ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്. കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക് അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. കുട്ടികള്‍ നല്ലവരായി വളരുന്നതിനും കുടുംബം സുഖമായിരിക്കുന്നതിനുമൊക്കെയല്ലേ നിങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും. Read More…
Tag: parenting
മൂന്നു വയസിൽ താഴെയുള്ള കുട്ടി ഉണ്ടോ? മാതാപിതാക്കൾ ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക
കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെയാണ് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത്. നിങ്ങള്‍ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. ഒന്ന് മുതല്‍ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.
‘മക്കൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ
ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് നടി അനുഷ്‌ക ഷര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇപ്പോളിതാ മാതാപിതാക്കളായതിന് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റത്തിനെ പറ്റി തുറന്നു പറുകയാണ് അനുഷ്‌ക. കഴിഞ്ഞ ദിവസം മുംബൈയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരം മനസ്സുതുറന്നത്. മക്കളായ വാമികയ്ക്കും അകായിക്കും തങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതെന്ന് താരം വെളിപ്പെടുത്തി. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്തോ അത് തന്നെയാണ് തങ്ങളും മക്കള്‍ക്ക് വേണ്ടി ചെയ്യാനായി ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ പാചക കുറിപ്പിനായി അമ്മയെ Read More…