Spotlight

‘സ്വന്തം അച്ഛനെപ്പോലും ആക്ഷേപിച്ചയാൾ, സ്ഥാനം പോയപ്പോൾ ജനാധിപത്യം ഓർമവന്നു’; ഗണേഷിന് സുകുമാരൻ നായരുടെ മറുപടി

കോട്ടയം: എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ പദവിയും നിലവാരവും ജനങ്ങൾ പരിശോധിക്കണമെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. സംഘടനയിൽ ജനാധിപത്യമില്ലെങ്കിൽ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാാലായിട്ടാണ് ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെല്ലാം ഒന്നിച്ചിരിക്കുകയാണെങ്കിലും തനിക്കെതിരെ ഗൂഢാലോചന നടത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read More…

Spotlight

‘കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുത്’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ വൻതോതിലുള്ള അഴിമതിയും ബന്ധുനിയമനവുമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുടുംബത്തിലെ 43 പേർക്ക് എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലി നൽകിയ സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടുകളെയും സംഘടനയുടെ സമദൂര നയത്തെയും ചോദ്യം ചെയ്തതിനാണ് തന്നെ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയതെന്ന് ഗണേഷ്കുമാർ പറഞ്ഞു. കനകസിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ്കുമാര്‍ വിമര്‍ശിച്ചു. ഉയർന്ന പദവികളിൽ ഇരിക്കുന്നവരുടെ പെരുമാറ്റം ആ Read More…

Featured Spotlight

‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല’; ഗണേഷ് കുമാറിന് സുകുമാരൻ നായരുടെ മറുപടി

ചങ്ങനാശ്ശേരി: കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റിയെന്ന വാർത്തകളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. കാലാവധി കഴിഞ്ഞതിനാലാണ് ഗണേഷ് കുമാറിനെ ബോർഡിൽ നിന്ന് ഒഴിവാക്കിയതെന്നും തികച്ചും ജനാധിപത്യപരമായ തീരുമാനമാണ് ഇതെന്നും സുകുമാരൻ നായർ പറഞ്ഞു. തനിക്ക് പിന്തുണയുണ്ടെന്ന് ഗണേഷ് കുമാർ അവകാശപ്പെട്ട 12 പേർ നിലവിലെ കമ്മിറ്റിയിലുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിക്കളഞ്ഞോ എന്ന ചോദ്യത്തിന്, ആർക്കും ജനറൽ സെക്രട്ടറിയെ അങ്ങനെയൊന്നും തള്ളിക്കളയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ Read More…

Spotlight

‘സ്വന്തം ഭാര്യ പോലും ഗണേഷിന് വോട്ട് ചെയ്തില്ല; മുൻമന്ത്രിക്ക് മദമിളകി’ – ജ്യോതികുമാർ ചാമക്കാല

പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. ആന ഉടമ സംഘം പ്രസിഡന്റായ ഗണേഷ് കുമാർ മദമിളകിയ അവസ്ഥയിലാണെന്നും പത്തനാപുരത്തെ ജനങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും ചാമക്കാല പരിഹസിച്ചു. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാൻ വരാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്തരം അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നതെന്നും തോൽവിയിലെ ജാള്യം മറയ്ക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ Read More…