കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ആര്‍ജി കാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ നൃത്തം ചെയ്ത് നടി മോക്ഷ സെന്‍ഗുപ്ത. ദക്ഷിണേന്ത്യന്‍ സിനിമയില്‍ സജീവമായ ബംഗാളി നടി തന്റെ രോഷം കലയിലൂടെ പ്രകടമാക്കുന്നതിന്റെ വീഡിയോ വൈറലാണ്. നര്‍ത്തകിയും നടിമായ മോക്ഷ സെന്‍ഗുപ്ത, സംഭവത്തോടുള്ള പ്രതികരണമായി കവി കാസി നസ്റുല്‍ ഇസ്ലാമിന്റെ ഗാനത്തിന് ഒപ്പമായിരുന്നു ചുവടുവെച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്. ബംഗാളി സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മോക്ഷ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി അനേകം സിനിമകള്‍ Read More…