Crime Featured

കടം വാങ്ങിയ 300 രൂപയ്ക്ക് വിഷം, കടം പെരുകിയതോടെ ആത്മഹത്യ; വില്ലത്തി സിന്ധു നയിച്ചത് ആഡംബര ജീവിതം

തിരുവനന്തപുരം: വിശ്വസിച്ച് ഏൽപ്പിച്ച എഴുപതോളം പവൻ സ്വർണം തിരികെ ലഭിക്കില്ലെന്ന ആശങ്കയും കടബാധ്യതയുമാണ് വിഴിഞ്ഞത്ത് രണ്ട് യുവതികളെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ അഞ്ജു (28), ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 30-ന് കടയിൽനിന്ന് വാങ്ങിയ ശീതളപാനീയത്തിൽ വിഷം കലർത്തി ഇരുവരും കോവളം ബീച്ചിലെത്തി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സിന്ധുകുമാരി (53) എന്ന സ്ത്രീയുടെ ചതിയിൽപെട്ടാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് യുവതികളുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മരണത്തിന് ഒരാഴ്ച മുൻപും യുവതികൾ Read More…

Crime

മദ്യപാനിയായ മകനെ ആസിഡ് കുടിപ്പിച്ച് മാതാവ്, ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്; ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം, ഒടുവില്‍ അറസ്റ്റ്

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ മദ്യപാനിയായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിലായി. 23 വയസുകാരനായ രാം ബാബുഭായ് ഭാംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബുഭായ് ഭാംഭാവയെയും മാതാവ് മനീഷബെന്നിനെയും പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനായ രാം സ്ഥിരമായി മദ്യപിച്ച് മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് മകനെ വകവരുത്താൻ തീരുമാനിച്ച ഇവർ, കൊലപാതകത്തിന് ശേഷം അത് ആത്മഹത്യയായി ചിത്രീകരിക്കാനും പദ്ധതിയിട്ടു. സംഭവദിവസം മദ്യപിച്ചെത്തിയ രാം മാതാപിതാക്കളുമായി വീണ്ടും വഴക്കിലായി. ഇതിനിടയിൽ Read More…

Crime

‘അവള്‍ തടിച്ചി, കുട്ടികളുണ്ടാകില്ല,എനിക്ക് ചേരില്ല, കൂടുതൽ സ്ത്രീധനം വേണം’; ക്രൂരപീഡനം, യുവതിയെ കൊലപ്പെടുത്തി ഭർത്താവ്

ധാർവാഡ്: വർഷങ്ങള്‍ നീണ്ട ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. പ്രിയങ്ക കമലകർ (29) എന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബസവരാജ് വദ്ദറിനെയും ഇയാളുടെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 29 തിങ്കളാഴ്ച രാത്രിയാണ് നവൽഗുന്ദ് താലൂക്കിലെ ഹനസി ഗ്രാമത്തിലുള്ള വീട്ടിൽ വെച്ച് ബസവരാജ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ഈ കൊലപാതക Read More…

Crime

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തു; ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ജീവനൊടുക്കി യുവാവ്

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ബൽറാം കുശ്വാഹ എന്ന യുവാവാണ് ഭാര്യ രവിതയെയും രണ്ട് ആൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പത്തു ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ ‘ഭാഗവത് കഥ’ എന്ന നൃത്തനാടക പരിപാടിയിൽ രവിത പങ്കെടുത്തിരുന്നു. എന്നാൽ ഭാര്യ പൊതുവേദിയിൽ നൃത്തം ചെയ്തത് ബൽറാമിന് Read More…

Spotlight

സിസേറിയൻ‍ താല്‍പ്പര്യമില്ല, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ചു; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കോയമ്പത്തൂർ ഊത്തുകുളിക്കു സമീപമുള്ള തളവായ്പാളയത്ത്, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജൂൺ 25-നായിരുന്നു ദമ്പതികൾ വീട്ടിൽവച്ച് പ്രസവത്തിന് ശ്രമിച്ചത്. ഇവർക്ക് നാല് വയസ്സുള്ള മറ്റൊരു പെൺകുഞ്ഞു കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം ഡോക്ടർമാരുടെ സഹായമില്ലാതെ യുട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽവച്ച് തന്നെ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നാലെ ശശികലയ്ക്ക് കഠിനമായ രക്തസ്രാവം ഉണ്ടായി. അവശയായ യുവതിയെ Read More…

Crime

മകൾക്കും നാലു പേരക്കുട്ടികൾക്കും വിഷം നൽകി; മരണം ഉറപ്പിച്ച ശേഷം വയോധികയുടെ ആത്മഹത്യ

വാഷിങ്ടൻ ∙ ന്യൂയോർക്കിൽ സ്വന്തം മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് Read More…

Spotlight

വീട്ടിലെ പാചകം പൊള്ളും! ഗാർഹിക എൽപിജി വിലയിൽ വീണ്ടും 29 രൂപ വർധന, മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണ

ന്യൂഡൽഹി∙ വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർദ്ധന . സിലിണ്ടറിന് 29 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഈ പുതിയ വിലവർദ്ധനവ് ഇന്ന് മുതൽ തന്നെ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 14.2 കിലോ തൂക്കമുള്ള പാചകവാതക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. നേരത്തെ മാർച്ചിലും സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന Read More…

Spotlight

കരുവന്നൂർ തട്ടിപ്പ്: കേസിൽ CPIMന് തിരിച്ചടി; നേതാക്കള്‍ കോടതിയിലെത്തണം, പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് കോടതി

കണ്ണൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.ഐ.എമ്മിന് കടുത്ത തിരിച്ചടി നേരിടുന്നു. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കി പി.എം.എൽ.എ കോടതി സമൻസ് അയച്ചു. കേസിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. സി.പി.ഐ.എം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കം കുറ്റപത്രത്തിലുള്ള മുഴുവൻ പ്രതികൾക്കുമാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. വരും മാസം നാലാം തീയതി ഇവർ കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 28 പേർക്കെതിരെയാണ് കോടതി ഇപ്പോൾ Read More…

Spotlight

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടും; മകൾക്ക് ആശ്രിത നിയമനം നൽകും

തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും. ഇതിനു പുറമേ നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമന പ്രകാരം ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ട നവീന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവരെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വിവരങ്ങൾ നേരിട്ട് അറിയിക്കുകയായിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് നവീന്റെ കുടുംബം Read More…