Celebrity

ലോകത്താകെ ഈ ഷർട്ട് 100 എണ്ണംമാത്രം; അതെ… അതിൽ ഒന്ന് മമ്മൂക്കയുടേതാണ്…!

ട്രെന്‍ഡിനോടൊപ്പം നില്‍ക്കാന്‍ ഏറ്റവും മുന്നിലുള്ള നടനാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. പൊതുവേദികളില്‍ അത്യുഗ്രന്‍ ലുക്കിലെത്തി പലപ്പോഴും ആരാധകരെ ഒന്നടങ്കം ഞെട്ടിക്കാറുണ്ട് താരം. ഇപ്പോള്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. എന്‍ഡ് ലെസ്സ് ജോയ് എന്ന ബ്രാന്‍ഡിന്റെ ‘ ബാങ് ബാങ് ‘ എന്ന ഷര്‍ട്ട് ആയിരുന്നു താരം ധരിച്ചത്. 1966 പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ Read More…

Good News

മമ്മൂട്ടിയെ കണ്ടു, ചിത്രത്തില്‍ ഓട്ടോഗ്രാഫും കിട്ടി; സന്തോഷത്തോടെ കുഞ്ഞ് ഇവാൻ യാത്രയായി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും അവരുടെ കൈയില്‍ നിന്ന് ഒപ്പ് വാങ്ങുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. അതില്‍ പലതും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ കുഞ്ഞ് ഇവാന്‍ മമ്മൂക്കയെ കണ്ട നിമിഷം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റിയ കാന്‍സര്‍ ബാധിതനായ ഇവാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തുനിന്ന് യാത്രയായി. അഖില്‍ ജോയിയുടെയും നിമ്മുവിന്റെയും മകനാണ് ഇവാന്‍ ജോ അഖില്‍. ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുട്ടിയില്‍ കണ്ടെത്തിയത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. സിനിമ കണ്ട് തുടങ്ങിയ കാലം Read More…

Movie News

ആവേശത്തിന് ഫഹദ് റഫറന്‍സാക്കിയത് മമ്മൂട്ടിയെ ; സിനിമ പൂര്‍ണമായും ഫഹദിന്റേതെന്ന് മെഗാസ്റ്റാര്‍

ആവേശം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ അടുത്തിടെ തിയേറ്ററുകളില്‍ ഉണ്ടാക്കിയത് വന്‍ തരംഗമായിരുന്നു. നടനെ പ്രശംസിക്കാനായി എത്തുന്നവരുടെ പട്ടികയിലേക്ക് ചേര്‍ന്നിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. നടന്റെ കുറ്റമറ്റ അഭിനയ പ്രകടനത്തെ അഭിനന്ദിക്കാന്‍ മമ്മൂട്ടി അല്‍പ്പം പോലും പിശുക്ക് കാട്ടിയില്ല. എന്നാല്‍ സിനിമയില്‍ തന്റെ കഥാപാത്രമായ രംഗന് റഫറന്‍സായി താന്‍ ഉപയോഗിച്ചത് മമ്മൂട്ടിയുടെ ചില കഥാപാത്രങ്ങളായിരുന്നെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ആവേശത്തില്‍ രംഗയെ അവതരിപ്പിക്കാനുള്ള തന്റെ പരാമര്‍ശങ്ങള്‍ മമ്മൂട്ടിയുടെ പഴയകാല സിനിമകളില്‍ നിന്നുള്ളതാണെന്ന് ഫഹദ് ഫാസില്‍ മുന്‍ Read More…

Movie News

ഇവരുടെ ധൈര്യത്തിലാണ് നില്‍ക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. താന്‍ നില്‍ക്കുന്നത് പ്രേക്ഷകരുടെ ധൈര്യത്തിലാണെന്നും 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ലായെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രോമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്.” ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി , വിട്ടിട്ടില്ല ഇനി വിടത്തില്ല. ” എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. മമ്മൂട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആളിക്കത്തുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നതും വളരെ ശ്രദ്ധേയമാണ്. ഇതിന് Read More…

Celebrity

ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രതിഫലം 500 രൂപ ; മമ്മൂട്ടിയുടെ നായിക ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍താരം

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ് അവതാരകയും അഭിനേത്രിയുമായ അനസൂയ ഭരദ്വാജ്. നിലവില്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായാണ് അനസൂയ കണക്കാക്കപ്പെടുന്നത്. ടെലിവിഷനിലും സിനിമയിലും പ്രോജക്ടുകള്‍ക്ക് അവള്‍ പരക്കെ അറിയപ്പെടുന്നു. മലയാളത്തില്‍ മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വത്തിലും നടി മികച്ച വേഷം ചെയ്തു. ഇത്രയും ഉയരങ്ങളില്‍ എത്താന്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വന്ന നടിയുടെ ആദ്യ പ്രതിഫലം എന്താണെന്ന് അറിയാമോ? സഹനടിയായി കരിയര്‍ ആരംഭിച്ച താരം 2003-ല്‍ പുറത്തിറങ്ങിയ തെലുങ്ക്-ഭാഷാ പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായ നാഗയിലാണ് Read More…

Movie News

മമ്മൂട്ടിയും നയന്‍താരയും ഗൗതംമേനോന്റെ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു?

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും അവസാനമായി ഒന്നിച്ചത് മലയാളം ചിത്രമായ ‘പുതിയ നിയമം’ ആയിരുന്നു. ഇപ്പോള്‍ ഇരുവരും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ഫിലിമില്‍ മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രം മലയാളത്തിലാണെങ്കില്‍ സംവിധായകന്റെ മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രൊജക്ടായിരിക്കും ഇത്. മമ്മൂട്ടിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച മലയാളംസിനിമ കമലിന്റെ Read More…

Movie News

മമ്മൂട്ടിയുടെ കിടുകിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ടര്‍ബോ, കട്ടയ്ക്ക് നില്‍ക്കുന്ന വില്ലന്‍ ആര്‍.ബി.ഷെട്ടി; ട്രെയിലര്‍ പുറത്തിറങ്ങി

ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം ‘ടര്‍ബോ’ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. മെയ് 12ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജനപ്രിയ കന്നഡ നടന്‍ രാജ് ബി ഷെട്ടിയുമായുള്ള മമ്മൂട്ടിയുടെ കിടുകിടിലന്‍ ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലറിന് കാഴ്ചക്കാര്‍ കൂടുകയാണ്. മെയ് 23 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 2022-ല്‍ പുറത്തിറങ്ങിയ ‘ഭീഷ്മ പര്‍വ്വം’ എന്ന ചിത്രത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യത്തെ മുഴുനീള മാസ് എന്റര്‍ടെയ്നറാണിത്. ‘ടര്‍ബോ’ ഒരു ആക്ഷന്‍ കോമഡിയാണെന്ന Read More…

Movie News

” മമ്മൂട്ടി ചോദിച്ചു, കാതല്‍ തമിഴില്‍ ആര്‍ക്ക് ചെയ്യാനാകും?”

കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമ്മതിച്ച് തമിഴ് സംവിധായകന്‍ ലിംഗുസ്വാമി. റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ ചില ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ഹിറ്റുകള്‍ നിര്‍മ്മിച്ച ലിംഗുസാമി തന്റെ അടുത്തിടെ തന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തില്‍ (2001) മമ്മൂട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. സിനിമ ചെയ്യുന്നതിനിടെ ലിംഗുസാമിയും മമ്മൂട്ടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അന്നു പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, ഇത് തന്റെ ആദ്യകാലങ്ങളാണെന്നും താനായിരുന്നു അക്കാര്യത്തില്‍ തെറ്റെന്നും ലിംഗുസാമി പറഞ്ഞു. ”അദ്ദേഹം ഒരു Read More…

Celebrity

ഒരു സിനിമയ്ക്ക് 10കോടി, മൂന്ന് ആഡംബര കാറുകള്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സമ്പത്ത് എത്രയാണെന്നറിയാമോ?

അഞ്ചു പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് മമ്മൂട്ടി. സിനിമയോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത കൂറും അഭിനിവേശവും കാരണം പുതിയ തലമുറയ്ക്ക് പോലും അദ്ദേഹം പാഠപ്പുസ്തകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സിനിമാ നേട്ടങ്ങള്‍ക്കപ്പുറം, മമ്മൂട്ടിയുടെ സാമ്പത്തിക മികവും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയുമൊക്കെ വ്യാപകമായ ശ്രദ്ധയാണ് നേരിടുന്നത്. മമ്മൂട്ടിയുടെ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസബിള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 340 കോടിയാണ്. വ്യവസായത്തില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മമ്മൂട്ടി ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായിട്ടാണ് കണക്കുകള്‍. അനേകം Read More…