മോഹന്‍ലാലിന് പിന്നാലെ ഇന്ത്യയിലെ വന്‍ താരനിര അഭിനയിക്കുന്ന കണ്ണപ്പയിലെ കാജല്‍ അഗര്‍വാളിന്റെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പ്രഭാസും പ്രധാന താരങ്ങളാകുന്ന സിനിമയില്‍ പാര്‍വ്വതീദേവിയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി ദേവിയായി കാജല്‍ തന്റെ രൂപം പങ്കുവച്ചു. കണ്ണപ്പയുടെ ഭാഗമാകുന്നത് ‘സ്വപ്ന വേഷം’ എന്നും അവര്‍ വിശേഷിപ്പിച്ചു. പോസ്റ്ററില്‍ കാജല്‍ അഗര്‍വാള്‍ വെള്ള സാരി ധരിച്ച് കനത്ത ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ‘മൂന്നുലോകവും ഭരിക്കുന്ന മാതാവ്! തന്റെ ഭക്തരെ സംരക്ഷിക്കുന്ന ത്രിശക്തി! പവിത്രമായ ശ്രീ കാളഹസ്തി ക്ഷേത്രത്തില്‍ Read More…
Tag: kajol
അജയ്-കാജോള്‍ ദമ്പതികളുടെ അത്യാഡംബര വില്ലയില്‍ ഇനി നിങ്ങള്‍ക്കും താമസിക്കാം
ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അജയ് ദേവ്ഗണ്‍. കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. നിരവധി പ്രോപ്പര്‍ട്ടികളാണ് അജയ് ദേവ്ഗണിനും കജോളിനും ഉള്ളത്. താരങ്ങളുടെ ഏറ്റവും ആഡംബരങ്ങളിലൊന്ന് ഗോവയിലെ എറ്റെര്‍ന എന്ന് പേരിട്ടിരിക്കുന്ന അവരുടെ വില്ലയാണ്. അതിശയകരമായ ഈ പ്രോപ്പര്‍ട്ടി ബോളിവുഡ് ദമ്പതികളുടെ ആഡംബര ജീവിതത്തെ തന്നെയാണ് കാണിയ്ക്കുന്നത്. വടക്കന്‍ ഗോവയിലെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ അഞ്ച് കിടപ്പുമുറികള്‍, ഒരു സ്വകാര്യ കുളം, പൂള്‍ ഏരിയയുമായി Read More…
ഷാരൂഖും കജോളും വിവാഹിതരായെന്ന് കരുതി, ഗൗരി ഖാനെ മന്നത്ത് കണ്ടപ്പോള്‍ ഞെട്ടി: വരുണ്‍ ധവാന്‍
ബോളിവുഡിലെ ഐക്കോണിക് സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും വിവാഹിതരായിരുന്നെങ്കിലെന്ന് ആരാധകരില്‍ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യം കൂടിയാണ്. ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരം വരുണ്‍ ധവാനും കുട്ടിക്കാലത്ത് കരുതിയിരുന്നത് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്. സത്യത്തില്‍ കിംഗ് ഖാന്റെ വീട്ടില്‍ ഗൗരി ഖാനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വരുണ്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. 2015-ല്‍ ഷാരൂഖ് ഖാന്‍, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോന്‍ എന്നിവര്‍ തങ്ങളുടെ ദില്‍വാലെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോമഡി നൈറ്റ്സ് Read More…
കാജലും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു ; 27 വര്‍ഷങ്ങള്‍ക്കു ശേഷം ചരണ്‍തേജിന്റെ ബോളിവുഡ് ചിത്രത്തിലൂടെ
27 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോളും സംവിധായകന്‍ പ്രഭുദേവയും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു. 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്ന തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കജോള്‍ ഇതാദ്യമായാണ് നസീറുദ്ദീന്‍ ഷായ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. Read More…
താന്‍ എന്തു കൊണ്ട് കാജോളിനെ വിവാഹം ചെയ്തു ? വൈറലായി അജയ് ദേവ്ഗണിന്റെ മറുപടി- വീഡിയോ
ബി ടൗണിലെ ഏറ്റവും ആരാധ്യരായ ദമ്പതിമാരില്‍ ഒരാളാണ് അജയ് ദേവ്ഗണും കജോളും. 25 വര്‍ഷത്തിലേറെയായി വിവാഹിതരായ ദമ്പതികള്‍ അവരുടെ ഓഫ്-സ്‌ക്രീന്‍ തമാശകളിലൂടെ കാഴ്ചക്കാരെ അമ്പരിപ്പിക്കാറുമുണ്ട്. കാജോളിനെക്കുറിച്ചും അവളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ചും സംസാരിക്കുന്ന അജയ്‌യുടെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.രണ്‍വീര്‍ അലഹബാദിയ ഹോസ്റ്റു ചെയ്ത ഒരു പോഡ്കാസ്റ്റിനിടെ, അജയ് ദേവ്ഗണ്‍ ഇരുവരെയും ഒരുമിപ്പിച്ചതും അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിച്ചതുമായ കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ”എനിക്ക് ശരിക്കും അറിയില്ല. അതായത്, ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ Read More…
