The Origin Story

ബഹിരാകാശത്തുനിന്ന് ഒരു വോട്ട്! US തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളി ബഹിരാകാശയാത്രികൻ അനിൽ മേനോൻ- വീഡിയോ

വോട്ട് രേഖപ്പെടുത്തുക എന്നാൽ സാധാരണയായി പോളിംഗ് ബൂത്തിൽ പോവുക എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ നാസയിലെ ബഹിരാകാശയാത്രികരെ സംബന്ധിച്ചിടത്തോളം ഭൂമിക്ക് 400 കിലോമീറ്റർ മുകളിലെ ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ നിന്നാണ് വോട്ട് ചെയ്യുന്നത്. ഇന്ത്യൻ വംശജനായ ബഹിരാകാശയാത്രികൻ അനിൽ മേനോനും മറ്റ് രണ്ട് അമേരിക്കൻ ക്രൂ അംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് നിലവിലുള്ള യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയകരമായി വോട്ട് രേഖപ്പെടുത്തി. പൂർണ്ണമായും ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് ഈ വോട്ടിംഗ് നടക്കുന്നത്. ബഹിരാകാശ നിലയത്തിലുള്ള ക്രൂ അംഗങ്ങൾക്ക് ഒരു Read More…

Featured Good News

മുംബൈ ചേരിയിൽ നിന്ന് നാസയിലെ എൻജിനീയറിലേക്ക്; പ്രചോദനമായി ജയകുമാർ വൈദ്യയുടെ ജീവിത കഥ

“മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്” എന്ന പ്രശസ്തമായ ചൊല്ല് വെറുതെയുണ്ടായ ഒന്നല്ല. അസാധ്യമായ കാര്യങ്ങളെ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് സാധ്യമാക്കി മാറ്റിയ പ്രതിഭകളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഇത്തരം പൊൻവാക്കുകൾ പിറവിയെടുക്കുന്നത്. മുംബൈ സ്വദേശിയായ ജയ് കുമാര്‍ വൈദ്യയുടെ ജീവിതവും ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇന്ന് നാസയിലെ (NASA) പ്രമുഖ എഞ്ചിനീയർമാരിൽ ഒരാളാണ് ജയ് കുമാര്‍. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ പ്ലാനറ്ററി എൻവയോൺമെന്റ്സ് ലബോറട്ടറിയിൽ ഗ്രൗണ്ട് സപ്പോർട്ട് എക്യുപ്‌മെന്റ് എഞ്ചിനീയറിംഗ് ലീഡ്, ഗ്രൗണ്ട് സിസ്റ്റംസ് ഓപ്പറേഷൻസ് ലീഡ് എന്നീ Read More…

Featured Good News

ചരിത്രം കുറിച്ച് മലയാളിയായ അനിൽ മേനോൻ! വിണ്ണിൽ നടന്ന് നാസ ബഹിരാകാശ യാത്രികൻ, അഭിമാന നിമിഷത്തിന്റെ വീഡിയോ

മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി തന്റെ ആദ്യ ബഹിരാകാശ നടത്തം (Spacewalk) വിജയകരമായി പൂർത്തിയാക്കി ചരിത്രനേട്ടം കൈവരിച്ചു. ഈ ചരിത്ര നിമിഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. കേരളത്തിലെ പാലക്കാട് സ്വദേശിയായ അനിൽ മേനോൻ, നാസ ബഹിരാകാശ യാത്രികയായ ജെസിക്ക മെയറിനൊപ്പം ഓഗസ്റ്റ് 6-നാണ് നിശ്ചയിച്ചിട്ടുള്ള മൂന്ന് ബഹിരാകാശ നടത്തങ്ങളിൽ ആദ്യത്തേത് ആരംഭിച്ചത്. ബഹിരാകാശ നിലയത്തിലെ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം അവസാനം സ്ഥാപിക്കുന്ന പുതിയ സോളാർ Read More…

Spotlight

‘ടോയ്‌ലറ്റ് പ്രോബ്ലം’; ആദ്യ ബഹിരാകാശ ‘പ്ലംബറായി’ ക്രിസ്‌റ്റീന!

