Featured Oddly News

ഭര്‍ത്താവിന്റെ ആദ്യവിവാഹ ഫോട്ടോയില്‍ 9 വയസ്സുകാരി താനും! അന്തംവിട്ട് 24 കാരി യുവതി

ഇന്തോനേഷ്യയിലെ ബങ്ക ദ്വീപിൽ നിന്നുള്ള 24 കാരിയായ റെനാറ്റ ഫാദിയ തന്റെ ഭർത്താവിന്റെ മുന്‍വിവാഹത്തിന്റെ ആല്‍ബം മറിച്ചുനോക്കുകയായിരുന്നു. ഒരു ഫോട്ടോയില്‍ അവളുടെ കണ്ണുടക്കി. ആ ഫോട്ടോയില്‍ വധൂവരന്മാര്‍ക്കൊപ്പം ഒന്‍പതു വയസ്സുള്ള കുട്ടിയായ താനും. വിവാഹം കഴിച്ച പുരുഷൻ താൻ കുട്ടിയായിരുന്നപ്പോൾ ഒരു വിവാഹത്തിൽ കണ്ടുമുട്ടിയ വരനാണെന്ന് അവള്‍ക്ക് മനസിലായി. ഇതെങ്ങെനെ സംഭവിച്ചു? 2009ലായിരുന്നു അവളുടെ ഭർത്താവിന്റെ മുൻ വിവാഹം. ആ വിവാഹത്തിൽ നിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് അന്ന് 9വയസ്സുകാരിയായിരുന്ന തന്നെ യുവതി കണ്ടെത്തിയത്. ആ വിവാഹത്തിൽ Read More…

Oddly News

20,000 ആളുകൾക്ക് വിരുന്നൊരുക്കി ഈ ഭിക്ഷക്കാരൻ, ചെലവ് 36 ലക്ഷം ! അതിശയിച്ച് നെറ്റിസണ്‍സ്- വീഡിയോ

പാകിസ്ഥാനിലെ ഗുജ്‌റൻവാലയിൽ ഒരു ഭിക്ഷാടന കുടുംബം അവരുടെ മുത്തശ്ശിയുടെ നാല്പതാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ച് ഏകദേശം 20,000 പേർക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു. നാട്ടുകാരെ അതിശയിപ്പിച്ച ഈ വിരുന്നിന് ചെലവായത് 1.25 കോടി പാകിസ്ഥാൻ രൂപ(36 ലക്ഷം ഇന്ത്യൻ രൂപ)യെന്നാണ് 365 ന്യൂസിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബം അതിഥികളെ ക്ഷണിക്കുകയും അവരെ വേദിയിലേക്ക് കൊണ്ടുവരാനായി ഏകദേശം 2,000 വാഹനങ്ങൾ ക്രമീകരിക്കുകയും ചെയ്തു, ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷനു സമീപമാണ് പരിപാടി നടന്നത്, പഞ്ചാബിന്റെ വിവിധ Read More…

Featured Oddly News

ലോകത്തിലെ ആദ്യത്തെ തടിയിൽ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപിച്ചു

ചാന്ദ്ര, ചൊവ്വ പര്യവേക്ഷണങ്ങളിൽ ജാപ്പനീസ് ഗവേഷകർ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ തടികൊണ്ടുള്ള ഉപഗ്രഹം ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ക്യോട്ടോ യൂണിവേഴ്‌സിറ്റിയും ഹോം ബിൽഡർ സുമിറ്റോമോ ഫോറസ്ട്രിയും ചേർന്ന് വികസിപ്പിച്ച ലിഗ്നോസാറ്റ്, സ്‌പേസ് എക്‌സ് ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ (250 മൈൽ) സഞ്ചരിച്ച് ഭ്രമണപഥത്തിൽ എത്തിച്ചേരും . തടി ഉപയോഗിച്ച് ബഹിരാകാശത്ത് വീടുകൾ പണിയാനും ജീവിക്കാനും കഴിയുമെന്ന് ക്യോട്ടോ സർവകലാശാലയിലെ ബഹിരാകാശയാത്രികനായ തകാവോ ഡോയ് പറഞ്ഞു. ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും തടികൊണ്ടുള്ള വീടുകൾ നിർമ്മിക്കുന്നതിനുമുള്ള Read More…

