നല്ലതാണോ മോശമാണോ എന്നൊന്നും നോക്കാതെ വായില്‍തോന്നുന്നത് വിളിച്ചുപറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടിയും പാര്‍ലമെന്റംഗവുമായ നടി കങ്കണാറാണത്ത്. അതൊക്കെ ആരെയൊക്കെ ബാധിക്കുമെന്നോ എങ്ങിനെയാണ് കൊള്ളുന്നതെന്നോ നടി ആലോചിക്കാറില്ല. നടിയുടെ ഏറ്റവും പുതിയ പ്രസ്താവന ഓസ്‌ക്കറിന് തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചാണ്. ഇന്ത്യാ വിരുദ്ധ കണ്ടന്റുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഓസ്‌ക്കറിനായി മിക്കവാറും തെരഞ്ഞെടുക്കുന്ന സിനിമകള്‍ എന്നാണ് നടി പറയുന്നത്. ടൈംസ് നൗവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഓസ്‌ക്കറിനെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്നതെന്ന് പറഞ്ഞ കങ്കണ Read More…
Tag: Kangana Ranaut
ഷാരൂഖുമായുള്ള ചിത്രം താന്‍ വേണ്ടെന്നുവെച്ചുവെന്ന് കങ്കണ; സല്‍മാന്‍ പ്രിയസുഹൃത്ത്, ആമിര്‍ വളരെ നല്ലവന്‍
ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. വ്യക്തി ജീവിതത്തെ കുറിച്ചും കങ്കണ യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എമര്‍ജന്‍സി’. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ എമര്‍ജന്‍സിയുടെ റിലീസ് തിയതി സെപ്റ്റംബര്‍ ആറിനാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തില്‍ കങ്കണ വേഷമിട്ടിരിക്കുന്നത്. ‘എമര്‍ജന്‍സി’യുടെ സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതില്‍ താമസം നേരിടുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് താരമിപ്പോള്‍. Read More…
‘രണ്‍ബീര്‍ സ്ഥിരം ‘പാവാടനോക്കി’ എന്നിട്ടും ആരും റേപ്പിസ്റ്റ് എന്ന് വിളിക്കുന്നില്ല’ ; കങ്കണ 2020 ല്‍ പറഞ്ഞത്
ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് നടി കങ്കണാ റണാവത്തിന് എപ്പോഴും ഒരു സംസാരമുണ്ട്. അതില്‍ അവര്‍ കൂടുതലും ഇരയാക്കുന്നതാകട്ടെ നടന്‍ രണ്‍ബീര്‍ കപൂറിനെയും. ഇരുവരും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്‍ബീറിനെ കളിയാക്കാന്‍ കങ്കണയ്ക്ക് ഒരു പ്രതേയക വിരുതു തന്നെയാണ്. ഒരിക്കല്‍ 2020 അവര്‍ രണ്‍ബീറിനെ ‘സീരിയല്‍ സ്‌കിര്‍ട്ട് ചേസര്‍’ എന്നായിരുന്നു വിളിച്ചത്. ‘പാവാട നോക്കി’ എന്ന വിളിയെ പിന്നീട് കങ്കണ ന്യായീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രണ്‍ബീറിനെതിരായ തന്റെ പ്രസ്താവനയെ നടി വീണ്ടും ന്യായീകരിച്ചു. ആപ് കി Read More…
അക്ഷയ്കുമാറിന്റെയും സല്‍മാന്റെയും ചിത്രങ്ങള്‍ തള്ളി ; കങ്കണ ഉപേക്ഷിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്
ബോളിവുഡില്‍ നിലപാടുകള്‍ ഉള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് പാര്‍ലമെന്റ് അംഗം കൂടിയായ കങ്കണാ റണാവത്ത്. നിലപാടുകളുടെ പേരില്‍ താരം സൂപ്പര്‍താരങ്ങളുടേത് അടക്കം നടി നിരസിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ കൂടിയാണ്. തന്റെ പുതിയ സിനിമ എമര്‍ജന്‍സിയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് താന്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകളുടെ ഒരു പട്ടിക തന്നെ താരം നിരത്തി. ‘എമര്‍ജന്‍സി’യുടെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെ, അക്ഷയ് കുമാര്‍ തനിക്ക് വാഗ്ദാനം ചെയ്ത പ്രധാന സിനിമകള്‍ നിരസിച്ച കാര്യം താരം ഓര്‍ത്തു. അതിനൊക്കെ ഓരോ കാരണങ്ങളുണ്ടെന്ന് അവള്‍ Read More…
രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവിലെ വേഷം കങ്കണ നിഷേധിച്ചു ; കാരണം താരത്തെ വിമര്‍ശിച്ചതിനാല്‍