വാഷിങ്‌ടണ്‍: ബഹിരാകാശത്തെ ആദ്യ ‘പ്ലംബറായി’ നാസയുടെ ക്രിസ്‌റ്റീന കോച്ച്‌. രണ്ട്‌ തവണയാണ്‌ ക്രിസ്‌റ്റീന ആര്‍ട്ടിമിസ്‌ 2 ബഹിരാകാശ പേടകത്തിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണി നടത്തിയത്‌. യാത്ര തുടങ്ങി ഏറെ വൈകാതെ ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ്‌ തകരാറിലായി. നന്നാക്കാനുള്ള ചുമതല ലഭിച്ചത്‌ ക്രിസ്‌റ്റീനയ്‌ക്കും. ഉടന്‍ തന്നെ ഉപകരണങ്ങളെടുത്ത്‌ അവര്‍ ജോലി തുടങ്ങി. ദൗത്യം വിജയമായി. അതോടെ ‘ബഹിരാകാശ പ്ലംബര്‍’ എന്ന്‌ വിശേഷണം അവര്‍ക്ക്‌ ലഭിച്ചു. മറ്റ്‌ യാത്രികര്‍ക്ക്‌ ആശ്വാസമായി. ആ ആശ്വാസം അധികനാള്‍ നീണ്ടുനിന്നില്ല.പിന്നീടുള്ള ആഴ്‌ചയില്‍, ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ്‌ Read More…

Featured Oddly News

വിമാനത്തിൻ്റെ ജനാലയിലൂടെ ആർട്ടെമിസ് II വിക്ഷേപണത്തിന്റെ അത്ഭുത വീഡിയോ! കയ്യടിച്ച് നാസ, ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന നിമിഷം

ബുധനാഴ്ച (ഏപ്രിൽ 1) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാസയുടെ ആർട്ടെമിസ് II മിഷൻ വിജയകരമായി വിക്ഷേപിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ വിക്ഷേപണം തത്സമയം കണ്ടപ്പോൾ, യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ ഒരു യാത്രക്കാരി ആകാശത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് കുതിച്ചുയരുന്ന നാസയുടെ എസ്.എൽ.എസ് റോക്കറ്റിന്റെ ദൃശ്യങ്ങൾ വിമാനത്തിന്റെ ജാലകത്തിലൂടെയാണ് കിം എന്ന യാത്രക്കാരി പകർത്തിയത്. “ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവം” എന്നാണ് കിം ഈ ദൃശ്യങ്ങളെ Read More…

Featured Oddly News

നാസയുടെ ഏറ്റവും വലിയ ലൈബ്രറി ഇന്ന്‌ അടച്ചുപൂട്ടും; പുസ്‌തകങ്ങള്‍ ‘ഉപേക്ഷിക്കും’

വാഷിങ്‌ടണ്‍: നാസയുടെ ഗോഡ്‌ഡാര്‍ഡ്‌ സ്‌പേസ്‌ ഫൈ്ലലറ്റ്‌ സെന്ററിലെ (ഗ്രീന്‍ബെല്‍റ്റ്‌, മേരിലാന്‍ഡ്‌) ലൈബ്രറി ഇന്ന്‌ അടച്ചുപൂട്ടും. നാസയുടെ ഏറ്റവും വലിയ ലൈബ്രറിയാണ്‌ അടച്ചുപൂട്ടുന്നത്‌.1959 മുതല്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രധാന ഗവേഷണ കേന്ദ്രമായിരുന്നു ഗോഡ്‌ഡാര്‍ഡ്‌ സ്‌പേസ്‌ ഫൈ്ലലറ്റ്‌ സെന്റര്‍. 1,00,000 പുസ്‌തകങ്ങളുള്ള ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടമാണു തീരുമാനമെടുത്തത്‌. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായാണു വെട്ടിച്ചുരുക്കല്‍. 1.270 ഏക്കര്‍ കാമ്പസിലുള്ള 13 കെട്ടിടങ്ങളും 100ല്‍ അധികം ശാസ്‌ത്രഎന്‍ജിനീയറിങ്‌ ലബോറട്ടറികളും ഈ വര്‍ഷം മാര്‍ച്ചില്‍ അടച്ചുപൂട്ടും. ഹബിള്‍ സ്‌പേസ്‌ Read More…