Crime

സ്ത്രീകളുടെ ദേഹത്തേയ്ക്ക് ശരീരസ്രവം സ്പ്രേ ചെയ്യും; പുറത്തിറങ്ങാന്‍ പേടി; നടുക്കുന്ന വെളിപ്പെടുത്തല്‍

ഹോങ്കോങില്‍ പൊതുവഴികളില്‍ ശരീരസ്രവങ്ങള്‍ ഉപയോഗിച്ചുള്ള വൃത്തികെട്ട രീതിയിലുള്ള ആക്രമണം വ്യാപകമാകുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ പൊതുസ്ഥലത്ത് 170-ലധികം ഹോങ്കോംഗ് നിവാസികളുടെ ദേഹത്ത് ശരീരസ്രവങ്ങൾ തളിച്ചിട്ടുണ്ട് . കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും ഇരകള്‍ പറയുന്നു. ഹോങ്കോങ് സ്വദേശിനിയായ പിഎച്ച്ഡി വിദ്യാര്‍ഥിയായ യുവതിയുടെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് പൈപ്പറ്റ് ഉപയോഗിച്ച് ബീജം ഒഴിച്ച യുവാവിന് കോടതി പിഴ ശിക്ഷ വിധിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ വെളിപ്പെടുത്തലുകള്‍ നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ Read More…

Good News

7തവണ മരണത്തെ തോല്‍പ്പിച്ചു, പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവാനും ഈ മനുഷ്യനാണ്

ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഭാഗ്യവാനായ മനുഷ്യനായി ക്രൊയേഷ്യക്കാരനായ ഫ്രെയ്ൻ സെലാക്ക്. സിനിമാക്കഥളെ വെല്ലുന്ന ജീവിതം. അവിശ്വസനീയമാണ് ഈ മനുഷ്യന്റെ കഥ. എന്നാല്‍ യാഥാർത്ഥ്യം വളരെ വിചിത്രമാണ്. അവിശ്വസനീയമാംവിധം ഭയാനകമായ സംഭവങ്ങളുടെ നീണ്ട ഒരു നിരയാണ് സെലക്കിന്റെ ഈ കൗതുകകരമായ കഥ. 1929 ൽ ക്രൊയേഷ്യയിലാണ് ഫ്രെയ്ൻ സെലാക്ക് ജനിച്ചത്. ഒരു ഒക്ടോജെനേറിയൻ സംഗീത അദ്ധ്യാപകന്റെ തികച്ചും സാധാരണ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ അവിശ്വസനീയമായ നീണ്ട സംഭവശൃംഖലയ്ക്ക് തുടക്കമിട്ട ദുരന്തപൂർണമായ ബസ്-ട്രെയിൻ യാത്ര വരെ മാത്രമായിരുന്നു ആ സാധാരണ Read More…

Oddly News

വിശ്രമമില്ലാതെ 14 മണിക്കൂര്‍ വരെ ഇണചേരല്‍; പിന്നാലെ കുഴഞ്ഞുവീണ് മരണം, ഒടുവില്‍ ശരീരം പെണ്‍ജീവി ഭക്ഷിക്കും

വ്യത്യസ്തമായ പല ജീവികളും പാര്‍ക്കുന്ന ഇടമാണ് ഓസ്ട്രേലിയ. ഇവിടുള്ള ഏറ്റവും വലിയ ജൈവ സവിശേഷതയാണ് മാര്‍സുപ്പിയല്‍സ് അഥവാ സഞ്ചിമൃഗങ്ങള്‍. ഇവിടുത്തെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് അന്‍ടെക്കിനസ്. കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കുന്നത്. 15 സ്പീഷിസുകളിലുള്ള ആന്‍ടെക്കിനസുകള്‍ ഓസ്ട്രേലിയയിലുണ്ട്. ഇതിന്റെ ഇണചേരല്‍ കാലഘട്ടം രണ്ടോ മൂന്നോ ആഴ്ചയില്‍ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയം ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഈ ഇണചേരല്‍ കാലം അവസാനിക്കുന്നതോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ കുഴഞ്ഞുവീണ് മരിക്കും, കടുത്ത ക്ഷീണവും ആഘാതവുമാണ് ഇതിന് Read More…

