മലയാളത്തിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫേഴ്‌സില്‍ എടുത്തു പറയാവുന്ന ഒരു പേരാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസനയുടേത്. മോഹന്‍ലാലിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും ചെയ്യുന്നത് അനീഷാണ്. സോഷ്യല്‍ മീഡിയയില്‍ അനീഷ് പോസ്റ്റ് ചെയ്യുന്ന താരരാജാവിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങും ആകാറുണ്ട്.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ പിന്നണിയിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോഡ്ഫാദേഴ്‌സ് ഇല്ലാതെയാണ് സിനിമാ മേഖലയിലേക്ക് അനീഷ് എത്തിയത്. സിനിമാ മാഗസീനുകളുടെ ഫാഷന്‍ ഫോട്ടോഗ്രാഫറായി കരിയര്‍ തുടങ്ങിയ അനീഷ് ഉപാസന തിരക്കുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണിന്ന്.അനീഷ് ആദ്യമായി സംവിധാനം ചെയ്തത് മാറ്റിനി എന്ന സിനിമയാണ്. Read More…