Good News

മാതൃസ്‌നേഹത്തിന്റെ ഉദാത്ത മാതൃക ; അലീസ് ദാനം ചെയ്തത് 2,645.58 ലിറ്റര്‍ മുലപ്പാല്‍

ടെക്സാസില്‍ നിന്നുള്ള ഒരു അസാധാരണ സ്ത്രീ തന്റെ ഉദാരമായ ഹൃദയത്തിനും ലോകത്തിന് നല്‍കിയ സഹായത്തിന്റെയും പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. ഏറ്റവും കൂടുതല്‍ മുലപ്പാല്‍ ദാനം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് നേടിയ അലീസ് ഓഗ്ലെട്രി 2,645.58 ലിറ്റര്‍ അല്ലെങ്കില്‍ ഏകദേശം 700 ഗാലന്‍ മുലപ്പലാണ് ഇതുവരെ നല്‍കിയത്. 2010-ല്‍ തന്റെ മകന്‍ കെയ്ല്‍ ജനിച്ചതിനെത്തുടര്‍ന്ന് അധികമായി ഉണ്ടാകുന്ന മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ആഗ്രഹിക്കുകയും എന്നാല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് സംഭാവന ചെയ്യാമെന്ന് അറിവാണ് അലിസിനെ ഇതിലേക്ക് Read More…

Crime

അമ്മയെ മര്‍ദ്ദിച്ച യുവാവിനെ സഹോദരി ഫ്‌ളാസ്‌ക്കെടുത്ത് തലയ്ക്കടിച്ചു, സഹോദരന്‍ ജനനേന്ദ്രിയം തകര്‍ത്തു

പീരുമേട്: പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്‌റ്റേറ്റില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരിയും സഹോദരനും അറസ്റ്റില്‍. കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29) മരിച്ച സംഭവത്തിലാണ് അമ്മ പ്രേമ (50), സഹോദരന്‍ വിനോദ് (25), സഹോദരി ബിനിത (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേര്‍ന്ന് നടത്തിയ മര്‍ദനത്തെത്തുടര്‍ന്നാണ് ബിബിന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മറ്റു ചിലര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ Read More…

Good News

മകൻ സാരഥിയായ ബസില്‍ ടിക്കറ്റ് കൊടുത്ത് കണ്ടക്ടർ അമ്മ, കെ.എസ്.ആർ.ടി.സിക്ക് ഇത് പുതുചരിത്രം

കെ​.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അമ്മ, ഡ്രൈവിംഗ് സീറ്റിലാകട്ടെ മകനും! ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളജ് റൂട്ടിലെ സ്വിഫ്റ്റ് ബസിലായിരുന്നു ഈ അമ്മയുയേും മകന്റേയും അപൂര്‍വയാത്ര. ആര്യനാട് സ്വദേശിയായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ റെക്കോഡിട്ടത്.കെ.എസ്.ആര്‍.ടി.സി.തന്നയാണ് വാര്‍ത്ത ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കെ എസ് ആർ.ടി.സിയുടെ കുറിപ്പ്: 03.11.2024 ഞായറാഴ്ച കെ എസ് ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും Read More…

Good News

ടിയാന്‍മെന്‍ സ്‌ക്വയറും വന്‍മതിലുമെല്ലാം കണ്ടു ; 31 കാരന്‍ അമ്മയെ മുതുകില്‍ ചുമന്ന് സഞ്ചരിക്കുന്നു

പത്തുമാസം ചുമന്നു നൊന്തുപെറ്റ അമ്മയെക്കാള്‍ മഹത്തരമായി ഭൂമിയില്‍ മറ്റൊന്നില്ലെന്ന് ചൈനാക്കാരനായ സിയാവോയേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ വേറെയുണ്ടാകില്ല. അതുകൊണ്ടാണ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചുമന്ന മാതാവിനെ 31 കാരന്‍ ചുമലിലേറ്റി ചൈന മുഴുവന്‍ സഞ്ചരിക്കുന്നത്. തളര്‍വാതരോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ സ്വത്ത് വിറ്റാണ് ടൂറു പോയത്. സിയാവോ മായ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഒരു കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പിതാവ് തല്‍ക്ഷണം മരിക്കുകയും മാതാവ് അനങ്ങാന്‍ കഴിയാത്തവിധം കിടക്കയലാകുകയും ചെയ്തു. വാഹനാപകടത്തിന്റെ അനന്തരഫലമായി, പിന്നീട് മാതാവിന് സെറിബ്രല്‍ അട്രോഫി Read More…

