Featured Oddly News

‘ എന്റെ ഭഗവാനേ…അടുത്ത ഉത്സവത്തിനു മുമ്പ് അമ്മായിയമ്മയെ മുകളിലേക്കെടുക്കണേ…’; കാണിക്കപ്പെട്ടിയില്‍ കുറിപ്പ്

ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകള്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തില്‍ പ്രാ‍ര്‍ത്ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാര്‍ത്ഥനക്കുറിപ്പ് എഴുതിയിട്ടത്.  ഹുളികന്ദേശ്വര ക്ഷേത്രം അധികാരികള്‍ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്ക്കൊപ്പം ചേര്‍ത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. ‘എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ…അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’–എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.  കുറിപ്പില്‍ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ Read More…

Crime

അമ്മായിയമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരുമകന്‍; ക്രൂരത

നാഗർകർണൂൽ ജില്ലയിൽ ഭാര്യാമാതാവിനെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . ഫെബ്രുവരി 8-ന് കൽവകുർത്തി മണ്ഡലത്തിൽ വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെയാണ് ക്രൂരതയുണ്ടായത്. 60 കാരിയാണ് കൊല്ലപ്പെട്ടത്. മദ്യത്തിന് അടിമയായ നാൽപ്പതുകാരനായ പ്രതി, തന്റെ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട സ്ത്രീയുടെ മകളുമായ യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ പ്രതി കൃത്യം നടത്തുമ്പോൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ Read More…

Oddly News

‘അമ്മായിയമ്മപ്പേര്’ ! ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് അമ്മായിയമ്മ പച്ചകുത്തി, പിന്നാലെ പേര് മാറ്റാന്‍ മരുമകള്‍

കുഞ്ഞിന് പേരിടുന്നത് ചില കുടുംബങ്ങളിലെങ്കിലും തര്‍ക്കവിഷയമാകാറുണ്ട്. പ്ര​ത്യേകിച്ചും പേര് തെരഞ്ഞെടുക്കുന്നത് കുട്ടിയുടെ മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കില്‍… ഇക്കാര്യത്തില്‍ അമ്മായിയമ്മയുടെ ഇടപെടല്‍ ചിലപ്പോഴെങ്കിലും മരുമകള്‍ക്ക് ഒട്ടും ഇഷ്ടമാകാന്‍ വഴിയില്ല. എന്നാല്‍ ഇവിടെ അല്‍പം വ്യത്യസ്തമായി മകനും ഭാര്യയും പേര് തീരുമാനിക്കുന്നതിനു മുമ്പേ പിറക്കാൻ പോകുന്ന പേരക്കുട്ടിയുടെ പേര് സ്വന്തം കൈത്തണ്ടയിൽ പച്ച കുത്തി അമ്മായിയമ്മ. ഗർഭിണിയായ യുവതി പറയുന്നതനുസരിച്ച്, താനും ഭർത്താവും കുഞ്ഞിന് പേര് നിശ്ചയിക്കുന്നതിനു മുന്നേ തന്നെ അമ്മായിയമ്മ മറ്റൊരു പേരിൽ പെർമനെന്റ് ടാറ്റു അടിക്കുകയായിരുന്നു എന്നാണ്. Read More…

Oddly News

കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാൽ കോടതി വളപ്പിൽ കിടന്ന് തമ്മിൽ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം. കോടതിയിൽ വിചാരണയ്‌ക്കായി മുഖാമുഖം വന്ന അമ്മായിയമ്മയും മരുമകളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഇതിൽ ഇടപെടുകയും കോടതി പരിസരത്തു വൻ സംഘർഷാവസ്ഥ സൃഷ്ടിക്കപെടുകയുമായിരുന്നു. കോടതി വളപ്പിൽ നടന്ന പോരാട്ടം നാസിക്കിലെ കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. വൈറലാകുന്ന വീഡിയോയിൽ മൂന്നാല് പുരുഷന്മാരും സ്ത്രീകളും പരസ്പരം Read More…

Crime

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ്; എതിര്‍ത്താല്‍ കൊടുംപീഡനമെന്ന് യുവതി

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ശാരീരിക ബന്ധത്തിന് വേണ്ടി അമ്മായിയമ്മ സമ്മര്‍ദ്ദം ചെലുത്തിയെന്നും എതിര്‍ത്തപ്പോള്‍ ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പറയുന്നു. 2022ല്‍ ഗാസിപൂര്‍ ജില്ലയില്‍ അലോക് ഉപാധ്യായ എന്ന യുവാവിനെ വിവാഹം കഴിച്ചാണ് യുവതി വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ആദ്യം സ്ത്രീധനക്കാര്യം പറഞ്ഞ് പീഡനം ആരംഭിച്ചു. തുടര്‍ന്നാണ് അമ്മായിയമ്മയുമായി ശാരീരികബന്ധത്തിന് നിര്‍ബ്ബന്ധിതയായത്. ഭര്‍ത്തൃസഹോദരി വിവാഹം Read More…

Oddly News

ബീഹാറില്‍ 45 കാരന്‍ ഭാര്യമാതാവിനെ വിവാഹം കഴിച്ചു…! നടത്തിക്കൊടുത്തത് ഭാര്യാപിതാവ്

പാറ്റ്‌ന: ഭാര്യമാതാവിനെ മകളുടെ ഭര്‍ത്താവ് വിവാഹം കഴിച്ചു. ബീഹാറില്‍ നടന്ന വിചിത്രമായ സംഭവത്തില്‍ സിക്കന്ദര്‍ യാദവ് എന്ന രണ്ടു കുട്ടികളുടെ പിതാവായ 45 കാരനാണ് തന്നേക്കാള്‍ വെറും 10 വയസ്സ് മാത്രം മൂപ്പുള്ള 55 കാരി ഗീതാദേവിയെ വിവാഹം കഴിച്ചത്. ഗീതയുടെ മകളായ തന്റെ ഭാര്യയ്‌ക്കൊപ്പം കഴിയുമ്പോള്‍ തന്നെ സിക്കന്ദറും ഗീതയും പ്രണയത്തിലായി. കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ നീങ്ങുകയായിരുന്നു ബന്ധം പ്രതിസന്ധിയിലായത് ഗീതയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ ഇരുവരുടേയും രഹസ്യസമാഗമം കയ്യോടെ പിടികൂടി നാട്ടുക്കൂട്ടത്തിന് മുന്നില്‍ അറിയിച്ചതോടെയാണ്. എന്നാല്‍ Read More…