Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…

Lifestyle

മഴക്കാലമാണ്, അസ്വാഭാവിക ശബ്ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും തടയാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. പൊലീസ് നിര്‍ദേശങ്ങൾ ഇവയാണ് രാത്രിയില്‍ മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ Read More…

Lifestyle

ഓൺലൈൻ വഴി പണം തട്ടിയാൽ എന്തുചെയ്യണം ? നിർദ്ദേശങ്ങളുമായി പോലീസ്

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ആദ്യം എന്ത് ചെയ്യണമെന്ന നിര്‍ദേശവുമായി കേരളാ പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ Read More…