ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള പാവകളൊക്കെ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. പല തരത്തിലും പല വലിപ്പത്തിലുള്ള കിടിലന്‍ പാവകളാണ് ഇന്ന് വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിയ്ക്കുന്നത്. പാവകളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയില്‍ സജീവമായിരിയ്ക്കുകയാണ്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയില്‍ ആരംഭിച്ചത്. കൊറിയന്‍ സംഗീത ബാന്‍ഡായ EXO-യിലെ അംഗമായ ചെന്‍ (Kim Jong-dae)ന്റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകര്‍ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് Read More…
Tag: life style
അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍ : പഠനം
ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്. പാരീസ് സൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെവെറിന്‍ സാബിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അഞ്ചുമണിക്കൂര്‍ മാത്രമോ അതില്‍ താഴെയോ ഉറങ്ങുന്നവരെ കാത്തിരിക്കുന്ന Read More…
ഈ 7 ശീലങ്ങള്‍ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാക്കും
ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്നുണ്ടാവില്ല. എന്നാൽ സ്റ്റൗ ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
ജെന്‍ സി പെണ്‍കുട്ടികള്‍ക്കിഷ്ടം പ്രായമുള്ള പങ്കാളികളെ; ഡേറ്റിങ് ലോകത്തെ പുതിയ ട്രെന്‍ഡ്
സമകാലിക ഡേറ്റിങ് ലോകത്ത് ശ്രദ്ധേയമായ ഒരു മാറ്റം പ്രകടമാവുകയാണ്. ജെൻ സി (Gen Z) പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. പ്രായവ്യത്യാസത്തേക്കാൾ ഉപരിയായി വൈകാരികമായ പൊരുത്തത്തിനും ഒരേ രീതിയിലുള്ള ജീവിത വീക്ഷണത്തിനുമാണ് ഇവർ മുൻഗണന നൽകുന്നത്. സോഷ്യൽ മീഡിയയില്‍ ഇത്തരം Age-Gap റിലേഷന്‍ഷിപ്പ് കഥകൾ ഇന്ന് സർവ്വസാധാരണമാണ് എന്തുകൊണ്ട് മുതിർന്ന പങ്കാളികൾ? ജെൻ സി പെൺകുട്ടികൾ മുതിർന്ന പങ്കാളികളിലേക്ക് ആകർഷിക്കപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: എന്താണ് ‘ജെൻ-ബ്ലെൻഡ്’ (Gen-Blend) റിലേഷന്‍ഷിപ്പ്? പ്രായവ്യത്യാസമില്ലാതെ ബന്ധങ്ങളിൽ Read More…
ജോലിഭാരം കുറയ്ക്കാനായി ഓഫീസില്‍ രോഗിയായി അഭിനയിച്ചു ; പോസ്റ്റുമായി യുവാവ്, വൻ വിമർശനം
ഓഫീസിലെ വലിയ വലിയ ജോലികളില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പ്രയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ മനപൂര്‍വ്വം തന്നെ കമ്പനിയെയും കൂടെയുള്ളവരേയും കബളിപ്പിയ്ക്കുന്ന കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച യുവാവിന്റെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. @TheArnabSaha എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, താന്‍ ജോലി സ്ഥലത്ത് പ്രയോഗിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്. അസുഖമുള്ളതായി അഭിനയിക്കുന്നത് മുതല്‍ വീട്ടിലെ പ്രാരാബ്ദം പറയുന്നത് വരെ ഇതില്‍ പെടുന്നതായാണ് യുവാവ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ തുറന്നു പറയുന്നത് ആദ്യമാണെന്നാണ് Read More…
ഒരു കപ്പ് ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് പോഹയ്ക്ക് 1512; ലോസ് ആഞ്ചെലെസിൽ ഇന്ത്യൻ യുവാവിന്റെ ചായവില്പന വൈറൽ
ഒരു കപ്പ് ചായ 782 രൂപയ്ക്ക് വില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറുകാരനായ യുവാവ് ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റിലാണ് ചായ വില്‍പ്പന പൊടിപൊടിയ്ക്കുന്നത്. നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് തന്റെ വരുമാനം കണ്ടെത്തുന്നത്. യുവാവ് ചായ വില്‍ക്കുന്ന രീതിയാണ് ഏവരേയും ആകര്‍ഷിയ്ക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചാണ് യുവാവ് ചായ വില്‍ക്കുന്നത്. 2026 ജനുവരി ആദ്യം മുതല്‍ തന്നെ യുവാവിന്റെ ചായവില്‍പ്പനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ Read More…
ജനുവരി മാസത്തില്‍ വിവാഹമോചനം കൂടും; എന്താണ് കാര്യം?
ഡിവോഴ്സ് വക്കീലന്മാരും തെറാപ്പിസ്റ്റുകളും ജനുവരി മാസത്തെ ‘ഡിവോഴ്സ് മന്ത്’ അഥവാ വിവാഹമോചനം കൂടുന്ന മാസം എന്നാണ് വിളിക്കുന്നത്. ജനുവരി മാസത്തിൽ വിവാഹമോചന ഹർജികൾ നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാറുണ്ടത്രെ. എന്തുകൊണ്ടാണിത്? അമേരിക്കൻ അക്കാദമി ഓഫ് മാട്രിമോണിയൽ ലോയേഴ്സിന്റെ പ്രസിഡന്റായ സൂസൻ മ്യെർസിന്റെ അഭിപ്രായത്തിൽ 1970 -കളിലും 80 -കളിലുമാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, ജനുവരിയിൽ വിവാഹമോചന അപേക്ഷകളിൽ 33 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ലോകമെമ്പാടും പുതുവർഷത്തിൽ ജീവിതം മെച്ചപ്പെടുത്താൻ Read More…
തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ
ഉറക്കം നമ്മുടെ ദിനചര്യകളെയൊക്കെ സാരമായ രീതിയില്‍ ബാധിയ്ക്കുന്ന ഒരു കാര്യമാണ്. ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം മൊത്തം പോയി എന്നു തന്നെ പറയാം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണവും ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്. രാത്രിയില്‍ ഉറങ്ങാത്തതിനാല്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങിയിട്ടും അത്ര ഗുണം ഉണ്ടാകുകയില്ല. ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് നല്ലതല്ല. ഉറക്കത്തിന്റെ ക്ഷീണം മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. വ്യായാമം – Read More…
വെർജിൻ കോക്കനട്ട് ഓയിൻ ഉപയോഗിച്ചാൽ ഗുണം പലതുണ്ട് ; ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്
വെളിച്ചെണ്ണയുടെ വളരെ ശുദ്ധമായ രൂപമാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നുവെന്ന ഗുണവും ഇതിന് ഉണ്ട്. ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നു സംരക്ഷിക്കുകയും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പല പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലെയും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒരു പ്രധാന ചേരുവയാണ്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഏതൊക്കെ തരത്തില്‍ നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ഉയോഗിയ്ക്കാമെന്ന് അറിയാം….. മേക്കപ്പ് റിമൂവര്‍ – നല്ലൊരു മേക്കപ്പ് റിമൂവറായി വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ളതും Read More…









