Crime

കാറുകൾ തകർത്ത് ബി.എം.ഡബ്ല്യു; തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ഇടിച്ചുവീഴ്ത്താൻ യുവതിയുടെ ശ്രമം! വിഡിയോ വൈറൽ

മുംബൈയിലെ ജൂഹുവിൽ നടന്ന അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച ബി.എം.ഡബ്ല്യു ഡ്രൈവറായ സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ . ട്രാഫിക് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിന്ന് കാർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, തിരക്കുള്ള റോഡിലൂടെ കാർ മുന്നോട്ട് എടുക്കുകയും തുടർന്ന് അവിടെനിന്ന് ഓടിച്ചു പോകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘MH 02 GJ 8704’ എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ ബി.എം.ഡബ്ല്യു കാർ ജൂഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും Read More…

Oddly News

താമസം ഫൈവ് സ്റ്റാർ ഹോട്ടലിൽ, കറങ്ങാൻ ബെൻസും BMWവും! പോലീസുകാരന്റെ ആഡംബര ജീവിതത്തിൽ ഹൈക്കോടതിക്ക് അത്ഭുതം !

മുംബൈ: മുൻ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ ആഡംബര ജീവിതശൈലിയെക്കുറിച്ച് ബോംബെ ഹൈക്കോടതിയിൽ വാദം . ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വാസെയ്ക്ക് നൽകിയ ജാമ്യത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ (എ.പി.ഐ) പദവിയിലുള്ള ഒരാൾക്ക് എങ്ങനെയാണ് മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര കാറുകൾ ഉപയോഗിക്കാൻ കഴിഞ്ഞതെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിലേക്ക് ഉൾപ്പെടെ വാസെ ഈ കാറുകളിലാണ് എത്തിയിരുന്നത്. മാത്രമല്ല, മുംബൈയിലെ ഒബ്‌റോയ് Read More…

Oddly News

VIP കടന്നുപോകാൻ പോലീസിന്റെ അതിക്രമം, പാവപ്പെട്ടവന്റെ സൈക്കിൾ റോഡിലേക്ക് എറിഞ്ഞു; രൂക്ഷവിമർശനം- വീഡിയോ

വിഐപി വാഹനവ്യൂഹം കടന്നുപോകാൻ പോലീസ് ഉദ്യോഗസ്ഥൻ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും സാധനങ്ങൾ കയറ്റിയ സൈക്കിൾ വശത്തേക്ക് മാറ്റിയിടുകയും ചെയ്യുന്ന വീഡിയോകണ്ട് വൻ പ്രതിഷേധം. ശിവസേന എം.പി മിലിന്ദ് ദേവ്റ ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. വിഐപി സുരക്ഷയുടെ പേരിൽ സാധാരണക്കാരായ യാത്രക്കാരോടും തൊഴിലാളികളോടും കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. ബാരിക്കേഡ് വെച്ച് തടഞ്ഞ റോഡിലൂടെ സൈക്കിളിൽ സാധനങ്ങളുമായി കടന്നുപോകാൻ ശ്രമിച്ചയാളെയാണ് പോലീസ് ഉദ്യോഗസ്ഥൻ തള്ളിമാറ്റിയത്. പെട്ടെന്നുള്ള തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ താഴെ Read More…

Oddly News

16കാരനെ കാണാതായതിൽ ട്വിസ്റ്റ്; 900 കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്ത് കുട്ടി പോയത് സീരിയലിൽ അഭിനയിക്കാൻ !

അഭിനയമോഹം കാരണം മധ്യപ്രദേശിലെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ച പതിനാറുകാരനെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്നും കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യിൽ (TMKOC) അഭിനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി മുംബൈയിലെത്തിയത്. വീട്ടുകാർ കാണാനില്ലെന്ന് പരാതി നൽകിയിരുന്ന കുട്ടിയെ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മൊബൈൽ പോലീസ് സംഘം കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി ആരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഏകദേശം 900 Read More…

Featured Spotlight

ഒറ്റയ്ക്ക്, ആരേയും കൂസാതെ പൊലീസ് വാന്‍ തടഞ്ഞു; ആരാണ് മുംബൈ സമരത്തിലെ ധീരനായിക റിയ ആഹിർ ?

മുംബൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, കസ്റ്റഡിയിലെടുത്ത സമരക്കാരെ കയറ്റിയ പോലീസ് വാനിന് മുന്നിൽ നിന്ന് അവരുടെ അടിയന്തര മോചനം ആവശ്യപ്പെട്ട 27-കാരിയായ മോഡൽ റിയാ ആഹിർ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറിയിരിക്കുന്നു. ശിവാജി പാർക്കിന് സമീപം പോലീസിന്റെ വാഹനം തടയുന്ന റിയായുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അവരുടെ പ്രതിഷേധത്തിന് വ്യാപകമായ പിന്തുണ നേടിക്കൊടുക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വൈകുന്നേരം 4:30-ഓടെ ശിവാജി പാർക്കിലേക്ക് നടക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ തിക്കിനിറച്ച പോലീസ് Read More…