Featured Spotlight

എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് പിണറായിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ Read More…

Celebrity

‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വിന്‍സെന്റ് ഗോമസിന്റെ നമ്പര്‍ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍, മുടക്കിയത് ലക്ഷങ്ങള്‍

സ്വന്തം ഫോണ്‍നമ്പര്‍ മറന്നാലും 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ആ ഫോണ്‍നമ്പറും കഥാപാത്രവും ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി. തനിക്ക്  താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ Read More…

Movie News

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സം​ഗീതാർച്ചനയും നടത്തിയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന Read More…

Featured Movie News

വൃഷഭ; മോഹൻലാലിന്റെ ഏറ്റവും വലിയ പരാജയ ചിത്രം ? മുടക്ക് 70കോടി, ​മൂന്നാംദിനം കളക്ഷൻ വെറും ₹24 ലക്ഷം; ഇതുവരെ ആകെ ഒരു കോടി

മോഹൻലാലിന്‍റെ ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ഫാന്‍റസി ആക്ഷൻ ചിത്രമായ വൃഷഭക്ക് ബോക്സ് ഓഫിസിൽ വൻ തകർച്ച. പുറത്തിറങ്ങി ആദ്യ ശനിയാഴ്ച ചിത്രത്തിന് രാജ്യവ്യാപകമായി 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിലീസായ മോഹൻലാലിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ബറോസിനെക്കാൾ വലിയ പരാജയമായി വൃഷഭ മാറിയെന്നാണ് വിലയിരുത്തൽ. ഈ രീതിയിലാണെങ്കിൽ ചിത്രത്തിന്‍റെ ആകെ കലക്ഷൻ മൂന്ന് കോടിയിൽ താഴെയായേക്കാം. ആദ്യ ദിനം ആഭ്യന്തരമായി വെറും 60 ലക്ഷം രൂപയാണ് ചിത്രം നേടിയത്. Read More…

Movie News

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ കളക്ഷന്‍ 4 ദിനം കൊണ്ട് 41 കോടിയും കടന്നെന്ന് അണിയറ പ്രവർത്തകർ

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ‘ഭ.ഭ.ബ’ മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 41 കോടി 30 ലക്ഷം രൂപയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. വൈകാതെ തന്നെ 50 കോടി ക്ലബിൽ Read More…

Featured Movie News

കര്‍മയോദ്ധ മേജര്‍ രവിയുടേതല്ല; തിരക്കഥ മോഷ്ടിച്ചതിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്. 13വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പരാതിക്കാരന് അനുകൂലമായാണ് കോടതി വിധി. പരാതിക്കാരന് 30 ലഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ആവശ്യപെട്ടു. മേജര്‍ രവി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത് എന്ന വ്യാജെന 2012ലാണ് Read More…

Movie News

ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്”; ദിലീപ് ചിത്രം “ഭ.ഭ. ബ” ട്രെയ്‌ലർ പുറത്ത്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം Read More…

Movie News

‘സുരേഷ് ഗോപിക്ക് പൊക്കം കുറഞ്ഞുപോയോ…?’; ചായക്കടയ്ക്കു മുന്‍പില്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ താരങ്ങളും

കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ തെരുവിലെ കടയില്‍നിന്ന് ചായകുടിക്കുന്ന എഐ ചിത്രം വൈറലായിരുന്നു. പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലാകുന്നു. നാടന്‍ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിസുരേഷ് ഗോപിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. Read More…

Featured Movie News

അവർ വീണ്ടും ഒത്തു ചേർന്നാൽ! മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ Read More…