ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകള്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാര്‍ത്ഥനക്കുറിപ്പ് എഴുതിയിട്ടത്. ഹുളികന്ദേശ്വര ക്ഷേത്രം അധികാരികള്‍ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്ക്കൊപ്പം ചേര്‍ത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. ‘എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ…അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’–എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുറിപ്പില്‍ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ Read More…
Tag: odd news
തലയോട്ടിയും തലച്ചോറും വികസിക്കാതെ ജനനം; മരിച്ചയുടനെ കുഞ്ഞിനെ ‘ദേവി’യാക്കി കുടുംബം, ക്ഷേത്രം പണിയാൻ ഒരുക്കം
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ജന്മനാ മാരക രോഗം ബാധിച്ച് മരണമടഞ്ഞ പെൺകുഞ്ഞിനെ ദൈവമായി പ്രഖ്യാപിച്ച് കുടുംബം. ഫെബ്രുവരി 2-നാണ് കുഞ്ഞ് മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ മൃതദേഹം കുടുംബം എംബാം ചെയ്ത് ഒരാഴ്ച സൂക്ഷിക്കുകയും പിന്നീട് സംസ്കരിക്കുകയുമായിരുന്നു. ശവസംസ്കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു. കാളി ദേവിയുടെ അവതാരമായാണ് കുഞ്ഞിനെ കുടുംബം കരുതുന്നത്. ഇതിനകം 60,000 രൂപയുടെ വഴിപാടുകൾ ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു. ഹൽപുര ഗ്രാമത്തിലെ കാഞ്ചൻ Read More…
കിടപ്പുമുറിയില്‍ പാമ്പിന്റെ പടം; 25കാരി നാഗകന്യകയായി മാറിയെന്ന് കുടുംബം; കാമുകനൊപ്പം ഒളിച്ചോടാന്‍ കളളക്കഥ, പൊളിച്ച് പൊലീസ്
ഔറൈയ: ഉത്തർപ്രദേശിലെ ഔറൈയയിൽ സിനിമാക്കഥയെ വെല്ലുന്ന വിചിത്രമായൊരു ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്തു. താൻ നാഗകന്യകയായി മാറിയെന്ന് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച ശേഷം ഇരുപത്തഞ്ചുകാരി കാമുകനൊപ്പം നാടുവിട്ടു. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മെനഞ്ഞ ബുദ്ധിപരമായ തന്ത്രങ്ങൾ പുറത്തായത്. രാവിലെ മകളെ തിരഞ്ഞ് മുറിയിലെത്തിയ അമ്മ കണ്ടത് കട്ടിലിൽ മകളുടെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞ നിലയിലുള്ള പാമ്പിൻ പടമായിരുന്നു. പടത്തോടൊപ്പം ആഭരണങ്ങൾ കൂടി കണ്ടതോടെ മകൾ പാമ്പായി മാറിയെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചു. ഈ വാർത്ത കാട്ടുതീ പോലെ Read More…
ഭർത്താവിന്റെ ‘അവിഹിതം’ സമൂഹമാധ്യമത്തിൽ പരസ്യമാക്കി, ഭാര്യ മാപ്പു പറയണമെന്ന് കോടതി; അതും വൈറലായി!
ഭർത്താവിന്റെ വിവാഹേതര ബന്ധം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ ചൈനീസ് യുവതിക്ക് ഒടുവിൽ കോടതി ഉത്തരവ് പ്രകാരം പരസ്യമായി മാപ്പു പറയേണ്ടി വന്നു. പത്തു വർഷം മുൻപ് ഗാവോ ഫേ എന്നയാളെ വിവാഹം കഴിച്ച നിയു നാ എന്ന യുവതിയാണ് തന്റെ ഭർത്താവിന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന കാര്യം തെളിവുകൾ സഹിതം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനിലൂടെ വെളിപ്പെടുത്തിയത്. കുടുംബത്തിനായി ചെലവാക്കേണ്ട പണം ഉപയോഗിച്ച് ഭർത്താവ് കാമുകിക്ക് സമ്മാനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നും തന്നെ ചതിക്കുകയാണെന്നും ആരോപിച്ച നിയു, ഭർത്താവിന്റെ ജോലിസ്ഥലവും Read More…
IVF കുഞ്ഞ് മരിച്ചുപോയ മകന്റെ പുനർജന്മം; 62-കാരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
മരിച്ചുപോയ തന്റെ ഏക മകന്റെ മടങ്ങിവരവായാണ് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണുന്നതെന്ന് ചൈനയിലെ 62 വയസ്സുകാരി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആറുമാസം ഗർഭിണിയായ ഈ സ്ത്രീയുടെ കഥ ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലുള്ള സോങ്‌യുവാൻ സ്വദേശിനിയാണ് ഇവർ. ഇവരുടെ സഹോദരി ‘ഷിയാവോ വെയ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഗർഭകാല വിശേഷങ്ങളിലൂടെയാണ് ഈ വാർത്ത പുറംലോകമറിഞ്ഞത്. ഇത് ഇവരുടെ രണ്ടാമത്തെ ഗർഭമാണ്. Read More…