Oddly News

DNAടെസ്റ്റില്‍ മകന്‍ തന്റേതല്ലെന്നറിഞ്ഞ യുവതി വിവാഹമോചനത്തിന്, ഒടുവില്‍ സത്യം തുറന്നുപറഞ്ഞ് ഭര്‍ത്താവ്

തന്റേതാണെന്ന് കരുതിയ കുട്ടി മറ്റൊരാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയ കഥകള്‍ അനേകമുണ്ട്. രണ്ടു വ്യത്യസ്ത പിതാക്കന്മാരുള്ള ഇരട്ടകള്‍ക്ക് കാരണമാകുന്ന ‘ഹെറ്ററോപാറ്റേണല്‍ സൂപ്പര്‍ഫെക്യുണ്ടേഷന്‍’ എന്നറിയപ്പെടുന്ന മെഡിക്കല്‍ അവസ്ഥയും അപൂര്‍വ്വമായി കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ രണ്ട് വയസ്സുള്ള മകന്‍ യഥാര്‍ത്ഥത്തില്‍ തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെ വഞ്ചിച്ച ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടാനൊരുങ്ങുന്നു എന്ന വാര്‍ത്ത വൈറലാകുന്നു. റെഡ്ഡിറ്റില്‍ ‘ത്രോ ആര്‍എ 3എക്‌സ് ബിട്രേയല്‍’ എന്ന അക്കൗണ്ട് കുറിച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഭര്‍ത്താവ് അവരുടെ മകന്റെ പിതാവാണെങ്കിലും താന്‍ ജൈവിക Read More…

Lifestyle

12വര്‍ഷം തുടര്‍ച്ചയായി ഗര്‍ഭിണി, 9 കുട്ടികളുടെ അമ്മ ; ആദ്യ പ്രസവം മധുരപ്പതിനാറില്‍, നാല്‍പ്പതാം വയസ്സില്‍ മുത്തശ്ശി…!

12 വര്‍ഷം തുടര്‍ച്ചയായി ഗര്‍ഭിണിയായിരുന്ന ഒന്‍പത് കുട്ടികളുടെ അമ്മയിപ്പോള്‍ നാല്‍പ്പതാം വയസ്സില്‍ മുത്തശ്ശിയാകാനൊരുങ്ങുന്നു. 2000 മുതല്‍ 2012 വരെ ഗര്‍ഭിണിയായിരുന്ന ലാസ് വെഗാസില്‍ നിന്നുള്ള കോറ ഡ്യൂക്കാണ് മുത്തശ്ശിയാകുന്ന വിവരം അറിയിച്ചിരിക്കുന്നത്. വാര്‍ത്തകേട്ട് സാമൂഹ്യമാധ്യമങ്ങളിലെ അവരുടെ എട്ടരലക്ഷം ഫോളോവേഴ്‌സ് ഞെട്ടിയിരിക്കുകയാണ്. തന്റെ വലിയ കുടുംബത്തിലെ ജീവിതം രേഖപ്പെടുത്തുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് ഓണ്‍ലൈനില്‍ ഏറെ ആരാധകരുണ്ട്. 2000-ല്‍ 16 വയസ്സുള്ളപ്പോള്‍ ആദ്യമായി ഗര്‍ഭിണിയായ കോറ ഇതുവരെ ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി, അതില്‍ എട്ട് പേരും രക്ഷപ്പെടുകയും ചെയ്തു. Read More…

Crime

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം

ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്. മകന്‍ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. Read More…

Healthy Food

മുലയൂട്ടുന്ന അമ്മമാര്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ക​ഴിച്ചിരിക്കണം

ഭക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് മുലയൂട്ടുന്ന അമ്മമാര്‍. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ് ആഹാരക്രമീകരണങ്ങള്‍. കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ സൂപ്പര്‍ഫുഡുകള്‍ നിങ്ങളുടെ Read More…

Oddly News

ഫോണ്‍വിളിക്കുന്നതിനിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ് നടന്ന് അമ്മ; വീഡിയോ

നമ്മുടെ നിത്യജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് പറയുന്നത്‌പോലെ. ഫോണുകള്‍ക്ക് ഉപയോഗത്തിനൊപ്പം നിരവധി ദൂഷ്യവശങ്ങളുമുണ്ട്. ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ക്കും ഫോണ്‍ ഒരു അഡിക്ഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് പല അപകടങ്ങളിലേക്കും വഴിയൊരുക്കും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് ഫോണ്‍ വിളിച്ച് പരിസരം തന്നെ മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായ ഒരു വീഡിയോയാണ്.കുട്ടി തറയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് Read More…