്ക്രീം കഴിക്കാന്‍ നാലുവയസ്സുള്ള മകനോടൊപ്പം പുറപ്പെട്ട് കാണാതായ ഗര്‍ഭിണിയെ വ്യാഴാഴ്ച രാവിലെ നദീതീരത്തിന് സമീപം നദീതീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മകന് ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം മഹാരാഷ്ട്രയിലായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നിന്നും ബുധനാഴ്ച രാത്രി 9.30 ഓടെ പുറത്തു പോയ മകന് ദുര്‍വന്‍ഷിനൊപ്പം പുറത്തുപോയ ബല്ലാര്‍പൂരിലെ ടീച്ചേഴ്സ് കോളനിയിലെ വീട്ടില്‍ നിന്ന് സുഷമ കാക്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരനായ അവളുടെ Read More…









