Sports

ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി

അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…

Featured Sports

എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ

ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു. റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് Read More…

Sports

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആസൂത്രിതം; മെസ്സിക്ക് വേണ്ടി മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥയെന്ന് ഇതിഹാസ പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും നേടിയ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. പെനാല്‍റ്റിയില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം ലോകകപ്പ് നേടിയത്. ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായിരുന്ന വാന്‍ ഗാല്‍, ഡച്ച് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പറഞ്ഞത്. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ലോകകപ്പില്‍ മുന്‍കൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അര്‍ജന്റീന അവരുടെ ഗോളുകള്‍ എങ്ങനെ സ്‌കോര്‍ ചെയ്തു. Read More…

Featured Sports

ഗോളടിച്ചും അടിപ്പിച്ചും മെസ്സി വീണ്ടും ദേശീയ ജഴ്‌സിയില്‍; 2026 ലോകകപ്പില്‍ അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമോ?

മോണ്ടിവീഡിയോ: അമേരിക്കന്‍ മേജര്‍ലീഗ് സോക്കറില്‍ സ്വപ്‌നതുല്യമായ ഒരു സ്റ്റാര്‍ട്ടിംഗിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിലേക്ക് വീണ്ടുമെത്തുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി. വ്യാഴാഴ്ച തുടങ്ങുന്ന 2026 അമേരിക്ക, കാനഡ, മെക്‌സിക്കോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി താരം വീണ്ടും ജഴ്‌സിയിടും. ഒമ്പത് മാസം മുമ്പാണ് മെസ്സി അര്‍ജന്റീനയ്ക്കായി ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിലൂടെ തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണെന്ന് നിസ്സംശയം തെളിയിക്കുകയും ചെയ്തു. ദോഹയിലെ ആ മാന്ത്രികരാവിന് ശേഷം മെസ്സി Read More…