Crime

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കഴുത്തുഞെരിച്ച്‌ കൊന്നു, ഭിന്നശേഷിക്കാരനായ ഇളയ മകനെ കൊലപ്പെടുത്താനുള്ള ശ്രമം മൂത്തമകന്‍ തടഞ്ഞു

പാലാ: കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത്‌ ഏലക്കോടത്ത്‌ കെ.എസ്‌. രമണി (70) യെയാണ്‌ ഭര്‍ത്താവ്‌ കട്ടപ്പന ഇലവന്തിക്കല്‍ ഇ.ആര്‍. സോമന്‍ (74) അര്‍ധരാത്രിക്കുശേഷം കൊലപ്പെടുത്തിയത്‌. ഭിന്നശേഷിക്കാരനായ ഇളയ മകന്‍ ശ്രീകുമാറിനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമം നടത്തി. എന്നാല്‍ ബഹളം കേട്ട്‌ ഉണര്‍ന്നുവന്ന മൂത്തമകന്‍ സുനിത്ത്‌ ഇതു തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സുനിത്ത്‌ ബന്ധുക്കളെയും പഞ്ചായത്തംഗത്തെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം സ്‌ഥലത്തെത്തി. ഇതോടെ വീടിന്റെ കിടപ്പുമുറിക്കുള്ളില്‍ Read More…

Crime

ഡോക്ടറായ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊന്നു; മരണം സ്വാഭാവികമെന്ന് ചിത്രീകരിച്ചു; ഭർത്താവ് അറസ്റ്റില്‍

ഡോക്ടറായ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാന്‍ ശ്രമിച്ച ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍. ആറുമാസത്തിന് ശേഷമാണ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ ഫിസിഷ്യന്‍ ഡോ. മഹേന്ദ്ര റെഡ്ഡിയെയാണ് അതേ ആശുപത്രിയിലെ തന്നെ ഡെർമറ്റോളജിസ്റ്റായ ഡോ. കൃതിക റെഡ്ഡിയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 21 നാണ് സംഭവം. കൃതികയുടെ ശരീരത്തില്‍നിന്ന് അമിതമായ അളവില്‍ അനസ്തീസിയ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഭര്‍ത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. കൃതികയെ ഭര്‍ത്താവ് റെഡ്ഡി Read More…

Crime

കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്

കാമുകിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹത്തെ എതിർത്തതിന് ഭർത്താവ് തന്റെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറില്‍ നളന്ദ ജില്ലയിൽ നിന്നുള്ള വികാസ് കുമാറാണ് തന്റെ രണ്ടാം ഭാര്യയായ സുനിത ദേവിയെ (25) കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കുന്നത് സുനിത എതിര്‍ത്തതോടെ യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്, ഗ്യാസ് വാല്‍വ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. 25 കാരിയായ സുനിത ദേവി അഞ്ച് വർഷം മുമ്പാണ് വികാസിനെ വിവാഹം കഴിച്ചത്. കുമാർ വിവാഹിതനാണെന്നും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും വിവാഹത്തിന് ശേഷമാണ് കുടുംബം Read More…

Crime

ഗാന്ധി ചിത്രത്തിന് നേ​രെ വെടിയുതിർത്ത ഹിന്ദു മഹാസഭാ നേതാവ് കൊലപാതക കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: ഗാന്ധി ചിത്രത്തിന് ​നേരെ വെടിയുതിർത്ത സംഭവത്തിലൂടെ വിവാദത്തിലായ അഖില ഭാരത് ഹിന്ദു മഹാസഭ നേതാവ് പുജ ശകുൻ പാണ്ഡേ കൊലപാതക കേസിൽ അറസ്റ്റിൽ. സെപ്തംബർ 26ന് യു.പിയിലെ അലിഗഢിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. ടൂ-വീലർ ഷോറും ഉടമായ അഭിഷേക് ഗുപ്ത ഹഥ്റാസിലേക്കുള്ള ബസ് യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ട് പേരെത്തി ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പൂജ ശകുൻ പാണ്ഡേയും ഭർത്താവും അശോക് പാണ്ഡയുമാണ് ഷോറും ഉടമയെ കൊലപ്പെടുത്താൻ വാടകകൊലയാളികളെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. Read More…

