Featured Oddly News

ഒരു മിനിറ്റിൽ കഴിച്ചുതീർത്തത് ഒരു കിലോയിലധികം തേൻ! ലോക റെക്കോർഡ് സ്വന്തമാക്കി ജർമ്മൻകാരൻ- വീഡിയോ

അസാധാരണമായ ഭക്ഷണപാനീയ വെല്ലുവിളികള്‍ ഏറ്റെടുത്ത്‌ പ്രശസ്‌തനായ വ്യക്‌തി തന്റെ നീണ്ട റെക്കോഡുകളുടെ പട്ടികയിലേക്ക്‌ മറ്റൊരു നേട്ടം കൂടി ചേര്‍ത്തു. ജർമ്മനിയിൽ നിന്നുള്ള ആന്ദ്രെ ഓർട്ടോൾഫ് (Andre Ortolf) ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തേൻ കഴിച്ച പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലെ ബവേറിയയിലുള്ള ഓഗ്സ്ബർഗിൽ (Augsburg) നടന്ന ചടങ്ങിലായിരുന്നു ഈ നേട്ടം. വെറും 60 സെക്കൻഡിനുള്ളിൽ ആന്ദ്രെ 1,273 ഗ്രാം (44.91 ഔൺസ്) തേനാണ് കഴിച്ചുതീർത്തത്. ഈ പ്രകടനം Read More…

Oddly News

ബട്ടണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ ഏത് പട്ടിക്കും ചാറ്റ് ചെയ്യാം!

കാലത്തിനനുസരിച്ച് സകലതിനും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നായകളെയും മാറ്റാന്‍ ഗവേഷകര്‍. നായകള്‍ക്കായി അവതരിപ്പിക്കുന്നത് സ്മാര്‍ട്ട് ബട്ടണുകള്‍! നായകളുടെ മനസ് അറിയാന്‍ സൗണ്ട്ബോര്‍ഡ് ബട്ടണുകള്‍ സഹായിക്കുമെന്നാണു കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കോവിഡ് കാലത്താണു ചില ഗവേഷകര്‍ നായകളെ ബട്ടണുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും കാണുന്ന ബട്ടനുകളായിരുന്നു അവര്‍ക്കു പ്രചോദനമായത്. ചില നായകളുടെ ആശയവിനിമയ കഴിവുകള്‍ തങ്ങളെ അമ്പരപ്പിച്ചെന്നാണു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതേ രീതി പൂച്ചകളില്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. Read More…

Oddly News

ഭാര്യയുടെ അവിഹിതം കണ്ടെത്താന്‍ വീട്ടില്‍ ഒളിക്യാമറകള്‍ വച്ചു; സ്വകാര്യതാ ലംഘനത്തിന് ഭര്‍ത്താവിന് മൂന്ന് മാസം തടവ്

വീടിന് ചുറ്റും ക്യാമറകള്‍ സ്ഥാപിച്ച് ഭാര്യയുടെ വഞ്ചന തുറന്നുകാട്ടാന്‍ ശ്രമിച്ച ഭര്‍ത്താവിന് മൂന്നുമാസം തടവ്. തായ്‌വാനില്‍ നടന്ന സംഭവത്തില്‍ ഫാന്‍ എന്ന് പേരുള്ള തായ്വാന്‍കാരന്റേതാണ് ഈ അസാധാരണമായ കഥ. ദമ്പതികള്‍ വിവാഹിതരായിട്ട് നിരവധി വര്‍ഷങ്ങളായി. രണ്ട് ചെറിയ കുട്ടികളുമുണ്ട്. 2022-ല്‍ തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഫാന്‍ സംശയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തറവാട്ടിലെ സ്വീകരണമുറിയില്‍ പിയാനോയുടെ അടിയില്‍ ക്യാമറയും മാസ്റ്റര്‍ ബെഡ്റൂമില്‍ കമ്പ്യൂട്ടറിനോട് ചേര്‍ന്ന് മറ്റൊന്നും സ്ഥാപിച്ചു. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, ഫാനിന്റെ ഭാര്യയും അജ്ഞാതനായ ഒരു Read More…