Myth and Reality

മരണത്തെ ജയിച്ച ഫ്രാനോ; വിമാനദുരന്തം, ട്രെയിനപകടം, 2 ആക്‌സിഡന്റുകള്‍ എന്നിട്ടും രക്ഷപ്പെട്ടു; ഒടുവില്‍ ലോട്ടറിയുമടിച്ചു…!

ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ പെടുന്നതും മരണത്തിന്റെ കഥ പറയുന്നതുമായ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമ കണ്ടിട്ടുണ്ടോ? ക്രൊയേഷ്യക്കാരന്‍ ഫ്രാനോ സെലാക്കിന്റെ കഥ ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ച്ചയായി ഒന്നിനുപുറകെ ഒന്നായി അപകടങ്ങളുടെ ഒരു പരമ്പര നേരിട്ടിട്ടിട്ടും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട സെലാക്കിന്റെ ജീവിതവും ഭാഗ്യവും നിങ്ങളെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. ഒരു ജീവചരിത്രത്തേക്കാള്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോലെ തോന്നിക്കുന്ന ഒരു ക്രൊയേഷ്യന്‍ സംഗീത അധ്യാപകനാണ് സെലക്. പലരും ഭാഗ്യവാനായി കണക്കാക്കുമ്പോള്‍ മരണത്തോടടുത്ത ദുരന്തങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റി. Read More…

Oddly News

വിമാനാപകടത്തില്‍ ഉള്‍പ്പെട്ടോ? അവസാന ലൊക്കേഷന്‍ അപകടപരിസരത്ത്, ആല്‍ബം നിര്‍മാതാവിനെ കാണാതായി

പ്രാദേശിക ആല്‍ബം നിര്‍മാതാവിനെ ഗുജറാത്തിലെ അഹമ്മദാബാദില്‍ കാണാതായി. കഴിഞ്ഞ 12 നു ശേഷമാണു കാണാതായതെന്നതിനാല്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നു സംശയം. നിരവധി സംഗീത ആല്‍ബങ്ങളുടെ സംവിധായകനായ നരോദ നിവാസി മഹേഷ് ജിരാവാല എന്ന മഹേഷ് കലാവാഡിയയെയാണു കാണാതായത്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ അദ്ദേഹമില്ലെങ്കിലും മരിച്ച മറ്റുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹമുണ്ടോയെന്ന ആശങ്കയിലാണു കുടുംബമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹേഷ് ജിരാവാലയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അപകടസ്ഥലത്തിന്റെ 700 മീറ്റര്‍ പരിധിയിലാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം യാതൊരു Read More…

Featured Lifestyle

വിശ്വാസിനു ഭാഗ്യമായി; സീറ്റ് 11 എ, വെറുക്കപ്പെട്ട സീറ്റില്‍നിന്ന് ഏറ്റവും ആഗ്രഹിക്കപ്പെട്ട സീറ്റായി

സാധാരണ യാത്രക്കാര്‍ക്കു താല്‍പര്യമില്ലാത്ത സീറ്റാണു ബോയിങ് 787-8 ഡ്രീം ലൈനറിലെ സീറ്റ് 11എ. ആ സീറ്റാണു വിശ്വാസ് കുമാറിനു ഭാഗ്യമായത്. ലണ്ടനിലേക്ക് പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ തകർന്ന് തീഗോളമായി മാറിയ വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ മാത്രമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. 11എ സീറ്റ് ഇക്കോണമി ക്ലാസിന്റെ ആദ്യ നിരയിലാണ് സ്ഥിതി ചെയ്യുന്നത്, ബിസിനസ് ക്യാബിന്റെ നേരിട്ട് പിന്നിലും ഇടത് വശത്തുള്ള എമര്‍ജന്‍സി എക്‌സിറ്റിനോട് അടുത്തുമാണ്. വിമാനം നിലത്ത് ഇടിച്ചപ്പോള്‍, 11എ ഉള്‍പ്പെടെ മുന്നിലെ ഇടത് ഭാഗം ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് Read More…

Featured Lifestyle

എയര്‍ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടത്തെക്കുറിച്ച് ജ്യോതിഷിയുടെ ‘പ്രവചനം’, വിമര്‍ശനം

ഇന്ത്യന്‍ ജനത കണ്ട ഏറ്റവും വലിയ വിമാനദുരന്തം രാജ്യത്തെ നടുക്കുകയാണ്. ഇതിനിടയില്‍ വിമാനാപകടത്തെക്കുറിച്ച് നേരത്തേ നടത്തിയ ജ്യോതിഷം അടിസ്ഥാനപ്പെടുത്തിയുള്ള പ്രവചനത്തെ എടുത്തുയര്‍ത്തി ജ്യോതിഷിയുടെ പോസ്റ്റ്. വിമാനാപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ജൂണ്‍ 5 മുതലുള്ള ജ്യോതിഷിയുടെ പോസ്റ്റ് വൈറലാകുന്നു. വ്യോമയാന വിപുലീകരണത്തെക്കുറിച്ചും വ്യവസായത്തിലെ ‘നാശത്തിന്’ സാധ്യതയുള്ള പ്രവചനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന പോസ്റ്റാണ് വൈറലായത്. ഒരു ജ്യോതിഷ പ്രാക്ടീഷണറായി തിരിച്ചറിയുന്ന ശര്‍മ്മിഷ്ഠ, തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിക്കാന്‍ വ്യാഴാഴ്ച എക്‌സിലേക്ക് എടുത്തു. ”ഇന്ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ അപകടത്തില്‍ ഞങ്ങള്‍ക്ക് Read More…