Myth and Reality

പ്രപഞ്ചത്തില്‍ ജീവനുള്ള ഏകഗ്രഹം ഭൂമി മാത്രമല്ല? ചൊവ്വയില്‍ ജീവനുണ്ട്‌!

ചൊവ്വയില്‍ ജീവനുണ്ട്‌, ഇനി വേണ്ടത്‌ അവസാന പരിശോധനകള്‍ക്കുശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇന്നലെ വിളിച്ചുകൂട്ടിയ പ്രത്യേക മാധ്യമ സമ്മേളനത്തിലാണു നാസയുടെ പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ ഷോണ്‍ ഡഫി ചൊവ്വയില്‍ സൂക്ഷ്‌മജീവികളുടെ രൂപത്തില്‍ ജീവനുണ്ടെന്നതിനു വ്യക്‌തമായ സൂചന ലഭിച്ചെന്ന്‌ ലോകത്തെ അറിയിച്ചത്‌. ഇതോടെ പ്രപഞ്ചത്തില്‍ ജീവനുള്ള ഏകഗ്രഹം ഭൂമിയാണ്‌ എന്ന വിശ്വാസം ചോദ്യം ചെയ്യപ്പെടും. നാസയുടെ പെര്‍സെവറന്‍സ്‌ റോവര്‍ ശേഖരിച്ച സാമ്പിള്‍ ഇതുവരെ കണ്ടെത്തിയ ജീവന്റെ ഏറ്റവും വ്യക്‌തമായ സൂചനയാണെന്നു ഷോണ്‍ ഡഫി വ്യക്‌തമാക്കി. ചൊവ്വയിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച Read More…

Good News

ടൂത്ത് ബ്രഷുകൊണ്ട് ബഹിരാകാശ നിലയത്തെ രക്ഷിച്ച സുനിത ! റെക്കോർഡുകൾ ഭേദിച്ച നടത്തം

ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…

Myth and Reality

എവറസ്റ്റ് കൊടുമുടി ബഹിരാകാശത്ത് നിന്നും കണ്ടാല്‍ ഇങ്ങിനെയിരിക്കും; അപൂര്‍വ്വ ഫോട്ടോ പങ്കിട്ട് നാസ

ഭൂമിയിലെ പ്രകൃതി വിസ്മയങ്ങളുടെ ബഹിരാകാശ അധിഷ്ഠിത ചിത്രങ്ങള്‍ നാസ പങ്കിടുന്നത് തുടരുന്നു. എസ്ടിഎസ് 80 ദൗത്യത്തിനിടെ കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ബഹിരാകാശത്ത് നിന്ന് എടുത്ത ഫോട്ടോ പങ്കിട്ട് നാസ. കൊടുമുടിയും അതിന്റെ ഹിമാനികളും പകര്‍ത്തിയ 1996-ല്‍ എടുത്ത എവറസ്റ്റ് കൊടുമുടിയുടെ ചിത്രമാണ് നാസ പങ്കിട്ടത്. ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും രണ്ട് ഗവേഷണ ബഹിരാകാശ പേടകങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. ബഹിരാകാശ വാഹനമായ കൊളംബിയയില്‍ നിന്നുള്ള ഈ കാഴ്ച, Read More…