പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേക്ഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ Read More…
Tag: mohanlal
ഉസ്താദിലെ ആ കഥാപാത്രം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് : സിബി മലയില്‍
സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെ കുറിച്ചും ഉപദേശിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. പ്രമുഖ മാധ്യമത്തില്‍ തന്റെ പഴയകാല സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് മഞ്ജുവുമായുള്ള നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചത്. കണ്ണാടിക്കൂടും കൂട്ടി…എന്ന ഗാനം ചിത്രീകരിയ്ക്കുന്നത് മദ്രാസിലായിരുന്നു. Read More…
ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ലീഗൽ ത്രില്ലർ ഡ്രാമ, ജീത്തു ജോസഫിന്റെ ‘നേരി’ൽ വക്കീല്‍ വേഷത്തില്‍ മോഹൻലാൽ
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻ ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. ലൂസിഫറിനു ശേഷം നല്ലൊരു ഇടവേളയെ ബ്രേക്ക് ചെയ്തു കൊണ്ടാണ് മോഹൻലാൽ തനിക്കെന്നും പ്രിയപ്പെട്ട . താൻ ജനിച്ചു വളർന്ന ഈ നഗരത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. ഏതാണ്ട് ഒന്നര മാസത്തോളം Read More…
പത്ത് ദിവസം, ജെയ്‌ലര്‍ നേടിയത് 500 കോടി
രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍. 2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച Read More…
മോഹന്‍ലാല്‍ മഹാനടനെന്ന് രജിനീകാന്ത്
‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടയില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് രജിനികാന്ത്. എന്തൊരു മനുഷ്യന്‍, മഹാനടനാണ് മോഹന്‍ലാല്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു പ്രസംഗത്തിനിടയില്‍ രജിനികാന്ത് പറഞ്ഞു. രജിനികാന്തിനോടുള്ള ഇഷ്ടം കൊണ്ട് കഥപോഖലും കേള്‍ക്കാതെയാണ് അഭിനായിക്കാനായി മോഹന്‍ലാകല്‍ സമ്മതിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ പറയുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലനിധിമാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രിജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ഇത് ആദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.
മമ്മൂട്ടിയല്ല ഇവിടെ ഒന്നാമത് മോഹന്‍ലാല്‍
Mohanlal is the first here, not Mammootty






