Oddly News

പോലീസിനെതിരേ റോഡിലിരുന്ന് കരഞ്ഞ് നിലവിളിക്കുന്ന യുവതി: കാര്യം എന്തെന്ന് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോലീസ് തന്റെ പരാതികൾ അവഗണിച്ചു എന്ന് ആരോപിച്ച് ഒരു സ്ത്രീ നടുറോഡിൽ ഇരുന്ന് കരയുകയും നിലവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണിത്. പോലീസിന്റെ അശ്രദ്ധ തന്നെ നിരാശയുടെ വക്കിൽ എത്തിച്ചെന്നാണ് യുവതി പരാതിപെടുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, അയൽവാസി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് യുവതി ഒന്നിലധികം കേസുകൾ നൽകിയിരുന്നു. Read More…

Crime

യുവതിയെ അതിക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ: വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് നടപടി

ഗാർഹിക പീഡനത്തിന്റെ അസ്വസ്ഥതയുളവാക്കുന്ന നിരവധി സംഭവങ്ങൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ , ഉത്തർപ്രദേശിലെ ഒരു നഗരത്തിൽ ഒരു സ്ത്രീയെ ഭർതൃകുടുംബക്കാർ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തർകുൽവ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബരായ് പട്ടി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ടുനിന്ന ചിലർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. @Bawaala Shots എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിനു വെളിയിൽ Read More…

Oddly News

‘പുതിയ മുഖം’; ജപ്പാനില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് മേക്കപ്പ് പരിശീലനം; ആധുനിക പോലീസ് ജനങ്ങളെ ആകര്‍ഷിക്കണം !

ആധുനിക കാലത്തെ പോലീസ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നവരാകാന്‍ ജപ്പാനില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ മേക്കപ്പ് ആപ്ലിക്കേഷനും. ജപ്പാനിലെ ഒരു പോലീസ് അക്കാദമി നൂതനമായ കോഴ്സുകള്‍ ആരംഭിക്കുകയും പുരുഷ പോലീസ് ഓഫീസര്‍മാരെ മേക്കപ്പ് കല പഠിപ്പിക്കാന്‍ പ്രൊഫഷണല്‍ ബ്യൂട്ടി കണ്‍സള്‍ട്ടന്റുമാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. ജനുവരിയില്‍, ജപ്പാനിലെ ഫുകുഷിമ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന പോലീസ് അക്കാദമിയായ ഫുകുഷിമാകെന്‍ കീസാറ്റ്സുഗാക്കോ തങ്ങളുടെ 60 പോലീസ് കേഡറ്റുകള്‍ക്കാണ് മേക്കപ്പ് കോഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിലെ വിവിധ അംഗങ്ങളുമായി ഇടപഴകുന്നത് കണക്കിലെടുക്കുമ്പോള്‍, Read More…

Crime

കരിയറില്‍ 11 തവണ സസ്‌പെന്‍ഷന്‍; ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ SIയെപോലീസില്‍ നിന്നും പുറത്താക്കി

ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ എസ്‌ഐയെ പോലീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 11 തവണ നടപടികള്‍ക്ക് വിധേയനായ ഇയാള്‍ മൂന്ന് തവണ ശമ്പളം വെട്ടിക്കുറയ്ക്കലിനും വിധേയനായി. അനേകം തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പലപ്പോഴായി ശിക്ഷാനടപടികള്‍ക്ക് വിധേയനായിട്ടും മര്യാദ പഠിക്കാത്ത ഇന്‍സ്പെക്ടര്‍ ഇസ്രത്ത് അലി ഖാനോടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്. എസ്എസ്പി ബറേലി ഐജി ഡോ. രാകേഷ് സിംഗിനോട് ഇസ്രത്ത് അലി ഖാന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ Read More…

Oddly News

ശമ്പളം ഒന്നിനും തികയുന്നില്ല; പോലീസ് ജോലി രാജിവെച്ചു 21 കാരി നീലച്ചിത്ര നടിയായി…!

പോലീസുകാരിയായി കിട്ടുന്ന ശമ്പളം ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പോലീസ് ജോലി ഉപേക്ഷിച്ചു നീലച്ചിത്രനടിയായി. അമേരിക്കയിലെ കൊളറാഡോയില്‍ അരാപാവോ കൗണ്ടിയിലെ പോലീസുകാരിയായ ഷാനന്‍ ലോഫ്‌ലാന്റ് എന്ന 21 കാരിയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമയിലേക്ക് കൂടുമാറിയത്. കടുത്ത സാമ്പത്തീകബാദ്ധ്യത മറികടക്കാനാണ് ഈ കരിയര്‍ ചൂസ് ചെയ്തതെന്നാണ് ന്യായീകരണം. എന്നാല്‍ നീലച്ചിത്രത്തില്‍ പോലീസുകാരിയെ ഉന്നതോദ്യോഗസ്ഥര്‍ കണ്ട സാഹചര്യത്തിലാണ് ജോലി രാജിവെച്ചത്. സംഭവത്തില്‍ പോലീസ് വിഭാഗം ഒരു ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നടിയായി മാറിയ പോലീസുകാരിയുടെ വീഡിയോ എങ്ങിനെയാണ് തങ്ങള്‍ക്ക് Read More…