‘നിങ്ങള്‍ മണിരത്നം ആണെങ്കില്‍ ഞാന്‍ ടോം ക്രൂയിസാണ്’- കാജലിന് ദില്‍സേയിലെ നായികാവേഷം നഷ്ടപ്പെട്ട കഥ
ഷാരൂഖ് കാജല്‍ ജോഡി പോലൊന്ന് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. ഇരുവരും നായികാനായകന്മാരായി ചെയ്ത സിനിമകളെല്ലാം വന്‍ പണംവാരി ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇവരെ തന്റെ സിനിമയില്‍ ഒന്നിപ്പിക്കാനായി ഒരിക്കല്‍ മണിരത്‌നവും ആലോചിച്ചതാണ്. എന്നാല്‍ സംവിധായകന്‍ നടിയെ വിളിച്ചപ്പോള്‍ കാജല്‍ ആരോ തന്നെ പ്രാങ്ക് ചെയ്യുകയാണെന്ന് വിചാരിച്ചത്രേ. പകരം നായികയായി എത്തിയത് മനീഷാ കൊയ്‌രാളയും. മണിരത്‌നത്തിന്റെ സംവിധാനത്തിലും എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തിലും പുറത്തുവന്ന ദില്‍സേ വന്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ വിളിച്ചതും കാജല്‍ പ്രതികരിച്ചതുമെല്ലാം അടുത്തിടെയാണ് പുറത്തുവന്നത്. കോഫി വിത്ത് Read More…
കണ്ണാടിയില്‍ നോക്കിയില്ലേ? കറുത്ത ബോഡികോണില്‍ കാജല്‍, ശ്വാസം പോലും വിടാന്‍ വയ്യല്ലോയെന്ന് പരിഹാസം
സിനിമയിലും പരസ്യങ്ങളിലുമായി ഇന്ത്യ മുഴുവനുമുള്ള ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് കാജല്‍. ‘ദില്‍വാലേ ദുല്‍ഹന്‍ ലേ ജായേംഗേ’, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങി കാജല്‍ ഷാരൂഖിനൊപ്പം അഭിനയിച്ച അനേകം സിനിമകളാണ് ആരാധകഹൃദയത്തില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്. താരത്തിന്റെ ഫാഷന്‍ സെന്‍സും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണെന്നിരിക്കെ അടുത്തിടെ ഒരു പരിപാടിയില്‍ കാജല്‍ ധരിച്ചുവന്ന വസ്ത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.മുംബെയിലെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ നടിയണിഞ്ഞ പ്ലെന്‍ജിങ് നെക്കും ഫുള്‍ സ്ലീവും ചേര്‍ന്ന ബ്‌ളാക്ക് ബോഡികോണ്‍ വസ്ത്രം അനേകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. Read More…
അമ്മയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ല: കാരണം വെളിപ്പെടുത്തി കജോള്‍
അമ്മ തനുജയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ലെന്ന് നടി കജോള്‍. സിനിമയില്‍ അമ്മ കരയുന്നത് കാണാന്‍ ബുദ്ധിമുട്ടാണെന്ന് കജോള്‍ പറയുന്നു. അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ അമ്മ തനുജയുടെ പല സിനിമകളും കണ്ടിട്ടില്ലെന്ന് കജോള്‍ തുറന്നു പറഞ്ഞിരുന്നു. കാരണം എനിക്ക് അമ്മയില്‍ നിന്ന് എന്നെ വേര്‍പെടുത്താന്‍ കഴിയാറില്ല. അവര്‍ സ്‌ക്രീനില്‍ കരയുമ്പോള്‍ ഞാന്‍ വെറുതെ ഇരുന്നു അലറിക്കരയും എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റെ കുട്ടികള്‍ക്കും ഇങ്ങനെ തന്നെയായിരിക്കും തോന്നുന്നത് എന്ന് കജോള്‍ പറയുന്നു. അതിനാല്‍ അവര്‍ക്കും Read More…
ദുര്‍ഗ പൂജയ്ക്കായി കജോള്‍ ധരിച്ച ബനാറസി സാരിയുടെ വില അറിയുമോ?
ബംഗാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുര്‍ഗ പൂജയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയം ആഘോഷത്തോടൊപ്പം താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആരാധകര്‍ ശ്രദ്ധിക്കും. അത്തരത്തില്‍ ഇക്കുറി കജോള്‍ (Kajol) ധരിച്ച ചുവന്ന സാരിയാണ് ആരാധകര്‍ ശ്രദ്ധിച്ചിരിക്കുന്നത്. മജന്തറെഡ് നിറത്തിലുള്ള സാരിയില്‍ വെള്ളിയും സ്വര്‍ണ്ണവും നിറത്തിലുള്ള നൂലുകള്‍ കൊണ്ട് പ്രത്യേക വര്‍ക്കുകള്‍ ഉണ്ടായിരുന്നു. സാരിക്ക് ചേരുന്ന സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു കജോള്‍ ധരിച്ചത്. കല്ലുകള്‍ വച്ച വലിയ വളകളും താരം അണിഞ്ഞിരുന്നു.സ്വര്‍ണം വെള്ളി നൂലുകള്‍ കൊണ്ട് സാരിയില്‍ പൂക്കള്‍ തുന്നി Read More…