പെട്ടി തുറന്ന വീട്ടുകാര്‍ ഞെട്ടി; അയച്ച മൃതദേഹം മാറി, പെരുമ്പടവം സ്വദേശിക്കു പകരം പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം
മുംബൈ നാസിക്കില്‍ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലേക്ക് അയച്ചത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം. പെരുമ്പടവം സ്വദേശി കര്‍ളേത്ത് ജോര്‍ജ് കെ. ഐപ്പി(59)ന്റെ മൃതദേഹത്തിനു പകരം അയച്ചത് പത്തനംതിട്ട സ്വദേശി കുപ്പയ്‌ക്കല്‍ കെ.ജി. വര്‍ഗീസ് (രാജു-67)എന്നയാളുടെ മൃതദേഹം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ജോര്‍ജ് കെ. ഐപ്പിന്റെ വസതിയില്‍ മൃതദേഹം എത്തിയത്. പ്രാര്‍ഥനാ ചടങ്ങ് ആരംഭിക്കാന്‍ പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഞെട്ടിയത്. യാതൊരു പരിചയവുമില്ലാത്ത മറ്റൊരാളുടെ മൃതദേഹമാണ് അവര്‍ കണ്ടത്. തുടര്‍ന്ന് മൃതദേഹം അയച്ച Read More…
136 ദിവസം ഇവിടെ സൂര്യപ്രകാശം ലഭിക്കില്ല ; പ്രദേശം മുഴുവന്‍ ഇരുട്ടിലാകും, ചൂട് മൈനസ് 40 ഡിഗ്രി
സൂര്യപ്രകാശം ലഭിക്കാതെ നാലുമാസങ്ങള്‍ ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് കാനഡയുടെ അലര്‍ട്ട് ബേസ്. കനേഡിയന്‍ ആര്‍ട്ടിക്കില്‍, ഉത്തരധ്രുവത്തില്‍ നിന്ന് 817 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലമാണ് അലേര്‍ട്ട് . എല്ലെസ്മിയര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന അലേര്‍ട്ട്, ഭൂമിയിലെ ഏറ്റവും കഠിനവും തീവ്രവുമായ സാഹചര്യങ്ങള്‍ക്ക് പേരുകേട്ട ശാസ്ത്രീയ താവളമാണ്. 136 ദിവസമാണ് ഇവിടെ സൂര്യപ്രകാശം കിട്ടാത്ത ധ്രുവരാത്രി അനുഭവേദ്യമാകുന്നത്. 136 ദിവസം സൂര്യന്‍ ചക്രവാളത്തിന് മുകളില്‍ ഉദിക്കാത്ത ഈ കാലഘട്ടം പ്രദേശത്തെ Read More…
ഭക്ഷണമൊന്നും വേണ്ട, ഒരു 10 ഷീറ്റ് കടലാസ് കഴിക്കാന്‍ കിട്ടിയാൽ ഹാപ്പിയായി: വിചിത്ര രോഗാവസ്ഥയുമായി യുവതി
ഹാംഷെയർ: വിശക്കുമ്പോൾ മൂന്ന് നേരം നിങ്ങൾക്ക് കഴിക്കാന്‍ ലഭിക്കുന്നത് കടലാസ് ഷീറ്റുകളാണെങ്കിലോ? കേൾക്കുമ്പോൾ വിചിത്രമാണെന്ന് തോന്നുമെങ്കിലും മൂന്ന് നേരം കടലാസ് ഷീറ്റ് കഴിക്കുന്ന യുവതിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. ഹാംഷെയറിൽ നിന്നുള്ള 34കാരിയായ യാസ് ചാപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്നത്. പ്രതിദിനം പത്ത് കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്. 2015ൽ ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ. പേപ്പർ മടക്കി സ്‌ട്രിപ്പുകളായി കീറി ചവച്ച് കഴിക്കും. പക്ഷേ, ഈ ഭക്ഷണശീലങ്ങൾ Read More…
ഭര്‍ത്തൃ പീഡനം, ഗര്‍ഭിണി നാടുവിട്ടു; മരിച്ചെന്ന് കരുതിയ യുവതി 36 വര്‍ഷത്തിനുശേഷം തിരിച്ചെത്തി !
ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മൂന്നര പതിറ്റാണ്ടിന് മുമ്പ് വീടുവിട്ടു പോകുകയും മരിച്ചെന്ന് വീട്ടുകാര്‍ വിധിയെഴുതുകയും ചെയ്ത സ്ത്രീ നാട്ടില്‍ തിരിച്ചെത്തി. നാഗ്പൂരില്‍ 1989-ല്‍ ഭര്‍ത്താവിന്റെ മദ്യപാനവും ഭര്‍തൃമാതാവിന്റെ ക്രൂരതയും സഹിക്കാനാവാതെ ഗര്‍ഭിണിയായിരിക്കെ വീട് വിട്ടുപോയ 58 കാരി ജെയ്ത്താലയിലാണ് തിരിച്ചെത്തിയത്. ഭര്‍ത്താവിനെയും, ഒരു മകനെയും, ഒരു മകളെയും ഉപേക്ഷിച്ചാണ് അവര്‍ പോയത്. യുവതിയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുന്‍പും മകന്‍ രണ്ട് വര്‍ഷം മുന്‍പും രോഗം കാരണം മരണപ്പെട്ടു. വീടുവിട്ടുപോകുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ക്ക് ഇപ്പോള്‍ 38 വയസ്സുണ്ട്. Read More…