Oddly News

‘മരണ ബട്ടൺ’ അമർത്തി, സെക്കന്റുകൾക്കുള്ളിൽ മരണം; സ്വിറ്റ്സർലൻഡിലെ ആത്മഹത്യ പോഡുകൾ

ജനീവ: ആളുകൾക്കു സ്വയം മരിക്കാൻ സഹായിക്കുന്ന ‘ആത്മഹത്യ പോഡു’ വഴി സ്ത്രീ മരിച്ച സംഭവത്തിൽ നിരവധി ആളുകളെ കസ്റ്റഡിയിൽ എടുത്ത് സ്വിറ്റ്സർലൻഡ് പോലീസ്. ആത്മഹത്യക്ക് പ്രേരണയും സഹായവും നൽകിയെന്ന സംശയത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള 64 വയസ്സുള്ള സ്ത്രീയാണ് ബൂത്തിൽ മരിച്ചത്. അവളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത “സാർക്കോ” എന്ന ഈ ആത്മഹത്യാ ക്യാപ്‌സ്യൂൾ, ആളുകളെ സ്വയം മരിക്കാൻ അനുവദിക്കുന്ന ഒരു യന്ത്രമാണ്. ഈ പോടുകൾക്കുള്ളിലേക്ക് മരിക്കാൻ ആഗ്രഹിക്കുന്ന Read More…

Oddly News

വിമാനത്തില്‍ ഭക്ഷണപ്പൊതി തുറന്നപ്പോള്‍ പുറത്തുചാടിയത് എലി; അടിയന്തരമായി നിലത്തിറക്കി

ഓസ്‌ലോ: വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്കു നല്‍കിയ ഭക്ഷണപ്പൊതിയുടെ ഉള്ളില്‍നിന്ന് പുറത്തുചാടിയത് ജീവനുള്ള എലി. പിന്നാലെ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ നോര്‍വേയില്‍നിന്ന് മലാഗയിലേക്കു പോയ വിമാനമാണ് ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തില്‍ ഭക്ഷണ പാക്കറ്റ് തുറന്നതോടെ അതിനുള്ളിലുണ്ടായിരുന്ന എലി യാത്രക്കാരന്റെ ശരീരത്തിലേക്കു ചാടുകയും സീറ്റുകള്‍ക്കിടയിലൂടെ ഓടിപ്പോവുകയുമായിരുന്നു. എലിക്കായി ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. യാത്രക്കാര്‍ പരിഭ്രാന്തരായതുകാണ്ടും സുരക്ഷ പരിഗണിച്ചുമാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടിയന്തരമായി വിമാനം നിലത്തിറക്കിയതെന്ന് എയർലൈനിന്റെ വക്താവ് എഎഫ്‌പി Read More…

Oddly News

4ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാലയോടു കൂടി ഗണേശ വിഗ്രഹം നിമഞ്ജനം  ചെയ്തു ; അവസാനം…

വിനായക ചതുര്‍ത്ഥിയ്ക്ക് ചാര്‍ത്തിയിരുന്ന ഏഴര പവന്റെ സ്വര്‍ണ്ണമാലയോടു കൂടി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ഏഴര പവന്റെ സ്വര്‍ണ്ണമാല മാറ്റാന്‍ മറന്നു പോകുകയായിരുന്നു കുടുംബം. ബംഗളുരു-വിജയനഗറിലെ ദസറഹള്ളി സര്‍ക്കിളിലാണ് സംഭവം നടന്നത്.  രാമയ്യ-ഉമാദേവി ദമ്പതികളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീട്ടില്‍ സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹത്തില്‍ സ്വര്‍ണ്ണമാല ചാര്‍ത്തിയത്. നാല് ലക്ഷം രൂപ വില വരുന്ന 60 ഗ്രാമിന്റെ സ്വര്‍ണ്ണമാലയാണ് ഗണേശ വിഗ്രഹത്തില്‍ ഇവര്‍ അണിയിച്ചിരുന്നത്. ശനിയാഴ്ചയോടെ നിമഞ്ജനത്തിനായി തയ്യാറാക്കിയ മൊബൈല്‍ ടാങ്കില്‍ ഇവര്‍ തങ്ങളുടെ ഗണപതി വിഗ്രഹം Read More…