Celebrity

പ്രിയങ്കാചോപ്രയുടെ പ്രതിഫലത്തില്‍ റെക്കോഡ്; രാജമൗലിയുടെ സിനിമയ്ക്കായി വാങ്ങുന്നത് കണ്ണുതള്ളുന്ന തുക…!

ദീര്‍ഘനാളെത്ത ഇടവേളയ്ക്ക് ശേഷം രാജമൗലി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മഹേഷ്ബാബു നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം. താല്‍ക്കാലികമായി എസ്എസ്എംബി29 എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ഏറ്റവും വലിയ കൗതുകം ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്കാചോപ്രയുടെ ഇന്ത്യന്‍ സിനിമയിലേക്കുള്ള മടക്കമാണ്. സിനിമയില്‍ മഹേഷ്ബാബുവിന് നായികയായി തീരുമാനിച്ചിരിക്കുന്നത് പ്രിയങ്കാചോപ്രയെ ആയതിനാല്‍ ആ സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര ശ്രദ്ധ കൂടി കൈവരിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ഒരു കാഴ്ച്ചയെ സ്‌ക്രീനില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പ്രോജക്റ്റിനായി പ്രിയങ്ക ചോപ്ര നേടിയതായി ആരോപിക്കപ്പെടുന്ന Read More…

Featured Movie News

അല്ലു അര്‍ജുന് പകരം പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഈ നടനായിരുന്നു; താരം പിന്മാറാന്‍ കാരണം

ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുഷ്പ 2 തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. 2021-ല്‍ റിലീസായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുനോടൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് അല്ലു അര്‍ജുന് പകരം മറ്റൊരു പ്രമുഖ നടനായിരുന്നു. വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരം Read More…

Movie News

മനുഷ്യസ്‌നേഹിയായ സൂപ്പര്‍സ്റ്റാര്‍; ജീവകാരുണ്യത്തിന് വര്‍ഷംതോറും 30 കോടി നല്‍കി മഹേഷ്ബാബു

തെലുങ്ക് സിനിമയിലെ മഹേഷ് ബാബു ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല മഹാനായ ഒരു മനുഷ്യസ്‌നേഹി കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. തെലുങ്ക് സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന അദ്ദേഹം അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അനേകരുടെ ഹൃദയം കീഴടക്കുന്നു. ഓരോ വര്‍ഷവും 30 കോടി രൂപയാണ് അദ്ദേഹം ഇതിനായി നല്‍കുന്നത്. 48 വയസ്സുള്ള നടന്‍ നിരവധി എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. ചിലത് അദ്ദേഹം സ്വയം നിയന്ത്രിക്കുന്നു. റെയിന്‍ബോ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പങ്കാളിയാണ്. Read More…

Movie News

പൃഥ്വിരാജിനെതേടി വമ്പന്‍ അവസരങ്ങള്‍; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷം?

ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന്‍ സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന്‍ ഇന്ത്യന്‍ നീക്കം നടത്തുന്നത്. ഈ നിരയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന്‍ ഛോട്ടേ മിയാനും അടക്കം വമ്പന്‍ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം. എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്‍ക്കാലികമായി Read More…