Health

ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ഉപയോഗം; കുഞ്ഞുങ്ങളില്‍ ഓട്ടിസം സാധ്യത കൂട്ടുമെന്ന് പഠനം

പനിക്കും വേദനയ്ക്കും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നായ പാരസെറ്റമോൾ ഗർഭകാലത്ത് കഴിക്കുന്നത് നവജാതശിശുക്കളിൽ ഓട്ടിസം, എ.ഡി.എച്ച്.ഡി (അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്നിവയുൾപ്പെടെയുള്ള ചില ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകൾക്ക് കാരണമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്ന പാരസെറ്റമോൾ, ക്രോസിൻ അല്ലെങ്കിൽ ഡോലോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലും ലഭ്യമാണ്. ലോകമെമ്പാടുമുള്ള പകുതിയിലധികം ഗർഭിണികളും ഈ മരുന്ന് ഉപയോഗിക്കുന്നു. മറ്റ് വേദന സംഹാരികളെ അപേക്ഷിച്ച് ഇത് സുരക്ഷിതമാണെന്ന് വളരെക്കാലമായി കരുതപ്പെട്ടിരുന്നു, എന്നാൽ ശാസ്ത്രജ്ഞർ ഇപ്പോൾ ഈ ധാരണയെ Read More…

Health

AI ഉപയോഗിച്ചുള്ള ഗർഭധാരണമോ? 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീ ഗർഭിണിയായി

ഒരു കുഞ്ഞിനായി 19 വര്‍ഷം കാത്തിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ വിവരം പുറത്തുവിട്ടത്. എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘സ്റ്റാര്‍’ (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ യുവതിയെ സഹായിച്ചത്. പുരുഷ വന്ധ്യതാ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും ‘അസൂസ്പെര്‍മിയ’ എന്ന അവസ്ഥയുള്ളവര്‍ക്കും ‘സ്റ്റാര്‍’ ചികിത്സ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷ വന്ധ്യതയുടെ Read More…

Featured Health

വില്ലന്‍ വളര്‍ത്തുനായ; ഗര്‍ഭിണിയുടെ വയറ്റില്‍ കണ്ടെത്തിയത് ടെന്നീസ് ബോളിനേക്കാള്‍ വലിയ വിര

26കാരിയായ ഗര്‍ഭിണിയഒഴട വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പമുള്ള വിരയെ കണ്ടെത്തി. ടുണീഷ്യയിലെ 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. കഠിനായ വയറുവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ Read More…

Health

പുരുഷന്മാർക്കും വരാം പ്രസവവേദനയും ഗര്‍ഭകാല പ്രശ്‌നങ്ങളും; എന്താണ് കൂവേഡ് സിന്‍ഡ്രോം?

ഗര്‍ഭകാലത്തിലുള്ള പ്രശ്‌നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചില സമയത്ത് അച്ഛനാകാനായി പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മോണിങ് സിക്ക്‌നസും ഓക്കാനവും ഛര്‍ദ്ദിയും വയറുവേദന അടക്കം പുരുഷന്മാർക്കും അനുഭവപ്പെട്ടേക്കാം. ഈ അപൂര്‍വ സാഹചര്യമാണ് കൂവേഡ് സിന്‍ഡ്രോം. സിംപതെറ്റിക് പ്രഗ്നന്‍സി, മെയില്‍ പ്രെഗ്നന്‍സി എന്നൊക്കെ അറിയപ്പെടുന്ന സ്ഥിതി വിശേഷമാണിത്. സ്ത്രീകളെപോലെ ഓക്കാനം, ഭാരം വര്‍ധിക്കുക, ദേഷ്യം, ഉത്കണ്ഠ, പ്രസവ വേദന, ചില ഭക്ഷണത്തിനോട് വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഇത് കാണിക്കുന്നു. ഉറക്കമില്ലായ്മയും അനുഭവപ്പെടാറുണ്ടെന്ന് ചണ്ഡീഗഢ് ക്ലൗഡ് നയന്‍ ഗ്രൂപ്പ് Read More…

Lifestyle

നല്ല നാളില്‍, നല്ല സമയത്ത് കുട്ടി ജനിക്കണം ! ഇന്ത്യയില്‍ ‘മുഹൂര്‍ത്ത പ്രസവം’ ഏറുന്നു

അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ​ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. Read More…

Health

അമ്മയാകാൻ ഏറ്റവും നല്ല പ്രായം ഏത്? ഈ പ്രായത്തിനു ശേഷം കുട്ടികളുണ്ടാകാൻ പ്രയാസമാണ്

20നും 30നും ഇടയിലുള്ള കാലയളവാണ് അമ്മയാകാൻ പറ്റിയ ഏറ്റവും നല്ല പ്രായമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നു . ഡോക്ടർമാരുടെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് 30 വയസ്സിന് മുമ്പ് ആദ്യത്തെ കുട്ടി ഉണ്ടാകണം. രണ്ടാമത്തെ കുട്ടി 35 വയസ്സിന് ഉള്ളിലും . ഇതിനുശേഷം, ഗർഭധാരണത്തിനുള്ള സാധ്യത കുറഞ്ഞുവരും . പ്രായം കൂടുന്തോറും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ശേഷി കുറയാൻ തുടങ്ങുന്നു. പുരുഷന്മാരെ അപേക്ഷിച്ച്, ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകളുടെ പ്രത്യുൽപാദനശേഷി അതിവേഗം കുറയുന്നു. ഇതാണ് ഗർഭധാരണ കാലയളവ് നിശ്ചയിക്കപ്പെടാനുള്ള കാരണം. Read More…

Oddly News

പ്രസവം നേരത്തെയാക്കാന്‍ കൂട്ടയിടി, ട്രംപിന്റെ നയത്തില്‍ ‘നയപരമായി’ നീങ്ങി ഗര്‍ഭിണികള്‍

ന്യൂയോര്‍ക്ക്‌: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ എക്‌സിക്യൂട്ടീവ്‌ ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്‌.എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ Read More…

Celebrity

ആദ്യ കണ്‍മണിയുടെ വരവ് ഉടന്‍ ; സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി ദീപികയും രണ്‍വീറും

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. എന്നാല്‍ ഏവരുടേയും വായ അടപ്പിയ്ക്കുന്ന രീതിയില്‍ ഗംഭീര മെറ്റേണിറ്റി Read More…

Movie News

ദീപികാ പദുക്കോണ്‍ പ്രസവിച്ചോ? ഇന്റര്‍നെറ്റില്‍ വൈറലായ ചിത്രം സത്യമാണോ?

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതിമാരാണ് ദീപികാപദുക്കോണും രണ്‍വീര്‍സിംഗും. സിനിമയും ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഇരുവരും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ അടുത്തിടെ ഇരുവരും ഒരു കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദീപിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാര്‍ത്തയ്‌ക്കൊപ്പം രണ്‍വീര്‍ ഒരു ആണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്നതായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രം പെട്ടെന്ന് തന്നെ വൈറലാകുകയും സ്റ്റാര്‍കപ്പിള്‍സിന്റെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി വന്നു എന്ന തരത്തില്‍ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും ഇടയില്‍ വാര്‍ത്ത Read More…