Crime

ഭാര്യ വ്യക്ക രോഗി, ആശുപത്രിയില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്; ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് സ്വകാര്യ ആശുപത്രിൽ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കരകുളം സ്വദേശികളായ ജയന്തിയും (62) ഭാസുരനുമാണ് (73) രിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരൻ ആശുപത്രിയിലെ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി Read More…

Crime

അവിഹിതം ചോദ്യംചെയ്‌ത രണ്ടാം ഭാര്യയെ കൊന്ന്‌ കൊക്കയിലെറിഞ്ഞ് ഭര്‍ത്താവ്‌, പിടിയിലാകു​മ്പോള്‍ ഒപ്പം ഇറാനിയന്‍ യുവതിയും

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളുകയായിരുന്നു. കോട്ടയം കുറവിലങ്ങാട്‌ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ മ്പോള്‍കണ്ടെടുത്തത്‌. കേസില്‍ ഭര്‍ത്താവ്‌ കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്‌(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്‌റ്റഡിയിലാണെന്നു സൂചനയുണ്ട്‌. സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം Read More…

Crime

‘അടുക്കള വാതിൽ കുത്തിത്തുറന്ന് കയറി, പീഡനശ്രമത്തിനിടെ ശ്വാസതടസം’; റംലത്തിന്റെ മരണത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റില്‍

വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ വയോധികന്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍ വീട്‌ അബൂബക്കറി (68)നെയാണ്‌ അമ്പലപ്പുഴ ഡിവൈ.എസ്‌.പി: കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 17 നായിരുന്നു പുറക്കാട്‌ പഞ്ചായത്ത്‌ 12 -ാം വാര്‍ഡില്‍ ചെമ്പകപള്ളി വീട്ടില്‍ റംലത്തിനെ (58) മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഒറ്റപ്പന ജുമാ മസ്‌ജിദ്‌ ജീവനക്കാരന്‍ കൂടിയായ അബൂബക്കര്‍ 16ന്‌ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി Read More…

Crime

എങ്ങനെ കൊല്ലാം? വെബ് സീരീസ് കണ്ട് പഠിച്ച് ഭർത്താവിനെ കൊന്നു! കൂട്ട് ആണ്‍സുഹൃത്തുക്കള്‍

ശാരീരിക ആക്രമണങ്ങളും സംശയങ്ങളും സഹിക്കാനാവാതെ വന്നതിനെ തുടർന്ന് ജയ്പൂരിൽ ഒരു യുവതിയും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഇ-റിക്ഷാ ഡ്രൈവറായ മനോജിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രതികൾ ഇന്റർനെറ്റിൽ തിരയുകയും വെബ് സീരീസുകൾ കാണുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരേ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സന്തോഷ് ദേവി എന്ന യുവതിക്ക് സഹപ്രതിയായ ഋഷി ശ്രീവാസ്തവയുമായി സൗഹൃദമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വളർന്നപ്പോൾ, അവർ മനോജിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. ഋഷിയുടെ സുഹൃത്തായ മോഹിത് ശർമ്മയും ഈ പദ്ധതിയിൽ Read More…

Crime

നരഹത്യാക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മകൻ കുളത്തിൽ ചാടി മരിച്ചു

നരഹത്യാക്കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിനേഴുകാരനായ മകൻ കുളത്തിൽ ചാടി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വ്യവസായിയായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിൽനിന്ന് വീണാണ് റോയ് മരിച്ചത്. റോയിയെ നരേന്ദ്രൻ തള്ളിയിട്ടതാണെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് നരേന്ദ്രനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അച്ഛനെ അറസ്റ്റ് ചെയതിന് പിന്നാലെയാണ് കാശിനാഥൻ ജീവനൊടുക്കിയത്. വെള്ളിക്കോത്ത്‌ Read More…