Featured Myth and Reality

‘പ്രേത വിമാനം’ ; ടേക്ക് ഓഫ് ചെയ്തയുടന്‍ യാത്രക്കാര്‍ മുഴുവന്‍ ബോധരഹിതരായി; മണിക്കൂറുകളോളം പറന്ന് തകര്‍ന്നുവീണു

യാത്രക്കാരുമായി മണിക്കൂറുകളോളം പറക്കുകയും ഒടുവില്‍ വിമാനം അപകടത്തില്‍ പെടുകയും യാത്രക്കാരെല്ലാം മരണമടയുകയും ചെയ്ത ഹീലിയോസ് എയര്‍വേസ് ഫ്‌ലൈറ്റ് 522 നെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചരിത്രത്തില്‍ പ്രേതവിമാനം എന്ന് വിളിക്കപ്പെട്ട ഈ വിമാനം ഇരുപത് വര്‍ഷം മുമ്പ്, സൈപ്രസില്‍ നിന്ന് ഏഥന്‍സിലേക്കാണ് അവസാനമായി പറന്നത്. ടേക്ക് ഓഫ് ചെയ്തയുടനെ, ഒരാള്‍ ഒഴികെ എല്ലാവരും ബോധരഹിതരായി. വിമാനം ഓട്ടോപൈലറ്റിലാണ് പിന്നീട് പറന്നത്. കുറച്ച് മണിക്കൂറുകളോളം പറന്നിട്ട് ഒരു കുന്നിലേക്ക് ഇടിച്ചുകയറി എല്ലാവരും മരിച്ചു. 2005 ഓഗസ്റ്റിലെ ഒരു പ്രഭാതത്തില്‍, സൈപ്രസില്‍ നിന്ന് Read More…

Good News

വിമാനദുരന്തത്തിലെ ഇരകള്‍ക്ക് ബിടിഎസ് ജെ-ഹോപ്പിന്റെ സാന്ത്വനം ; 100 ദശലക്ഷം വോണ്‍ സംഭാവന നല്‍കും

ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ദക്ഷിണകൊറിയയില്‍ ഡിസംബര്‍ 29 ന് 181 പേര്‍ ഉള്‍പ്പെട്ട വിമാനദുരന്തം ഉണ്ടായത്. ലാന്‍ഡിംഗ് ഗീയര്‍ ചതിച്ചായിരുന്നു അപകടമെന്നാണ് ഇതിനെക്കുറിച്ച് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ലോകത്തുടനീളം ആരാധകരുള്ള ദക്ഷിണകൊറിയന്‍ പോപ്പ സംഗീതഗ്രൂപ്പ് ബിടിഎസ്. അപകടത്തില്‍ ജീവന്‍ നഷ്ടമായ 179 യാത്രക്കാരുടെ കുടുംബങ്ങള്‍ക്കായി ബിടിഎസിന്റെ ജെ ഹോപ്പ് 100 ദശലക്ഷം ദക്ഷിണകൊറിയന്‍ വോണ്‍ (ഏകദേശം 58 ലക്ഷം രൂപ) നല്‍കും. ദക്ഷിണകൊറിയയിലെ നിര്‍ബ്ബന്ധിത സൈനിക സേവനത്തിന് വിധേയനായ ജെ Read More…

Oddly News

ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ പെട്ടു ; കാമുകനും കാമുകിയും അത്ഭുതകരമായി രക്ഷപ്പെട്ടു

വിമാനാപകടത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ വളരെ അസാധാരണമായ കാര്യമാണ്. എന്നാല്‍ ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ നിന്നും ഭാര്യയും ഭര്‍ത്താവും രക്ഷപ്പെടുക എന്നത് വളരെ വിചിത്രവും. 30 കാരനായ സ്റ്റെഫാനോ പിറെല്ലിയും അവന്റെ പ്രതിശ്രുതവധു 22 വയസ്സുള്ള അന്റോണിയറ്റ ഡെമാസിയും ഇക്കൂട്ടത്തില്‍ ഏറെ ഭാഗ്യം ചെയ്തവരും ആയുസിന് നീളം കൂടുതലുള്ളവരാണെന്നും പറയേണ്ടി വരും. വിധിയുടെ അസാധാരണമായ ഒരു വഴിത്തിരിവില്‍, ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ നിന്നും ഇരുവരും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ നഗരമായ ടൂറിനില്‍ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാനെത്തിയവരായിരുന്നു Read More…