ആഭ്യന്തരക്രിക്കറ്റില്‍ തന്നെ വളര്‍ത്തിയെടുത്ത മുംബൈയില്‍ നിന്നും ഗോവയിലേക്ക് മാറാനുള്ള യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ തീരുമാനത്തിന് വ്യക്തി പരം എന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ യുവതാരം മുംബൈ വിടുന്നതിന് പിന്നില്‍ മാനേജ്‌മെന്റുമായുള്ള അതൃപ്തിയാണെന്ന് സൂചനകള്‍. കഴിഞ്ഞ സീസണില്‍ ജെ & കെയ്ക്കെതിരായ മത്സരത്തില്‍, രണ്ടാം ഇന്നിംഗ്സില്‍ ജയ്സ്വാളിന്റെ ഷോട്ട് സെലക്ഷന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ടീമിലെ ഒരു മുതിര്‍ന്ന അംഗവുമായി താരത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. മുംബൈ ഗെയിം രക്ഷിക്കാന്‍ പോരാടുമ്പോള്‍, ജയ്സ്വാള്‍ ആദ്യ ഇന്നിംഗ്സിലെ Read More…
Tag: mumbai
ഒന്നും മോഷ്ടിക്കാനായില്ല; വീട്ടുകാരിയ്ക്ക് ചുംബനം നല്‍കി, കള്ളനെതിരേ ബലാത്സംഗത്തിനും മോഷണത്തിനും കേസ്
മോഷണത്തിനായി വീട്ടില്‍ കടന്ന കള്ളന്‍ വിലപിടിപ്പുള്ളതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീട്ടുകാരിയെ ചുംബിച്ച് കടന്നുകളഞ്ഞു. പോലീസ് അറസറ്റ്് ചെയ്ത യുവാവിനെതിരേ മോഷണത്തിനും ബലാത്സംഗത്തിനും പോലീസ് കേസെടുത്തു. മുംബൈയിലെ മലഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പ്രദേശവാസിയായ യുവാവാണ് പ്രതി. മലഡിലെ കുറാര്‍ പ്രദേശത്തെ വീട്ടില്‍ ആയിരുന്നു കള്ളന്‍ കയറിയത്. എന്നാല്‍ വീടിനുള്ളില്‍ ഇയാള്‍ക്ക് വിലപിടിച്ചതൊന്നും കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. സംഭവത്തില്‍ പിന്നീട് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവാവിനെ പിന്നീട് കണ്ടെത്തുകയും ചെയ്തു. ജനുവരി 3 ന് രാത്രിയിലായിരുന്നു Read More…
ജീവിക്കാന്‍ മാര്‍ഗ്ഗമില്ല, കുട്ടികളും ഉണ്ടാകുന്നില്ല ; ദമ്പതികള്‍ വിവാഹവാര്‍ഷികത്തില്‍ ജീവനൊടുക്കി
സാമ്പത്തിക ഞെരുക്കത്തിന് പുറമേ കുട്ടികളില്ലെന്ന ആത്മസംഘര്‍ഷവും ദമ്പതികള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ജീവനൊടുക്കി. മുംബൈയിലെ മാര്‍ട്ടിന്‍നഗറില്‍ ജാരിപട്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ തങ്ങളുടെ വസതിയിലായിരുന്നു മദ്ധ്യവയസ്‌ക്കരായ ദമ്പതികളുടെ ആത്മഹത്യ. 54 കാരനായ ടോണിയും 45 കാരിയായ ആനിയുമാണ് തങ്ങളുടെ വിവാഹവാര്‍ഷികത്തില്‍ ജീവനൊടുക്കിയത്. കുട്ടികളുണ്ടാകാത്തതില്‍ ദമ്പതികള്‍ വിഷാദത്തില്‍ ആയിരുന്നു. അതിനൊപ്പം കഴിഞ്ഞ രണ്ടുവര്‍ഷമായി ടോണിക്ക് ജോലിയുമില്ലാതായി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ടോണിക്ക് തൊഴില്‍നഷ്ടം സംഭവിച്ചതിനാല്‍ കുടുംബം സാമ്പത്തീകപ്രതിസന്ധി നേരിടുന്ന സ്ഥിതിയിലായിരുന്നു. ഴിഞ്ഞ രണ്ടുമാസമായി ദമ്പതികള്‍ ആത്മഹത്യാപ്രവണതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം Read More…
‘കോടീശ്വരനായ പിച്ചക്കാരന്‍’ സമ്പാദിച്ചത് 7.5 കോടി രൂപ ; സ്വന്തമായി രണ്ടു ഫ്ളാറ്റും ഒരു സ്റ്റേഷനറി സ്റ്റോറും
