കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് എത്തുന്ന നടി കങ്കണാ റണാവത്ത് ലോക്‌സഭയില്‍ പലരുടെയും കണ്ണിലെ കരടായി മാറും. ബോളിവുഡിലെ സ്വജനപക്ഷപാതവും നെപ്പോട്ടിസവുമൊമൊക്കെ വിമര്‍ശിച്ച നടിക്ക് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള തുറന്നയുദ്ധവും സഹതാരങ്ങളെക്കുറിച്ച് മുഖം നോക്കാതെ നടത്തുന്ന വിമര്‍ശനങ്ങളുമൊക്കെയായി സിനിമാ ഇന്‍ഡസ്ട്രിയിലും രാഷ്ട്രീയത്തിലും പുറത്തുമായി ശത്രുക്കള്‍ ഏറെയുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധം മറച്ചുവെക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരസ്യമായി പിന്തുണ നല്‍കാന്‍ ഒരുപിടി ഹിന്ദി Read More…
Tag: Kangana Ranaut
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദരവ് പോണ്‍ താരങ്ങള്‍ക്ക് ; സണ്ണിലിയോണിനോട് ചോദിക്കൂ എന്ന് കങ്കണാറാണത്ത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത് പോണ്‍ താരങ്ങള്‍ക്കാണെന്നാണ് നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണറാണത്ത്. ഇന്ത്യയില്‍ പോര്‍ണോഗ്രാഫി എന്ന പദം ആക്ഷേപകരമായ ഒന്നല്ലെന്നും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു വാക്ക് മാത്രമാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത്് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 2020 ല്‍ നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കറിനെ ‘സോഫ്റ്റ്‌പോണ്‍’ താരമെന്ന് നടത്തിയ വിശേഷണവുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. എന്തും തുറന്നടിക്കുന്ന കങ്കണയുടെ ഇത്തവണത്തെ ആക്ഷേപം മുന്‍ പോണ്‍ താരവും ബോളിവുഡ് Read More…
കങ്കണാ റാണാവത്തിന് തമിഴില്‍ തിരക്കാകുന്നു; മാധവനുമൊത്ത് ഒരുങ്ങുന്നത് സൈക്കോളജിക്കല്‍ ത്രില്ലര്‍
വിജയകരമായ ‘തനു വെഡ്സ് മനു’ ഫ്രാഞ്ചൈസിക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ ആര്‍. മാധവനും ഒരു സൈക്കോളജിക്കല്‍ ത്രില്ലറിനായി വീണ്ടും ഒരുമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദിയും തമിഴും സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ. ”ഇന്ന് ചെന്നൈയില്‍ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ചിത്രമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. മറ്റ് വിശദാംശങ്ങള്‍ ഉടന്‍ വരും. അസാധാരണവും ആവേശകരവുമായ ഈ തിരക്കഥയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്.” ചെന്നൈയില്‍ Read More…
തുടര്‍ച്ചയായി പൊട്ടിയത് 10 ചിത്രങ്ങള്‍; കങ്കണയ്ക്ക് മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്
സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാറുള്ള നടി കങ്കണാറാണത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയത്തിലും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ സിനിമ തേജസ് കാണാന്‍ നടി ആരാധകരോട് അഭ്യര്‍ത്ഥിച്ച് എക്‌സില്‍ സന്ദേശമിട്ടത്. എന്നാല്‍ നടിയുടെ ഈ അപേക്ഷയൊന്നും ആരാധകര്‍ കൈക്കൊണ്ടിട്ടില്ല. നടിയുടെ അടുത്തിടെ വന്ന മിക്ക സിനിമകളും വന്‍ പരാജയമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന തേജസ് അടക്കം തുടര്‍ച്ചയായി 10 സിനിമകളാണ് നടിയുടേതായി നഷ്ടത്തിലായത്. കങ്കണ അവസാനമായി നല്‍കിയ ഹിറ്റ് 2015-ലാണ് – തനു വെഡ്സ് Read More…
മൂന്നാം ദിനം മൂന്നു കോടി മാത്രം: കങ്കണ ചിത്രത്തിന്റെ കളക്ഷന്‍ ഇങ്ങനെ
സര്‍വേഷ് മേവാര സംവിധാനം ചെയ്ത് കങ്കണ റണാവത്ത് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന തേജസ് ഒക്‌ടോബര്‍ 27-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ തേജസ് ഗില്‍ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം ദിനം തേജസിന്റെ ഇന്ത്യയിലെ കളക്ഷന്‍ വെറും മൂന്നു കോടി മാത്രമാണ്. 1.25 കോടി രൂപ ആദ്യ ദിനം നേടിയ ചിത്രം ഞായറാഴ്ചയിലെ പ്രകടനത്തോടെ 3.80 കോടി നേടി. ചിത്രം ഒടിടിയില്‍ വരാനായി കാത്തിരിക്കരുതെന്ന് കങ്കണ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിന് മുമ്പ് Read More…
തനു വെഡ്സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും
നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്. തനു വെഡ്സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി Read More…
ഇത് സിനിമയല്ല മോളേ…; രാംലീല ചടങ്ങിനിടെ അമ്പെയ്യാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ട് കങ്കണ, ട്രോളുകൾ ഏറ്റുവാങ്ങി താരത്തിന്റെ വീഡിയോ
അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.ദസറയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ Read More…
കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്
കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്. കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ Read More…
കാത്തിരിപ്പ് അവസാനിക്കുന്നു, ഇനി ശത്രുവിനെ ആകാശത്ത് നിന്ന് ആക്രമിക്കും: തേജസിന്റെ ട്രെയിലര്‍ പുറത്ത്
ഇന്ത്യന്‍ എര്‍ഫോഴ്സ് ദിനത്തോട് അനുബന്ധിച്ച് തേജസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റോണി സ്‌ക്രൂവാലയാണ്. കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 27 ന് റിലീസ് ചെയ്യും. ഇന്ത്യന്‍ എര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ ശ്രദ്ധയമായ യാത്രയേ ചുറ്റിപ്പറ്റിയാണ് തേജസ് എന്ന ചിത്രം. രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഐഎഎഫ് പൈലറ്റുമാരുടെ അര്‍പ്പണബോധവും വെല്ലുവിളിയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ സിനിമ എന്ന് വിളിക്കപ്പെടാവുന്ന ചിത്രം കൂടിയാണ് Read More…









