തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കുടുംബത്തെ അറിയിക്കാതെ പുറത്തുവിട്ട രോഗിയെ കാണാനില്ലെന്ന് പരാതി. വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30-നാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആഴ്‌ചയിൽ ഒന്നിലധികം ദിവസങ്ങളിൽ ഹസീബിനെ കാണാൻ സഹോദരി ആസ്പത്രിയിൽ എത്താറുണ്ടായിരുന്നു. ഓണത്തിനുശേഷം ഇവർ വീണ്ടും എത്തിയപ്പോഴാണ് ഉത്രാട ദിവസം 200 രൂപ യാത്രാച്ചെലവായി നൽകി ഹസീബിനെ ഡിസ്ചാർജ് ചെയ്ത് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. Read More…
Tag: Mental Health
യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും! ഭക്ഷണമല്ലാത്തതും കഴിക്കുന്ന അവസ്ഥ, എന്താണ് പിക്ക സിൻഡ്രോം ?
അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റിൽനിന്നാണ് ഇരുപതോളം അപൂർവ്വ വസ്തുക്കൾ ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകൾക്കൊടുവിൽ ഉള്ളിൽ ഇത്തരം വസ്തുക്കൾ കണ്ടെത്തിയതോടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഇവ പുറത്തെടുത്തത്. പുറത്തെടുത്ത 14 പേനകളിൽ ഒരെണ്ണം മൂടിയില്ലാത്ത അവസ്ഥയിലായിരുന്നു. Read More…
ദേഷ്യം വരുമ്പോൾ സ്ത്രീകൾ കരയുന്നത് എന്തുകൊണ്ട്? പിന്നിൽ ഹോർമോണുകൾ മാത്രമല്ലെന്ന് വിദഗ്ധർ
നിങ്ങൾ ദേഷ്യത്തിലോ അമിതമായ മാനസിക സമ്മർദ്ദത്തിലോ ആയിരിക്കുമ്പോൾ, സ്ത്രീ എന്ന നിലയില്‍ ആരെങ്കിലും വന്ന് നിങ്ങൾക്ക് പി.എം.എസ് (ആർത്തവത്തിന് മുന്നോടിയായുള്ള അസ്വസ്ഥതകൾ) ആണോ എന്ന് ചോദിച്ചിട്ടുണ്ടോ? ദേഷ്യം വരുമ്പോൾ കൺകോണുകളിൽ കണ്ണീർ നിറയുന്നത് പല സ്ത്രീകളുടെയും സ്വാഭാവികമായ പ്രതികരണമാണ്. ദേഷ്യം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ തൊണ്ടയിടറുന്നതും വാക്കുകൾ കിട്ടാതെ വരുന്നതും നിരാശാജനകമായ കാര്യമാണ്. ഇതിനെല്ലാം ഹോർമോണുകളെ മാത്രം കുറ്റം പറയുന്നതാണ് പതിവ്. എന്നാൽ ഹോർമോണുകൾക്ക് പുറമെ ഇതിന് പിന്നിൽ മറ്റ് പല കാരണങ്ങളുമുണ്ടെന്ന് ഗൈനക്കോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർ Read More…
മനസ്സ് ശാന്തമാകാൻ 24 മിനിറ്റ് മതി! സംഗീതത്തിന് പിന്നിലെ ആ ‘മാജിക്’ , പുതിയ പഠനം പുറത്ത്
വെറും അരമണിക്കൂറിൽ താഴെ സമയം സംഗീതം കേൾക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമോ? പുതിയൊരു ക്ലിനിക്കൽ പഠനം പറയുന്നത് അതെ എന്നാണ്. പ്രത്യേകം തയ്യാറാക്കിയ സംഗീതം വെറും 24 മിനിറ്റ് കേൾക്കുന്നത് വഴി ഉത്കണ്ഠ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ വഴിയാണിത്. ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഈ പഠനത്തിൽ, സംഗീതത്തിനൊപ്പം ‘ഓഡിറ്ററി ബീറ്റ് സ്റ്റിമുലേഷൻ’ (Auditory Beat Stimulation) എന്ന Read More…
സുഖമായി ഉറങ്ങണോ? വേറൊന്നും വേണ്ട, ഈ പറയുന്ന 5 കാര്യങ്ങള്‍ ചെയ്ത് നോക്കൂ
