മുംബൈയിലെ ജൂഹുവിൽ നടന്ന അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച ബി.എം.ഡബ്ല്യു ഡ്രൈവറായ സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ . ട്രാഫിക് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിന്ന് കാർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, തിരക്കുള്ള റോഡിലൂടെ കാർ മുന്നോട്ട് എടുക്കുകയും തുടർന്ന് അവിടെനിന്ന് ഓടിച്ചു പോകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘MH 02 GJ 8704’ എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ ബി.എം.ഡബ്ല്യു കാർ ജൂഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും Read More…
Tag: MumbaiNews
മാഗി പാക്കറ്റിൽ പുഴുക്കൾ? വൈറൽ വീഡിയോയിൽ വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ!
മുംബൈയിലെ ഒരു ഉപഭോക്താവ് മഗ്ഗി നൂഡിൽസ് പാകം ചെയ്യുന്നതിനിടെ പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയതായി പരാതിപ്പെട്ടതിനെ തുടർന്ന് നെസ്ലെ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തുടനീളം വൻതോതിൽ ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് മഗ്ഗി പാകം ചെയ്യുന്നതിനിടെ പ്രാണികളെ കണ്ടെത്തിയത്. പാക്കറ്റിൽ 2027 ഫെബ്രുവരി വരെയുള്ള എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാലിഡിറ്റി കാലാവധിക്കുള്ളിലുള്ള ഉൽപ്പന്നത്തിൽ എങ്ങനെ ഇത്തരത്തിൽ പ്രാണികൾ വന്നു എന്നതിനെക്കുറിച്ച് ഉയർന്ന Read More…
അപൂർവ രോഗത്തോട് പോരാടുന്ന 14 മാസം പ്രായമുള്ള മകൾക്കായി അച്ഛന്റെ പോരാട്ടം; സമാഹരിച്ചത് 7.25 കോടി രൂപ!
മുംബൈ: മകൾക്കായി ഒരു പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥ ഒട്ടേറെ പേരുടെ ഹൃദയം തൊടുകയാണ്. പൂനെയിലെ വാഘോലി സ്വദേശിയായ സന്ദീപ് യാദവ്, തന്റെ 14 മാസം പ്രായമുള്ള മകൾ ഗാർഗിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ടു മാസമായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ധനസമാഹരണം നടത്തിവരികയാണ്. ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്ന 10 കോടി രൂപയിൽ ഏകദേശം 7.25 കോടി രൂപ ഇതുവരെ സമാഹരിക്കാൻ സാധിച്ചു. സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ഗുരുതരമായ ജനിതക രോഗത്തോട് പോരാടുകയാണ് കൊച്ചു ഗാർഗി. Read More…
കടുത്ത തിരക്ക്; ഓടുന്ന തീവണ്ടിയിൽ നിന്ന് യുവതി വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്! വീഡിയോ
താനെ: മുംബൈ സെൻട്രൽ റെയിൽവേയുടെ പ്രാദേശിക ട്രെയിൻ ശൃംഖലയിൽ രാവിലെ തിരക്കുള്ള സമയത്ത് ഒരു യാത്രക്കാരി ഓടുന്ന ട്രെയിനിൽ നിന്ന് വീണു. ദിവയ്ക്കും മുമ്പ്രയ്ക്കും ഇടയിലുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. കംപാർട്ട്മെന്റിലെ കടുത്ത തിരക്കാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാവിലെ 7:56 ഓടെ ഡോംബിവ്ലിയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ റെഡ് സിഗ്നൽ കാരണം വളവുള്ള പാളത്തിൽ നിർത്തിയിട്ടപ്പോഴാണ് സംഭവം. ജോലിക്കു പോകുന്നവരുടെ തിരക്ക് കാരണം ട്രെയിൻ നിറഞ്ഞു കവിഞ്ഞിരുന്നു. പെട്ടെന്ന് ട്രെയിൻ നിർത്തിയപ്പോൾ Read More…