Oddly News

‘എന്റെ അച്ഛന്‍ പൊലീസാണ്’; ഓടുന്ന വാഹനത്തിന്റെ മുകളില്‍ മകന്റെ അഭ്യാസം

അച്ഛന്‍ പൊലീസാണ്, അതിനാല്‍ എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഓടുന്ന വാഹനത്തിന്റെ മുകളില്‍ കയറിയിരുന്ന് മകന്റെ സാഹസികപ്രകടനം. ഹരിയാനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇതിനെതിരേ വിമര്‍ശനം കടുക്കുകയാണ്. നാല്‍പതിനായിരത്തോളം ഫോളോവേഴ്സുള്ള രക്ഷിത് ബെനിവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. 3.6 കോടി ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞ് റീലിസ് 1,632,090 ലൈക്കുകളും ഉണ്ട്. വിലകൂടിയ ധാരാളം ആഢംബരവാഹനങ്ങളുടെ നിരവധി ചിത്രങ്ങള്‍ രക്ഷിത് ഇന്‍സ്റ്റഗ്രാമില്‍പങ്കുവച്ചിട്ടുണ്ട്. പൊലീസുകാരനായ അച്ഛനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും. സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ, നടുറോഡില്‍ Read More…

Oddly News

ഗൂഗിള്‍മാപ്പ് പിന്നെയും ചതിച്ചാശാനെ…! ഗോവയ്ക്കിറങ്ങിയ നാല്‍വര്‍ സംഘത്തെ എത്തിച്ചത് കൊടും കാടിനുള്ളില്‍

മനുഷ്യര്‍ കൃത്യമായി നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ളതിനാല്‍ ടെക്‌നോളജി ചതിക്കില്ലെന്നാണ് വിശ്വാസമെങ്കിലും യാത്രയ്ക്ക് വഴി ചോദിച്ചവരെ കുണ്ടിലും കുഴിയിലും കാട്ടിലും മേട്ടിലുമൊക്കെ എത്തിക്കുന്ന പതിവ് കുസൃതി തുടരുകയാണ് ഗൂഗിള്‍മാപ്പ്. ഇത്തവണ ബീഹാറില്‍ നിന്നും ഗോവയ്ക്ക് പോകാന്‍ ഇറങ്ങിയ നാല്‍വര്‍സംഘത്തെ ഗൂഗിള്‍മാപ്പ് വഴി കാണിച്ച് കൊണ്ടെത്തിച്ചത് കുറ്റാക്കൂരിരുട്ടുള്ള കൊടുംകാട്ടില്‍. ഖാനാപൂര്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ ഒഴിവാക്കി വിട്ടത് വന്‍ ദുരന്തമായിരുന്നു. ഉജ്ജയിനില്‍ നിന്ന് ഗോവയിലേക്കുള്ള ഒരു ബിഹാര്‍ കുടുംബത്തിനായിരുന്നു യാത്ര ഒരു പേടിസ്വപ്നമായി മാറിയത്. സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ ആപ്പ് കാണിച്ച വഴിയെ Read More…

Oddly News

ഭീതി നിറയ്ക്കുന്ന അസ്വാഭാവിക വേഷം ധരിച്ച യുവതി; വിതുരയെ ഭയപ്പെടുത്തുന്ന യക്ഷിയെ തേടി പോലീസ്

പൊന്മുടി സംസ്ഥാന ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് യക്ഷിയെ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെ സംബന്ധിച്ച് വിതുര പോലീസ് അന്വേഷണം തുടങ്ങി. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി യക്ഷികഥ പ്രചരിപ്പിച്ചതാണെന്ന വിതുര ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഭീതി തോന്നുന്ന തരത്തലുള്ള അസ്വാഭാവിക വേഷധാരിയായ സ്ത്രിയുടെ ചിത്രമാണ് യക്ഷിയെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിനോടൊപ്പെം തന്നെ ശബ്ദ രേഖയും പുറത്തുവന്നു. ചാരുപാറ വഴിവന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം മാറി യക്ഷിയെ Read More…

Crime

കര്‍ഷകന്റെ 1.7 കോടി രൂപ മോഷണം പോയി : കണ്ടെത്തിയത് പോലീസ് നായ

അഹമ്മദാബാദ് : കര്‍ഷകന്റെ വീട്ടില്‍ നിന്നും കാണാതായ 1.7 കോടി രൂപ പോലീസ് നായയുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. രണ്ടു പരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സാറഗ്വാല ഗ്രാമത്തിലെ ബുദ്ധ സോളങ്കിയും സഹായി വിക്രം സോളങ്കിയുമാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസിന്റെ നായയായ ഡോബര്‍മാന്‍ ഇനത്തില്‍ പെടുന്ന പെന്നി എന്ന നായയാണ് പണവും പ്രതികളെയും കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മോഷണത്തിന്റെ മുഴുവന്‍ തുകയും പോലീസ് കണ്ടെത്തി. ഗുജറാത്തിലെ 52 വയസ്സുള്ള ഒരു കര്‍ഷകന്‍ പുരാവസ്തു Read More…