Spotlight

വ്യാപകതെറ്റുകളെന്ന് പരാതി; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം∙ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രബന്ധത്തിലെ തെറ്റുകളും ക്രമക്കേടുകളും പ്രാഥമികമായി പരിശോധിക്കുന്നതിനായി നാലംഗ ഉപസമിതിയെ ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി. പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകളുണ്ടെന്ന പരാതി ഗവര്‍ണര്‍ നേരത്തെ സര്‍വകലാശാലയ്ക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞാല്‍ Read More…

Spotlight

‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും, എതിര്‍ക്കുന്നത്‌ അമ്മ ആരാണെന്ന്‌ അറിയാത്തവര്‍’; വിവാദ പരാമർശവുമായി കേരള വി.സി

അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടുമെന്നും അമ്മ ആരെന്ന് അറിയാത്തവരാണ് അതിനെ എതിർക്കുന്നതെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും ആർ.എസ്.എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതത്തിനുവേണ്ടി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവെന്നും, അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ സംബന്ധിച്ച് അമ്മയാണ് ഏറ്റവും പ്രധാനം എന്നതുകൊണ്ടാണ് രാജ്യം ഭാരതാംബയാകുന്നത്. അമ്മയെ അറിയുന്നവർ എപ്പോഴും വന്ദേമാതരം Read More…