മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകദേശം 100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് അര്‍ണാല ബീച്ചില്‍ ചത്ത സസ്തനിയെ കാണുകയും ലോക്കല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഫിഷറീസ്, റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. തിമിംഗലം ഒരു കപ്പലിലോ വലിയ ബോട്ടിലോ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും ഇത് മരണത്തിലേക്ക് നയിക്കുകയും തീരത്തേക്ക് ഒഴുകുകയും ചെയ്തതായി അര്‍ണാല സാഗ്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചതോടെ ഭീമാകാരമായ കടല്‍ ജീവിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബീച്ചില്‍ Read More…
Tag: Maharashtra
റെയില്‍വേ സ്‌റ്റേഷനില്‍ ചവറ്റുകൊട്ടയില്‍ തള്ളിയ പെണ്‍കുഞ്ഞ് ; കാഴ്ച വൈകല്യമുള്ള മാല സെക്രട്ടേറിയേറ്റിലേക്ക്
സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കോടിക്കണക്കിന് കഥകളുടെ ഇടയില്‍ ഒന്നാണെങ്കിലും 25 കാരിയായ മാലാ പപാല്‍ക്കറിന്റേത് കണ്ണുനിറയും നെഞ്ചില്‍ വിങ്ങലുണ്ടാക്കുകയും ചെയ്യുന്നു. നവജാത ശിശുവായിരിക്കെ റെയില്‍വേ സ്റ്റേഷനില്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട കാഴ്ച വൈകല്യമുള്ള 25 കാരിയായ മാലാ പപാല്‍ക്കര്‍ മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിഎസ്സി) പരീക്ഷ പാസായി മുംബൈയിലെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ ക്ലാസ് ത്രീ ജീവനക്കാരിയായി കരിയര്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. 25 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ജല്‍ഗാവ് റെയില്‍വേ സ്റ്റേഷനിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തിയതോടെയാണ് പപാല്‍ക്കറിന്റെ കഥ ആരംഭിക്കുന്നത്. മാതാപിതാക്കളെ Read More…
70 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ സ്‌കൂള്‍ ; സ്‌കൂളിനെ ഞെട്ടിച്ച് അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ
സ്‌കൂളിലെ അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അമ്പരപ്പില്‍. മഹാരാഷ്ട്രയിലെ ബീഡിലെ ഒരു സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ മാതാപിതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സ്‌കൂളിനെതിരേ ഉയരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് അദ്ധ്യാപകരും ഇതേ സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. എക്‌സാമിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സ്‌കൂള്‍ ക്യാംപസിന്റെ പലയിടങ്ങളിലുമായി ഇവര്‍ ഏര്‍പ്പെട്ട കാര്യങ്ങളുടെ ഷോട്ടുകളാണ് വീഡിയോയായി പുറത്തു വന്നിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സ്‌കൂള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. Read More…