യാതൊരു മൂലധനവും വേണ്ടാതെ പണം സമ്പാദിക്കുന്ന ബിസിനസ്സ് എന്നാണ് ‘ഭിക്ഷാടന’ ത്തെ പരിഹസിച്ച് പറയാറ്. എന്നാല്‍ അതില്‍ ഒരു കഴമ്പുണ്ടെന്ന് തോന്നും ലോകത്തെ ഏറ്റവും ധനവാനായ ഭിക്ഷക്കാരന്റെ സമ്പത്തിനെക്കുറിച്ച് കേട്ടാല്‍. മുംബൈയിലെ ഭിക്ഷക്കാരില്‍ ഒരാളായ ഭാരത് ജെയിന്‍ ഭിക്ഷാടനത്തിലൂടെ കിട്ടിയ പണം മാത്രം സ്വരൂപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത് ഏഴരക്കോടിയായി ഉയര്‍ന്നു. മുംബൈയില്‍ ഒന്നരക്കോടി വീതം വില മതിക്കുന്ന രണ്ടു ഫ്ളാറ്റുകളും യാചകന്‍ ഭിക്ഷാടനത്തിലൂടെ മാത്രം സ്വന്തമാക്കി. ഇതിന് പുറമേ ഭിക്ഷാടനത്തിലൂടെ നേടിയ പണം കൊണ്ടു തന്നെ സമ്പാദിച്ച Read More…
സോറി, മുംബൈ കോസ്റ്റിലിയാണ്, മാംഗോ ജ്യൂസിന് ബില്ല് ആയിരത്തിനടുത്ത്, ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിന് 40 രൂപ
ഭക്ഷണങ്ങള്‍ക്ക് അമിതമായി പണം ഈടാക്കുന്നതിനെ കുറിച്ചൊക്കെ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ വെറും മൂന്ന് മാംഗോ ജ്യൂസ് കുടിച്ചപ്പോള്‍ വന്ന ബില്ലാണ് ആരെയും ഞെട്ടിപ്പിയ്ക്കുന്നത്. ഏകദേശം ആയിരത്തിനടുത്താണ് ബില്ല് വന്നിരിയ്ക്കുന്നത്. രവി ഹന്ദ എന്നയാളാണ് ചിത്രങ്ങളടക്കം എക്‌സില്‍ (ട്വിറ്റര്‍) ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം താനെയിലെ ഒരു മാളില്‍ പോയാണ് മാംഗോ ജ്യൂസ് കുടിച്ചത്. യുവാവിനെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ് മാംഗോ ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിനിട്ടിരിക്കുന്ന വില 40 രൂപ. മൂന്നു ഗ്ലാസിനും Read More…
കോട്ടിനുള്ളില്‍ മദാമ്മയെ ഒളിപ്പിച്ച പോലെ ; കരണ്‍ജോഹര്‍ അണിഞ്ഞ ടൈയുടെ വില ഞെട്ടിക്കും…!
ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരില്‍ ഒരാളും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ വിചിത്രമായ കാര്യങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ്. പരിപാടികള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കാറുള്ള അക്സസറികളും അദ്ദേഹത്തിന്റെ ട്രെന്‍ഡിയായ ഫാഷന്‍ സെന്‍സും ചലച്ചിത്രമേഖലയില്‍ പ്രശസ്തമാണ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം ധരിച്ച ബീജ് സ്യൂട്ടും ഒരു സുന്ദരി ബ്രെയ്ഡഡ്-ഹെയര്‍ ടൈയും ഷോയില്‍ തരംഗമായി. View this post on Instagram A post shared by Karan Johar (@karanjohar) ലേബല്‍ Read More…
എട്ടു വര്‍ഷത്തെ ഇടവേള, മുംബൈ വീണ്ടും ചാംപ്യന്മാര്‍ ; രഞ്ജിയില്‍ കിരീടം നേടുന്നത് നാല്‍പ്പത്തിരണ്ടാം തവണ
മുംബൈ: വിദര്‍ഭയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ രഞ്ജിട്രോഫിയില്‍ എഴുതിച്ചേര്‍ത്തത് ചരിത്രം. വ്യാഴാഴ്ച അവസാന വിക്കറ്റായ ഉമേഷ് യാദവിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി വീഴ്ത്തിയതോടെ മുംബൈ നാല്‍പ്പത്തിരണ്ടാം തവണയാണ് രഞ്ജി ചാംപ്യന്‍പദവി നേടിയത്. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈയുടെ ഏറ്റവും പുതിയ രഞ്ജി ട്രോഫി വിജയം. അതേസമയം, തങ്ങളുടെ അവസാന രണ്ട് രഞ്ജി ഫൈനലുകളും വിജയിച്ച വിദര്‍ഭയ്ക്ക് 169 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടത്്. 2015-16 ലായിരുന്നു മുംബൈ അവസാനമായി വിജയം നേടിയത്. 538 എന്ന കൂറ്റന്‍ വിജയലക്ഷ്യം Read More…