ചേരയ്ക്ക് അറിയാമോ ഇത് ഷാരൂഖ് ഖാന്റെ വീടാണെന്ന്? ‘മന്നത്തിൽ’ നിന്ന് എട്ടടി നീളമുള്ള പാമ്പിനെ പിടികൂടി
ഓഗസ്റ്റ് 17-ന് വൈകുന്നേരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ന്റെ പൂന്തോട്ടത്തിലുള്ള ഷെഡിന് അടിയിൽ രണ്ട് പാമ്പുകളെ കണ്ടെത്തി. തുടർന്ന് പാമ്പ് പിടുത്തക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ തിരച്ചിൽ നടത്തി. ബാന്ദ്ര വെസ്റ്റിലുള്ള ബംഗ്ലാവിൽ രാത്രി എട്ട് മണിയോടെയാണ് പാമ്പുകളെ കണ്ടത്. ഇതിനെത്തുടർന്ന് പാമ്പ് പിടുത്തക്കാരനായ വിക്കി ദുബെയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിക്കി ദുബെ വനംവകുപ്പ് റൗണ്ട് ഓഫീസർ ദീപക് ദാദാ ഗെയ്ക്‌വാദിനെയും ഠാണെയിലെ മുംബൈ റേഞ്ച് ഓഫീസ് കൺട്രോളറെയും കാര്യങ്ങൾ ധരിപ്പിച്ചു. പൂന്തോട്ടത്തിലുണ്ടായിരുന്ന പാമ്പുകളിൽ Read More…
3.5 ലക്ഷത്തിന്റെ സ്വർണം മോഷണം പോയി; കള്ളിയെ പിടിച്ച് പൊലീസ്, ജോലിക്കാരിക്ക് മാപ്പുനൽകി വീട്ടമ്മ !
താനെയിൽ ഒരു വീട്ടിൽ നിന്ന് കാണാതായ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ താലിമാല പരാതി ലഭിച്ച് വെറും ഒരു മണിക്കൂറിനുള്ളിൽ റാബോഡി പോലീസ് കണ്ടെടുത്തു. കോൽബാഡ് റോഡിലെ റൺവാൾ നഗറിൽ താമസിക്കുന്ന 58 വയസ്സുകാരിയായ അനുജ അജിത് സാവന്തിന്റെ കിടപ്പുമുറിയിൽ നിന്നാണ് രണ്ടര പവൻ വരുന്ന സ്വർണ്ണമാല കാണാതായത്. അന്നേദിവസം വീട്ടിൽ ജോലിക്കെത്തിയ ഹൗസ് കീപ്പിംഗ് ജീവനക്കാരിയെയാണ് അവർക്ക് സംശയം തോന്നിയത്. ‘സ്നാബിറ്റ്’ (Snabbit) എന്ന ആപ്പ് വഴിയാണ് അവർ വീട് വൃത്തിയാക്കുന്നതിനായി ഈ ജീവനക്കാരിയെ Read More…
‘സംഖ്യാശാസ്ത്ര പ്രകാരം ചേരില്ല, നിങ്ങള്‍ക്ക് വാടകയ്ക്ക് വീടില്ല’; യുവതിയെ ഒഴിവാക്കി വീട്ടുടമസ്ഥ, വീഡിയോ വൈറൽ!
മുംബൈയിലെ ഒരു വിചിത്രമായ വാടകത്തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ വാഗ്മിത സിങ് പങ്കുവെച്ച ഒരു വീഡിയോയിലാണ് ഈ വിവരമുള്ളത്. തന്റെ കൂട്ടുകാരിക്ക് ഒരു ഫ്ലാറ്റ് വാടകയ്ക്ക് നൽകാതിരുന്നത് അവളുടെ ‘ന്യൂമറോളജി നമ്പർ’ (സംഖ്യാശാസ്ത്ര പ്രകാരമുള്ള നമ്പർ) ശരിയല്ലെന്ന് പറഞ്ഞാണെന്നാണ് വാഗ്മിത അവകാശപ്പെടുന്നത്. വീട് തിരഞ്ഞെടുക്കുന്നത് പോലുള്ള കാര്യങ്ങളിൽ വ്യക്തിപരമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സ്വാധീനം ചെലുത്താമോ എന്നതിനെച്ചൊല്ലി ഇന്റർനെറ്റിൽ വലിയ വാദപ്രതിവാദങ്ങളാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. വീട് കാണാൻ ചെന്നപ്പോഴാണ് കൂട്ടുകാരിയോട് ഉടമസ്ഥ Read More…







