മനാമ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പാക്കിസ്ഥാൻ കബഡി ടീം ക്യാപ്റ്റനുമായി ഹസ്തദാനത്തിനു തയാറാവാതെ ഇന്ത്യൻ ക്യാപ്റ്റൻ ഇഷാന്ത് രതീ. ബഹ്‍റെയ്നിൽ നടന്ന കബഡി മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ റഫറിയോടു സംസാരിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. ഹസ്തദാനത്തിനായി പാക്ക് താരം കൈനീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കണ്ടഭാവം നടിച്ചില്ല. പാക്ക് ക്യാപ്റ്റൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ റഫറിയോടു സംസാരിക്കുന്നതു തുടരുകയായിരുന്നു. മാച്ച് ഓഫിഷ്യൽസുമായി ഹസ്തദാനം ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. Read More…
Tag: Operation Sindoor
രഹസ്യത്തിന് ₹50,000: ‘പ്രിയ’യിൽ വീണ് നാവിക ഉദ്യോഗസ്ഥൻ, ഓപ്പറേഷൻ സിന്ദൂർ അടക്കം പാകിസ്താന് ചോർത്തി
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഡല്‍ഹി നാവികസേനാ ആസ്‌ഥാനത്തെ യു.ഡി. ക്ലാര്‍ക്ക് വിശാല്‍ യാദവിനെ കുടുക്കിയത് ക്രിപ്‌റ്റോ കറന്‍സി. അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങളും അടുത്തിടെ ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള വിവരങ്ങൾ ഇയാൾ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് ഇയാൾക്ക് 50,000 രൂപ പ്രതിഫലം ലഭിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് ഇയാളെ രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം 1923-ലെ ഒദ്യോഗിക Read More…
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂര്‍ കമാന്‍ഡോയായതിനാല്‍ ഇളവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ഇളവു നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ പങ്കാളിയാണെന്ന കമാന്‍ഡോയുടെ വാദം കോടതി അംഗീകരിച്ചില്ല. ദൗത്യത്തിന്റെ ഭാഗമായത് നിങ്ങള്‍ക്കുപ്രത്യേക പ്രതിരോധം നല്‍കുന്നില്ലെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. പോലീസിനു മുന്നില്‍ കീഴടങ്ങുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമാന്‍ഡോ സമര്‍പ്പിച്ച പ്രത്യേക അവധിഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ ശാരീരികമായി എത്ര യോഗ്യനാണെങ്കിലും ഭാര്യയെ കഴുത്തു Read More…
9 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ ; 4 ദിവസത്തെ ആക്രമണത്തില്‍ ഇന്ത്യ പാകിസ്താന് വരുത്തിയത് കനത്ത നാശം
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് ഇന്ത്യ വരുത്തിയത് കനത്ത നഷ്ടം. 26 സിവിലിയന്മാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം നശിപ്പിച്ചു. കുറഞ്ഞത് ആറ് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും രണ്ട് ഉയര്‍ന്ന മൂല്യമുള്ള നിരീക്ഷണ വിമാനങ്ങളും ഒരു സി. 130 സൈനിക ഗതാഗത വിമാനവും നശിപ്പിച്ചു. പത്തിലധികം സായുധ ഡ്രോണുകള്‍ , നിരവധി ക്രൂയിസ് മിസൈലുകള്‍, റഡാര്‍ Read More…
‘പാകിസ്താന്‍കാരനെ പരിണയം ചെയ്യാന്‍ ആഗ്രഹം’; ചാരവനിതയുടെ വാട്സ്ആപ് ചാറ്റ് എൻ.ഐ.എക്ക്
ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥന് അലി ഹസനുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ പുറത്ത്. പാകിസ്താനെ പ്രശംസിച്ചതിനൊപ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അലി ഹസന് അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു. പാക് ഹൈക്കമീഷന് ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകൾ പുറത്തുവന്നത്. ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, Read More…
‘രാജ്യം വിളിക്കുമ്പോള്‍ സൈന്യം വിളി കേള്‍ക്കും, ജയ് ഹിന്ദ്’: മമ്മൂട്ടി, ധീര സൈനികര്‍ക്ക് സല്യൂട്ടെന്ന് മോഹന്‍ലാലും
പഹല്‍ഹാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സിനിമാലോകം. യഥാര്‍ഥ നായകര്‍ക്ക് സല്യൂട്ടെന്ന് സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘രാജ്യം വിളിക്കുമ്പോള്‍ സൈന്യം വിളി കേള്‍ക്കും. ഓപറേഷന്‍ സിന്ദൂര്‍ അത് ഒരിക്കല്‍ കൂടി തെളിയിച്ചു. പ്രാണന്‍ രക്ഷിച്ചതിനും പ്രതീക്ഷ കാത്തതിനും നന്ദി. രാജ്യത്തിന്റെ അഭിമാനം കാത്തു. ജയ് ഹിന്ദ്’- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. ‘നെറ്റിയിലണിയുന്ന സിന്ദൂരം വെറുമൊരു പാരമ്പര്യം മാത്രമല്ല അചഞ്ചലമായ പ്രതിജ്ഞയുടെ അടയാളം കൂടിയാണ്. വെല്ലുവിളിച്ച് നോക്കൂ, മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം, Read More…
പാകിസ്താനെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂരം’; പേരിട്ടത് മോദി, കാരണം ഇതാണ്
ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സംയുക്ത സൈനിക ഓപ്പറേഷന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ഭാര്യമാരെ ആദരിക്കുന്നതിനാണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് സൂചന. ഏപ്രില്‍ 22 ന് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ പങ്കാളികളായിരുന്നു ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖമായി മാറിയത്. ഹിന്ദു സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി സിന്ദൂരം തലയില്‍ തൊടുന്നു. 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം Read More…







