മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ത്യ ക്രിക്കറ്റ് സബ്‌റെഡിറ്റിൽ നടത്തിയ ചോദ്യോത്തര പരിപാടി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് സച്ചിൻ നൽകിയ രസകരവും വിദഗ്ധവുമായ മറുപടികളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ഇതിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് സച്ചിൻ നൽകിയ മറുപടി മലയാളി ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ട്വന്റി20 ലോകകപ്പിനിടെ മാസങ്ങളോളം സച്ചിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ദീർഘനേരം സംസാരിച്ചിരുന്നതായും സഞ്ജു പറഞ്ഞതിനെക്കുറിച്ചും, അന്ന് അദ്ദേഹത്തോട് എന്താണ് സംസാരിച്ചതെന്നുമായിരുന്നു Read More…
Tag: mohanlal
ലാലേട്ടന്‍റെ ഡ്യൂപ്പിനെ കാണിച്ച് പറ്റിച്ചോ? അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ജയിലര്‍ 2വിന്റെ ആക്ഷൻ കൊറിയോഗ്രാഫർ
രജനീകാന്ത് ചിത്രമായ ‘ജയിലർ 2’-ൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറവായത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യം കുറഞ്ഞതിൽ ചില ആരാധകർക്ക് അതൃപ്തിയുമുണ്ട്. സിനിമയുടെ അവസാനത്തോടടുത്തുള്ള ഒരു രംഗത്ത് മോഹൻലാൽ തന്നെയാണോ അഭിനയിച്ചത് അതോ ഡ്യൂപ്പിനെയാണോ ഉപയോഗിച്ചത് എന്ന സംശയം പ്രേക്ഷകർ ഉയർത്തിയതോടെ ഈ ചർച്ച മറ്റൊരു വഴിക്ക് തിരിഞ്ഞു. ഈ വ്യാഖ്യാനങ്ങൾക്ക് മറുപടിയുമായി ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ‘ജയിലർ 2’-ലെ ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്താൻ സഹായിച്ചതിന് Read More…
‘എന്താ മോനെ ദിനേശാ’ ഡയലോഗുമായി ക്രിസ് ഗെയ്ൽ, സിക്സർ മഴയുമായി ‘യൂണിവേഴ്സൽ ബോസ്’;- വീഡിയോ
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സർപ്രൈസ് പ്രകടനം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് “യൂണിവേഴ്‌സ് ബോസ്” കാണികൾക്കായി മൈതാനത്തിറങ്ങിയത്. ആരാധകരെ രസിപ്പിക്കാനായി ബാറ്റെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്‌സറുകളുടെ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയ്‌ലിന് പന്തെറിഞ്ഞു കൊടുത്തത്. Read More…
മോഹന്‍ലാലിന്റെ മകളായതുകൊണ്ട് ആളുകളുടെ നിരീക്ഷണത്തിലാണെന്ന് തോന്നിയിട്ടില്ല- വിവാദങ്ങള്‍ക്കു ശേഷം വിസ്മയ
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച സിനിമാ പ്രവർത്തകരിൽ നടൻ മോഹൻലാലിന്റെ മകൾ വിസ്മയയും ഉണ്ടായിരുന്നു. ‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിസ്മയ ചോദിച്ചത്. ഇതിനു പിന്നാലെ വിസ്മയയ്‌ക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. വിവാദങ്ങൾക്ക് ശേഷം പുറത്തുവന്ന തന്റെ ആദ്യ അഭിമുഖത്തിൽ, തന്റെ പ്രവൃത്തികൾ ആളുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി തോന്നിയിട്ടില്ലെന്നാണ് വിസ്മയ വ്യക്തമാക്കിയത്. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. എന്ത് Read More…
എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് പിണറായിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ Read More…
‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വിന്‍സെന്റ് ഗോമസിന്റെ നമ്പര്‍ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍, മുടക്കിയത് ലക്ഷങ്ങള്‍
സ്വന്തം ഫോണ്‍നമ്പര്‍ മറന്നാലും 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ആ ഫോണ്‍നമ്പറും കഥാപാത്രവും ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ Read More…
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന Read More…
വൃഷഭ; മോഹൻലാലിന്റെ ഏറ്റവും വലിയ പരാജയ ചിത്രം ? മുടക്ക് 70കോടി, മൂന്നാംദിനം കളക്ഷൻ വെറും ₹24 ലക്ഷം; ഇതുവരെ ആകെ ഒരു കോടി
മോഹൻലാലിന്‍റെ ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ഫാന്‍റസി ആക്ഷൻ ചിത്രമായ വൃഷഭക്ക് ബോക്സ് ഓഫിസിൽ വൻ തകർച്ച. പുറത്തിറങ്ങി ആദ്യ ശനിയാഴ്ച ചിത്രത്തിന് രാജ്യവ്യാപകമായി 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിലീസായ മോഹൻലാലിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ബറോസിനെക്കാൾ വലിയ പരാജയമായി വൃഷഭ മാറിയെന്നാണ് വിലയിരുത്തൽ. ഈ രീതിയിലാണെങ്കിൽ ചിത്രത്തിന്‍റെ ആകെ കലക്ഷൻ മൂന്ന് കോടിയിൽ താഴെയായേക്കാം. ആദ്യ ദിനം ആഭ്യന്തരമായി വെറും 60 ലക്ഷം രൂപയാണ് ചിത്രം നേടിയത്. Read More…
ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ കളക്ഷന്‍ 4 ദിനം കൊണ്ട് 41 കോടിയും കടന്നെന്ന് അണിയറ പ്രവർത്തകർ
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ‘ഭ.ഭ.ബ’ മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 41 കോടി 30 ലക്ഷം രൂപയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. വൈകാതെ തന്നെ 50 കോടി ക്ലബിൽ Read More…