രണ്‍ബീര്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായ സഞ്ജുവിലെ ഒരു വേഷം താന്‍ നിരസിച്ചതായി കങ്കണ റണാവത്ത് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ, ദിയാ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എന്നാല്‍ തനിക്ക് വെച്ചുനീട്ടിയ വേഷത്തിനായി സിനിമയിലെ നായകന്‍ രണ്‍ബീര്‍കപൂര്‍ നേരിട്ട് വീട്ടില്‍ വന്നു അഭ്യര്‍ത്ഥിച്ചിട്ടും വഴങ്ങിയില്ലെന്ന് നടി വ്യക്തമാക്കി. അതേസമയം വാഗ്ദാനം ചെയ്ത കഥാപാത്രത്തെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയില്ല. താന്‍ പരസ്യമായി വിമര്‍ശിച്ചവരുമായോ പ്രൊഫഷണലായി നിരസിച്ചവരുമായോ ഇടപഴകുന്നത് Read More…
ഷാരൂഖ്, സല്‍മാന്‍, ആമിര്‍… ; കങ്കണാറാണത്തിന് ഖാന്‍ ത്രയത്തെ വെച്ച് സിനിമ ചെയ്യണം
സിനിമാതാരത്തിന് പുറമേ പാര്‍ലമെന്റംഗം എന്ന നിലയിലും തിരക്കേറിയിരിക്കുന്ന നടി കങ്കണാറാണത്തിന് ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഖാന്‍ത്രയത്തെ വെച്ച് സിനിമാ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സൂചന. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നീ മൂന്ന് ഖാന്‍മാരെ സംവിധാനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കങ്കണ റണാവത്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘എമര്‍ജന്‍സി’യുടെ ട്രെയിലര്‍ ലോഞ്ചിലാണ് പറഞ്ഞിരിക്കുന്നത്. ഈ നടന്മാരുടെ കഴിവിന്റെ ഏറ്റവും നല്ലവശം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നെന്ന് നടി പറഞ്ഞു. ”ഒരു ദിവസം മൂന്ന് ഖാന്‍മാരെയും (ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, Read More…
നെപ്പോട്ടിസത്തിനെതിരേ മുതല്‍ ഹൃത്വിക് റോഷനുമായുള്ള നിയമപോരാട്ടം വരെ ; കങ്കണയുടെ അഭ്യാസം
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് എത്തുന്ന നടി കങ്കണാ റണാവത്ത് ലോക്‌സഭയില്‍ പലരുടെയും കണ്ണിലെ കരടായി മാറും. ബോളിവുഡിലെ സ്വജനപക്ഷപാതവും നെപ്പോട്ടിസവുമൊമൊക്കെ വിമര്‍ശിച്ച നടിക്ക് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള തുറന്നയുദ്ധവും സഹതാരങ്ങളെക്കുറിച്ച് മുഖം നോക്കാതെ നടത്തുന്ന വിമര്‍ശനങ്ങളുമൊക്കെയായി സിനിമാ ഇന്‍ഡസ്ട്രിയിലും രാഷ്ട്രീയത്തിലും പുറത്തുമായി ശത്രുക്കള്‍ ഏറെയുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധം മറച്ചുവെക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരസ്യമായി പിന്തുണ നല്‍കാന്‍ ഒരുപിടി ഹിന്ദി Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദരവ് പോണ്‍ താരങ്ങള്‍ക്ക് ; സണ്ണിലിയോണിനോട് ചോദിക്കൂ എന്ന് കങ്കണാറാണത്ത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത് പോണ്‍ താരങ്ങള്‍ക്കാണെന്നാണ് നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണറാണത്ത്. ഇന്ത്യയില്‍ പോര്‍ണോഗ്രാഫി എന്ന പദം ആക്ഷേപകരമായ ഒന്നല്ലെന്നും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു വാക്ക് മാത്രമാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത്് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 2020 ല്‍ നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കറിനെ ‘സോഫ്റ്റ്‌പോണ്‍’ താരമെന്ന് നടത്തിയ വിശേഷണവുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. എന്തും തുറന്നടിക്കുന്ന കങ്കണയുടെ ഇത്തവണത്തെ ആക്ഷേപം മുന്‍ പോണ്‍ താരവും ബോളിവുഡ് Read More…
കങ്കണാ റാണാവത്തിന് തമിഴില്‍ തിരക്കാകുന്നു; മാധവനുമൊത്ത് ഒരുങ്ങുന്നത് സൈക്കോളജിക്കല്‍ ത്രില്ലര്‍
വിജയകരമായ ‘തനു വെഡ്സ് മനു’ ഫ്രാഞ്ചൈസിക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ ആര്‍. മാധവനും ഒരു സൈക്കോളജിക്കല്‍ ത്രില്ലറിനായി വീണ്ടും ഒരുമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദിയും തമിഴും സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ. ”ഇന്ന് ചെന്നൈയില്‍ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ചിത്രമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. മറ്റ് വിശദാംശങ്ങള്‍ ഉടന്‍ വരും. അസാധാരണവും ആവേശകരവുമായ ഈ തിരക്കഥയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്.” ചെന്നൈയില്‍ Read More…