രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ റീ റിലീസിംഗില്‍ കാര്യമായി ഏശിയില്ലെങ്കിലും മമ്മൂട്ടിയുടെ രണ്ടാമത്തെ ക്ലാസ്സിക് സിനിമയും 4 കെ റിലീസിംഗിന് ഒരുങ്ങുന്നു. 20 തിയറ്ററുകളില്‍ റെഗുലര്‍ ഷോകളില്‍ 25 ദിവസം തികയ്ക്കുകയും 100 ദിവസത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയും ചെയ്ത ആദ്യ മലയാളം സിനിമയെന്ന വിശേഷണം നേടിയ മലയാളം ക്ലാസിക് ആക്ഷന്‍ ഡ്രാമ ചിത്രം ‘ആവനാഴി’ യാണ് ബിഗ് സ്‌ക്രീനുകളിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2025 ജനുവരി 3 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ‘ആവനാഴി’യുടെ റീ റിലീസ് തീയതി Read More…
Tag: mammootty
പലേരി മാണിക്യത്തിന്റെ റി- റിലീസ് മോശമോ? സിനിമ ഇതുവരെ നേടിയത് ഒരുലക്ഷം മാത്രം?
ഇത് റീ റിലീസിംഗിന്റെ കാലമാണ്. വിജയ് യുടെ ഗില്ലി മുതല്‍ തുടങ്ങിയ പ്രവണതയില്‍ മലയാളത്തില്‍ നിന്നും സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വമ്പന്‍ നേട്ടമുണ്ടാക്കി. എന്നാല്‍ മമ്മൂട്ടി നായകനായി മൂന്ന് വേഷങ്ങളില്‍ എത്തിയ പലേരി മാണിക്യത്തിന് രണ്ടാം വരവിലും ഉണര്‍വ്വുണ്ടാക്കാനായില്ല. ആദ്യ തവണ വന്നപ്പോഴും ബോക്‌സോഫീസില്‍ മൂക്ക് കൂത്തിയ സിനിമ റി റിലീസിംഗിലും ശ്രദ്ധ നേടാനായില്ല. ഒക്ടോബര്‍ നാലിന് വീണ്ടും റിലീസ് ചെയ്ത സിനിമയ്ക്ക് ഒരാഴ്ച കൊണ്ടു നേടാനായത് ഒരു ലക്ഷം രൂപ പോലുമില്ല. കേരള ബോക്സ് ഓഫീസ് Read More…
മലയാളത്തിന്റെ ഇതിഹാസ ചിത്രം വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക്
മലയാള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി എംടി ഹരിഹരൻ കൂട്ടുകെട്ടിൽ 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമകളുടെ പട്ടികയിൽ തന്നെ പൊൻതൂവലായി മാറിയ ഇതിഹാസ ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറെ റിലീസിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു വടക്കൻ വീരഗാഥ 4k വേർഷന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. മാറ്റിനി നൗ ആണ് ഡോൾബി അറ്റ്മോസ് ഫോർ കെ വേർഷനിൽ Read More…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ; മഹേഷ് നാരായണന്റെ വമ്പന്‍ ചിത്രത്തിനായി കാത്തിരിക്കാം
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ എക്കാലവും മലയാളി ആരാധകരുടെ പ്രതീക്ഷയാണ്. ഇരുവരും അവസാനമായി ഒരുമിച്ച സിനിമ ട്വന്റി20 ആയിരുന്നു. എന്നാല്‍ വീണ്ടും ഈ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ ആശയം വെച്ചുതരികയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയെ നായകനാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും എത്തുക. താരത്തിന്റെ ഭാഗങ്ങള്‍ രണ്ടോ മൂന്നോ ഷെഡ്യൂളുകളിലായി ചിത്രീകരിക്കും, അത് 30 ദിവസത്തിലധികം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും Read More…
മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ, മഹേഷ് നാരായണൻ ചിത്രം, ലൊക്കേഷൻ ശ്രീലങ്ക ?
മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ പുതിയ സിനിമ വരുന്നതായി റിപ്പോർട്ട്. നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസ് ചേർന്ന്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരിക്കും 11വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 2013-ല്‍ കടല്‍കടന്നൊരു മാത്തുക്കുട്ടിയിലാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15-ന് അതിർത്തി സിനിമയുടെ പ്രവർത്തകൻ പ്രധാനമന്ത്രി ബിനീഷ് ഗുണ വർധനയുമായി മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, സംവിധായകൻ മഹേഷ് നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ച Read More…
സലാര്‍-2ല്‍ മലയാളത്തിന്റെ ഈ സൂപ്പര്‍താരവും ; സംവിധായകന്‍ പ്രശാന്തനീലുമായി ചര്‍ച്ച നടക്കുന്നു
അമ്മ’യുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മലയാളത്തിലെ സൂപ്പര്‍താരം പടിയിറങ്ങിയത് കഴിഞ്ഞമാസമായിരുന്നു. അസാധാരണമായ കാര്യത്തിന്റെ പേരില്‍ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്ന താരം ഇപ്പോള്‍ മറ്റൊരു കാരണം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. താരം ഒരു പുതിയ സിനിമയ്ക്കായി കെ.ജി.എഫ്. സംവിധായകന്‍ പ്രശാന്ത് നീലുമായി ചര്‍ച്ച നടത്തുന്നതായി കിംവദന്തിയുണ്ട്. പ്രഭാസ് നായകനാകുന്ന സലാര്‍ 2 ല്‍ ഒരു നിര്‍ണ്ണായക കഥാപാത്രത്തെ താരം അവതരിപ്പിച്ചേക്കുമെന്നും സലാര്‍ യൂണിവേഴ്‌സില്‍ ചേരുന്നതിനെക്കുറിച്ച് താരവുമായി പ്രശാന്ത് നീല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് വിവരം. ട്രാക്ക് ടോളിവുഡിന്റെ Read More…
വില്ലന്‍ കഥാപാത്രത്തെ കിട്ടിയാലും മമ്മൂട്ടി സ്വീകരിക്കും ; അതിനൊരു കാരണമുണ്ട്
സിനിമയില്‍ അഞ്ച് ദശകങ്ങളോളം പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറിയ നടന്‍ മമ്മൂട്ടിക്ക് ശനിയാഴ്ച 73 ന്റെ നിറവായിരുന്നു. അനേകം സ്ഥലത്തു നിന്നുമാണ് നടന് ആരാധകര്‍ ആശംസയുമായി സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്. പ്രായം ഇത്രയും എത്തിയിട്ടും ഇനിയും വെല്ലുവിളിക്കപ്പെടുന്ന വേഷത്തിന് വേണ്ടി കാത്തിരിക്കുന്ന മമ്മൂട്ടി വില്ലന്‍വേഷമോ നെഗറ്റീവ് റോളോ ഒന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. തന്റെ സൂപ്പര്‍ സ്റ്റാര്‍ പ്രതിച്ഛായയെ ഭയപ്പെടാതെ തന്റെ കരിയറില്‍ ഉടനീളം പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു സാമ്പ്രദായിക ‘ഹീറോ’ ഇമേജ് നിലനിര്‍ത്തുന്നതില്‍ ആശങ്കയില്ലാതെ മുന്നേറുന്ന Read More…
മമ്മൂട്ടിയുടെ അതിവേഗ ഇടപെടലിൽ മഞ്ജിമയ്ക്ക് പുതുജന്മം
ജന്മദിന ആശംസകൾ മമ്മൂക്കാ…. എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..” ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ നടൻ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, രാജഗിരി ആശുപത്രിയിൽ സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് നൽകിയത്. വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു Read More…
മമ്മൂട്ടി ഇതിഹാസം, അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യതയില്ല ; ദേശീയ പുരസ്‌ക്കാര ജേതാവ് ഋഷബ് ഷെട്ടി
മമ്മൂട്ടി ഇതിഹാസനടന്‍ അദ്ദേഹത്തിനൊപ്പം മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ദേശീയ പുരസ്‌ക്കാര ജേതാവും കന്നഡതാരവുമായ നടന്‍ ഋഷബ് ഷെട്ടി. ദേശീയപുരസ്‌ക്കാര പഖ്യാപനത്തിന് ശേഷം അവിശ്വാസവും നന്ദിയും താരം അറിയിച്ചു. തന്റെ വിജയം പലരും പ്രവചിച്ചെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ താന്‍ അത് പൂര്‍ണമായി വിശ്വസിച്ചിരുന്നില്ലെന്ന് ഋഷബ് ഷെട്ടി സമ്മതിച്ചു. വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ ആദ്യം അഭിനന്ദിച്ചത് ഭാര്യയാണെന്നും പറഞ്ഞു. കന്താര എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനായി തിരഞ്ഞെടുക്കുന്നതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകണമെന്ന് പറഞ്ഞു. ദേശീയ Read More…