സുഖമായി കുറെ നേരം ഉറങ്ങണോ? എന്നാല്‍, നല്ല ഉറക്കം ഇന്ന് പലര്‍ക്കും അന്യമാണ്. സമ്മർദംമൂലം ഉറക്കമില്ലാതാവുന്നവരാണ് മിക്കവരും. മനസ്സിനെ ശാന്തമാക്കിയാൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. കൃത്യമായ ഉറക്കം മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ക്ഷീണവും ഉത്കണ്ഠയും കൂട്ടും. വ്യക്തിപരമായും തൊഴില്‍പരമായുമുള്ള പ്രശ്നങ്ങള്‍ കിടക്കയിലേക്ക് കൊണ്ടുവരുന്നത് ഉറക്കം ഇല്ലാതാക്കും. ഉറക്കത്തിന് തൊട്ടുമുമ്പുള്ള മൊബൈല്‍, ലാപ്ടോപ്പ് ഉപയോഗവും നല്ലതല്ല. കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ Read More…
മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി! അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. Read More…
മൂക്കിന്‍ തുമ്പത്തോ ദേഷ്യം ? കോപം തോന്നുമ്പോള്‍ എന്തുചെയ്യണം? എന്തു ചെയ്യരുത്?
ദേഷ്യം വന്നാല്‍ പിന്നെ കണ്ണുകാണില്ല, വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും. ഇങ്ങനെയാണ് പലരും. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ നിങ്ങളുടേത്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? കോപത്തെ മെരുക്കാന്‍ മാനസികാരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍ അറിയുക. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അത്ര നന്നല്ല. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ അങ്ങനെ അമിത ദേഷ്യത്തിന്റെ കാരണങ്ങള്‍ പലതാവാം. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും Read More…
ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തകര്‍ക്കും; ഈ ഭക്ഷണങ്ങള്‍ വില്ലന്‍
എന്ത് കാര്യങ്ങളും ചെയ്യണമെങ്കില്‍ നമ്മുടെ മനസും ശരീരവും ആരോഗ്യകരമായി തന്നെ നില നില്‍ക്കണം. ആരോഗ്യകരമായ ശരീരത്ത് മാത്രമാണ് ആരോഗ്യകരമായ മനസ് ഉണ്ടാകുകയുള്ളൂ. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മാനസിക നിലയെയും മെച്ചപ്പെടുത്തുന്നുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യും. മാനസിക ആരോഗ്യത്തെ തന്നെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…. മദ്യം – മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ Read More…
കാലാവസ്ഥാ വ്യതിയാനം യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനം
യുവാക്കളുടെ, പ്രത്യേകിച്ച് 15-24 വയസ് പ്രായമുള്ളവരുടെ മാനസികാരോഗ്യത്തിൽ കാലാവസ്ഥാ വ്യതിയാനം കാര്യമായ ആഘാതം സൃഷ്ടിക്കുന്നതായി ഏറ്റവും പുതിയ പഠനം. പ്രൈമസ് പാർട്‌ണേഴ്‌സിന്റെ “ദ കോസ്റ്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച് : യങ് വോയിസ് ഇൻ എ വാമിംഗ് വേൾഡ്” എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രതിപാദിച്ചിരിക്കുന്നത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും ഇങ്ങനെയാണ് ഇതിലൊന്ന് മാനസികാരോഗ്യപരമായി ഉണ്ടാകുന്ന ആഘാതങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഉത്കണ്ഠയും സമ്മർദ്ദവും. പഠനവുമായി ബന്ധപ്പെട്ട സർവേയിൽ Read More…









